വേഷകര്‍ക്കും വിദ്യാഭ്യാസ വിദഗ്ധര്‍ക്കും തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതോ പൂര്‍ത്തിയാക്കിയതോ ആയ സാമ്പത്തിക - ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി.) മുമ്പാകെ അവതരിപ്പിക്കാന്‍ അവസരം.

'എ.ഡി.ബി. വിസിറ്റിങ് ഫെലോ' പ്രോഗ്രാം വഴി വിദഗ്ധാംഗത്തിനും ബാങ്കിനും പരസ്പരതാത്പര്യവും പ്രസക്തിയുമുള്ള ഗവേഷണ വിഷയത്തിന്‍മേല്‍ ഒരു അവതരണമോ പ്രഭാഷണമോ നല്‍കാം. എ.ഡി.ബി. യുടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും പദ്ധതി അവസരമൊരുക്കും.

വിഷയങ്ങള്‍

എ.ഡി.ബി.യുടെ നിലവിലെ ഗവേഷണ മേഖലകളില്‍, എയ്ഡ് ആന്‍ഡ് ഡെവലപ്‌മെന്റ്, ബിഹേവിയര്‍ ആന്‍ഡ് ഡിസിഷന്‍ മേക്കിങ്, ഇക്കണോമിക്‌സ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എംപ്ലോയ്മെന്റ് ആന്‍ഡ് ലേബര്‍ മാര്‍ക്കറ്റ്‌സ്, ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഡെവലപ്‌മെന്റ്, ഗവര്‍ണന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഗ്രോത്ത് ആന്‍ഡ് സ്ട്രക്ചറല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഹ്യൂമണ്‍ ക്യാപിറ്റല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സോഫ്റ്റ്വേര്‍, ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഫിനാന്‍സ്, മാക്രോഇക്കണോമിക്‌സ്, മണി ആന്‍ഡ് ഫിനാന്‍സ്, മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍സ് ആന്‍ഡ് ഇന്‍ക്ലൂസീവ് ഗ്രോത്ത്, പ്രോജക്ട് ഇക്കണോമിക് അനാലിസിസ്, റീജണല്‍ പബ്ലിക് ഗുഡ്‌സ്, സോഷ്യല്‍ പ്രൊട്ടക്ഷന്‍, ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

യോഗ്യത

അപേക്ഷാര്‍ഥി എ.ഡി.ബി. അംഗ രാജ്യത്തുനിന്നുമായിരിക്കണം. പിഎച്ച്.ഡി./തത്തുല്യ യോഗ്യത വേണം. അല്ലെങ്കില്‍ പിഎച്ച്.ഡി. വിദ്യാര്‍ഥി ആകണം. ഗവേഷണം, ഇക്കണോമിക്‌സിലോ ബന്ധപ്പെട്ട വിഷയത്തിലോ ആകാം. എ.ഡി.ബി. യ്ക്കുകൂടി താത്പര്യമുള്ള ഒരു വിഷയത്തില്‍ നടക്കുന്ന ഗവേഷണം അല്ലെങ്കില്‍ ഒരു ഗവേഷണ നിര്‍ദേശം ഉണ്ടാകണം.

തിരഞ്ഞെടുപ്പ്

അപേക്ഷ എപ്പോള്‍ വേണമെങ്കിലും നല്‍കാം. ഓരോ കലണ്ടര്‍ ക്വാര്‍ട്ടറിലും അപേക്ഷ പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്തും. അപേക്ഷാ പരിശോധന വഴിയോ, പ്രാഗല്ഭ്യം പരിഗണിച്ചോ തിരഞ്ഞെടുക്കപ്പെടാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എ.ഡി.ബി. ആസ്ഥാനത്ത് രണ്ട് മുതല്‍ പത്തുദിവസം വരെ തങ്ങാന്‍ അവസരം ലഭിക്കാം. ഓണറേറിയം, റൗണ്ട് ട്രിപ്പ് എയര്‍ ടിക്കറ്റ്, യാത്രാച്ചെലവ്, ഓഫീസ് സ്‌പേസ്, ഡെയിലി അലവന്‍സ്, ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. ഗവേഷണ പേപ്പര്‍, എ.ഡി.ബി. ഇക്കണോമിക്‌സ് വര്‍ക്കിങ് പേപ്പറായി പ്രസിദ്ധപ്പെടുത്തണം. എ.ഡി.ബി. ജേണല്‍ ആയ ഏഷ്യന്‍ ഡെവലപ്‌മെന്റ് റിവ്യൂവിലും പ്രസിദ്ധീകരണത്തിന് അവസരം ലഭിക്കാം.

അപേക്ഷ

അപേക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ https://www.adb.org ല്‍ ലഭിക്കും (വര്‍ക്ക് വിത്ത് അസ് > വിസിറ്റിങ് ഫെലോ പ്രോഗ്രാം ലിങ്കുകള്‍ വഴി). ഹ്രസ്വമായ കവര്‍ ലറ്റര്‍, കരിക്കുലം വിറ്റ, തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ വിവരങ്ങള്‍ ഹ്രസ്വമായി, പ്രസന്റേഷന്‍ മെറ്റീരിയല്‍സ്, ഡ്രാഫ്റ്റ് പേപ്പര്‍ (ഉണ്ടെങ്കില്‍) എന്നിവ അടങ്ങുന്ന അപേക്ഷ, visitingfellowprogram@adb.org എന്ന ഇ- മെയില്‍ വിലാസത്തിലേക്ക് അയക്കണം.

Content Highlights: Asian Development Bank Visiting Fellow programme apply now