ഴ്‌സിങ് ബിരുദധാരികള്‍ക്ക് അസാപ്പ് നടത്തുന്ന ക്രാഷ് ഫിനിഷിങ് കോഴ്‌സിന് ചേരാം. ഉന്നതനിലവാരത്തിലുള്ള ആരോഗ്യപരിപാലന പെരുമാറ്റത്തെക്കുറിച്ചും അവയുടെ ആവശ്യകതകളെക്കുറിച്ചും ഉദ്യോഗാര്‍ഥികളെ ബോധവത്കരിച്ച് പ്ലേസ്‌മെന്റ് ലഭ്യമാക്കുന്ന രീതിയിലാണ് പരിശീലനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

വിദേശജോലികള്‍ക്കായി 10,000 നഴ്‌സുമാര്‍ക്ക് ക്രാഷ് കോഴ്‌സ് നല്‍കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് കൗണ്‍സിലും ഒ.ഡി.ഇ.പി.സി.യുമായി ചേര്‍ന്ന് അസാപ്പ് കോഴ്‌സ് നടത്തുന്നത്. ഭാഷാപ്രാവീണ്യം വര്‍ധിപ്പിക്കല്‍, ക്ലിനിക്കല്‍ പരിശീലനം, വിദേശരാജ്യങ്ങളില്‍ പ്ലേസ്‌മെന്റ് എന്നിങ്ങനെ മൂന്നുഘട്ടങ്ങളാണുള്ളത്. ഭാഷാപരിശീലനത്തില്‍ ബ്രിട്ടീഷ് കൗണ്‍സിലും ക്ലിനിക്കല്‍ പരിശീലനത്തില്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറും പ്ലേസ്‌മെന്റ് സൗകര്യങ്ങള്‍ക്ക് ഒ.ഡി.ഇ.പി.സി.യുമാണ് അസാപ്പിന്റെ പങ്കാളികള്‍.

യോഗ്യത: ബി.എസ്‌സി. നഴ്‌സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്. ആറുമാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബി 2 വിഭാഗത്തിലുള്ളവര്‍ക്ക് 10,470 രൂപയും ബി 1 വിഭാഗത്തിലുള്ളവര്‍ക്ക് 24,142 രൂപയുമാണ് ഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് സൗജന്യമാണ്. പിന്നാക്കവിഭാഗക്കാര്‍ക്ക് 50 ശതമാനം ഫീസ് ഇളവുണ്ടാകും.

അപേക്ഷിക്കാന്‍: അസാപ്പിന്റെ http://asapkerala.gov.in/?q=node/1066 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുക. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്ന സ്‌ക്രീനിങ് പരീക്ഷയില്‍ 4.56.5 സ്‌കോര്‍ നേടുന്നവര്‍ക്കാണ് അവസരം. 4.5 മുതല്‍ 5.5 ഇടയിലുള്ളവരെ ബി 1 വിഭാഗത്തിലും 5.5 നും 6.5 നും ഇടയില്‍ മാര്‍ക്ക് ലഭിക്കുന്നവരെ ബി 2 വിഭാഗത്തിലും ഉള്‍പ്പെടുത്തും. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ഐ.ഇ.എല്‍.ടി.എസ്. ക്ലാസുകള്‍ നടത്തുക. ഭാഷാപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാനത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ക്ലിനിക്കല്‍ പരിശീലനം നല്‍കും. തുടര്‍ന്ന് ഒ.ഡി.ഇ.പി.സി.യുടെ നേതൃത്വത്തില്‍ യു.കെ.യില്‍ പ്ലേസ്‌മെന്റ് ലഭ്യമാക്കും.

അവസാനതീയതി: ഫെബ്രുവരി 25. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: http://asapkerala.gov.in/?q=node/1066 ഫോണ്‍: 9495999635.

Content Highlights: ASAP crash finishing course with placement for Nurses