കേരളത്തിലെ വടക്കന്‍ ജില്ലകളിലും, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുമുള്ള അവിവാഹിതരായ യുവാക്കള്‍ക്കായി കരസേനയുടെ ബെംഗളൂരു വിഭാഗം റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. ഇതില്‍ സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍, സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ക്ലാര്‍ക്ക് എന്നീ വിഭാഗങ്ങളിലേക്ക് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലക്കാര്‍ക്കും സോള്‍ജ്യര്‍ നഴ്‌സിങ് അസിസ്റ്റന്റ് വിഭാഗത്തിലേക്ക് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, പങ്കെടുക്കാം. 

ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ ആദ്യഘട്ടം http://joinindianarmy.nic.in/ എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 7നുള്ളില്‍ ഓണ്‍ലൈനായി അപേക്ഷിക്കുക എന്നതാണ്. ആധാര്‍ കാര്‍ഡ് വിവരങ്ങളും നല്‍കണം. കൃത്യമായി അപേക്ഷിച്ചു കഴിഞ്ഞാല്‍ ഒക്ടോബര്‍ 14 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് അഡ്മിറ്റ് കാര്‍ഡ് റാലിയില്‍ നല്‍കേണ്ടതാണ്. ഒരു ഉദ്യോഗാര്‍ഥിക്ക് ഒരു ട്രേഡിന് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. 

സ്വന്തമായി മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി. എന്നിവ ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ലഭിക്കുന്ന OTP (വണ്‍ടൈം പാസ്വേഡ്) സുരക്ഷിതമായി സൂക്ഷിക്കുക. റാലിയുടെ ദിവസവും സമയവും ഉദ്യോഗാര്‍ഥിയുടെ ഇമെയില്‍ ഐ.ഡി.യിലാണ് അറിയിക്കുക. ഇമെയില്‍ ഇടയ്ക്ക് പരിശോധിക്കുക. കായികപരീക്ഷ, ശാരീരികക്ഷമത എന്നിവയ്ക്ക് ഉദ്യോഗാര്‍ഥികള്‍ തയ്യാറെടുത്ത് എത്തിച്ചേരണ്ടതാണ്.

ആവശ്യമുള്ള രേഖകള്‍

റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുമ്പോള്‍ ചുവടെ പറഞ്ഞിരിക്കുന്ന രേഖകളുടെ അസ്സല്‍ കൈയില്‍ കരുതുക. എല്ലാ രേഖകളും യഥാരീതിയില്‍ ഒരു ഫയലില്‍ അടക്കം ചെയ്യുക. കൂട്ടത്തില്‍ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത് ഫോട്ടോകോപ്പി വെക്കുക. അറ്റസ്റ്റ് ചെയ്ത സീലും, റബ്ബര്‍ സ്റ്റാമ്പും ഇംഗ്ലീഷില്‍ ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും അടക്കം ചെയ്ത് ജനനത്തീയതി, രക്ഷിതാക്കളുടെ പേര്, സ്‌കൂളും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ രേഖകളും എല്ലാം ഒത്തുനോക്കി ശരി വെക്കണം. എല്ലാ രേഖകളിലും റബ്ബര്‍ സ്റ്റാമ്പ്, റബ്ബര്‍ സീല്‍ എന്നിവയും ഇംഗ്ലീഷില്‍ ആയിരിക്കണം.

 • എസ്.എസ്.എല്‍.സി., പ്ലസ്ടു, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍.
 • എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മൂന്നുവര്‍ഷത്തെ ഡിപ്ലോമ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ്.
 • തഹസില്‍ദാര്‍/ ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍നിന്നുള്ള അസ്സല്‍ നേറ്റിവിറ്റി/ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും. സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ മുഴുവന്‍ പേരും, സ്ഥാനവും ഇംഗ്ലീഷില്‍ വ്യക്തമാക്കിയിരിക്കണം 
 • ജി.പി.എ. ഗ്രേഡ് സിസ്റ്റത്തില്‍ പത്താം ക്ലാസ് പാസായവര്‍ അവരുടെ മാര്‍ക്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. 
 • അടുത്തകാലത്തെടുത്ത 12 കോപ്പി കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകോപ്പികള്‍. (പോളറോയ്ഡ് ക്യാമറ ഫോട്ടോകള്‍, കംപ്യൂട്ടര്‍ ഫോട്ടോകള്‍ എന്നിവ സ്വീകാര്യമല്ല).
 • വില്ലേജ് ഓഫീസര്‍, ഹെഡ്മാസ്റ്റര്‍, അംഗീകൃത സ്‌കൂളിലെ പ്രിന്‍സിപ്പല്‍, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍, ലോക്കല്‍ പോലീസ് ഓഫീസര്‍ എന്നിവരില്‍ ആരില്‍ നിന്നെങ്കിലുമുള്ള അസ്സല്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് 
 • മൂന്നുമാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്.
 • പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശസാത്കൃത ബാങ്ക് അക്കൗണ്ട് നമ്പര്‍
 • എന്‍.സി.സി. കാന്‍ഡിഡേറ്റാണെങ്കില്‍ അസ്സല്‍ എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ്
 • ഗവണ്‍മെന്റ് അംഗീകൃത സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്‌ക്രീനിങ്ങിന് രണ്ടുവര്‍ഷം മുന്‍പുള്ള സായിയുടെ സര്‍ട്ടിഫിക്കറ്റ് 
 • സോള്‍ജ്യര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ (എസ്.കെ.ടി.) ക്ക് മാത്രം ഡൊയാക് സൊസൈറ്റിയുടെ 'ബിസിനസ് പ്രൊഫഷണല്‍ പ്രോഗ്രാമര്‍' സര്‍ട്ടിഫിക്കറ്റ് പരിഗണിക്കും.
 • മുകളില്‍ പറഞ്ഞ എല്ലാ ഡോക്യുമെന്റ്‌സിന്റെയും അറ്റസ്റ്റ് ചെയ്ത രണ്ടുവീതം ഫോട്ടോകോപ്പികള്‍.
 • അതത് രേഖകളില്‍ സാക്ഷ്യപ്പെടുത്തുന്നവരുടെ റൗണ്ട് ഓഫീസ് സ്റ്റാമ്പില്‍ മുഴുവന്‍ പേരും, സ്ഥാനപ്പേരും ഇംഗ്ലീഷില്‍ ഉണ്ടായിരിക്കണം.
 • കേന്ദ്രസര്‍ക്കാര്‍ ജോലിയായതിനാല്‍ ആവശ്യമുള്ള മുഴുവന്‍ രേഖകളും ഇംഗ്ലീഷ്/ഹിന്ദിയി ലായിരിക്കണം. റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുമ്പോള്‍ മുഴുവന്‍ രേഖകളും ഇല്ലെങ്കില്‍ ഉദ്യോഗാര്‍ഥി പുറന്തള്ളപ്പെടും.
 • അപേക്ഷകന്‍ അവിവാഹിതനായിരിക്കണം.
 • ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്ന റാലി സമയത്ത് പരിപൂര്‍ണ ആരോഗ്യക്ഷമതയുള്ളവനായിരിക്കണം.
 • കൈത്തണ്ടയുടെ ഉള്‍ഭാഗത്തുള്ള പച്ചകുത്തിയതോ മതചിഹ്നങ്ങളോ ഉള്ളവരെ എന്റോള്‍മെന്റിന് പരിഗണിക്കും. സ്ഥിരമായി ശരീരത്തിന്റെ മറ്റുഭാഗങ്ങളിലെവിടെയെങ്കിലും പച്ചകുത്തിയിട്ടുണ്ടെങ്കില്‍ ആ ഉദ്യോഗാര്‍ഥിയെ റിക്രൂട്ട്‌മെന്റില്‍നിന്ന് ഒഴിവാക്കും. ശരീരത്തില്‍ പച്ചകുത്തിയിട്ടുള്ള വനവാസികള്‍ അവരുടെ ആചാരത്തിനും പാരമ്പര്യത്തിനും അനുസരിച്ചാണെങ്കില്‍ അവസരോചിതം പരിഗണിക്കും. 
 • കുറഞ്ഞ പ്രായപരിധി പതിനേഴരവയസ്സായതിനാല്‍ 18 വയസ്സില്‍ താഴെയുള്ള എല്ലാ ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളുടെ സമ്മതപത്രം തയ്യാറാക്കികൊണ്ടുവരണം. 
 • കായികതാരങ്ങള്‍ അന്തരാഷ്ട്ര നിലവാരത്തില്‍ ദേശീയതലത്തില്‍ സംസ്ഥാനത്തെയും പ്രതിനിധാനംചെയ്യുകയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും അവര്‍ ശാരീരികക്ഷമതയ്ക്കും കോമണ്‍ എന്‍ട്രന്‍സിന് ബോണസ് മാര്‍ക്കിനും അര്‍ഹരായിരിക്കും. റാലി ദിവസത്തിന് രണ്ടുവര്‍ഷത്തിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
 • കായികതാരങ്ങള്‍ സംസ്ഥാനതലത്തില്‍ ജില്ലയെയും യൂണിവേഴ്‌സിറ്റി പ്രാദേശിക ടീം ജില്ലാ ലെവലിലുണ്ടെങ്കില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചാല്‍ റാലി ദിവസത്തിന് രണ്ടുവര്‍ഷത്തിനുള്ളില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ശാരീരികക്ഷമതയ്ക്കും എന്‍ട്രന്‍സ് പരീക്ഷയ്ക്കും ഇളവ് ലഭിക്കും. 

 

അപേക്ഷിക്കാനുള്ള യോഗ്യത

1. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി 
165 സെ.മീ ഉയരം, 50 കി.ഗ്രാം തൂക്കം, 77 സെ.മീ നെഞ്ചളവ് 5 സെ.മീ വികാസം ഉള്ള 45 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പാസായിരിക്കണം. ഓരോ വിഷയങ്ങള്‍ക്ക് കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടെങ്കില്‍ ഇവ പരിഗണിക്കുന്നതല്ല. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്, സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള ഗ്രേഡിങ് സിസ്റ്റം അംഗീകരിച്ചവര്‍. സി.ബി.എസ്.ഇ യില്‍ കുറഞ്ഞത് ഒ ഗ്രേഡ് (3340). ഓരോ വിഷയങ്ങള്‍ക്കും മൊത്തം ന്ത2 ഗ്രേഡോ അല്ലെങ്കില്‍ 4.75 പോയന്റോ ഉള്ളവര്‍ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.

2. സോള്‍ജ്യര്‍ ടെക്‌നിക്കല്‍
165 സെ.മീ ഉയരവും 50 കി.ഗ്രാം തൂക്കവും 77 സെ.മീ നെഞ്ചളവ് (5സെ.മീ വികാസം).50% മാര്‍ക്കോടെ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ എന്നിവയില്‍ ഓരോ വിഷയത്തിനും ചുരുങ്ങിയത് 40% മാര്‍ക്ക് ലഭിച്ചിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസ് വിജയത്തോടൊപ്പം 50% മാര്‍ക്കോടെ എകന്തഠ' ിവര്ഷമൃഹീവല ഹൃറീഹുറവല്‍ നടത്തുന്ന 3 വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം.

3. സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍
162 സെ.മീ ഉയരം, 50 കി.ഗ്രാം തൂക്കം, 77 സെ.മീ നെഞ്ചളവ് (5സെ.മീ വികാസം) പന്ത്രണ്ടാം ക്ലാസി (പ്ലസ്ടു) ല്‍ ഓരോ വിഷത്തിനും 50 ശതമാനം മാര്‍ക്കും മൊത്തം 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്‌സ്/ബുക്ക് കീപ്പിങ് വിഷയങ്ങള്‍  എസ്.എസ്.എല്‍. സി./പ്ലസ്ടുവിന് പഠിച്ചിരിക്കണം. പഠിച്ചിട്ടുണ്ടെങ്കില്‍ ഓരോ വിഷയങ്ങള്‍ക്ക് കുറഞ്ഞത് 50% മാര്‍ക്ക് നേടിയിരിക്കണം. ബി.എസ്സി. ബിരുദധാരിയാണെങ്കില്‍ എസ്.എസ്.എല്‍.സി./ പ്ലസ്ടുവിന് ലഭിച്ച മാര്‍ക്ക് അദ്ദേഹത്തിന്റെ നിയമനത്തിന് അര്‍ഹനായി കണക്കാക്കും.

4. സോള്‍ജ്യര്‍ നഴ്‌സിങ് അസിസ്റ്റന്റ്
165 സെ.മീ ഉയരവും 50 കി.ഗ്രാം തൂക്കവും (5 സെ.മീ വികാസം) 77 സെ.മീ നെഞ്ചളവ്. സയന്‍സ് വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെ ചുരുങ്ങിയത് 40 ശതമാനം മാര്‍ക്കോ ഓരോ വിഷയത്തിനും ലഭിച്ചിരിക്കണം. അല്ലെങ്കില്‍ ബി. എസ്സി. ബിരുദധാരിയാണെങ്കില്‍ ബോട്ടണി, സുവോളജി, ബയോസയന്‍സ്, ഇംഗ്ലീഷ്. ബി.എസ്സി. ബിരുദധാരിയാണെങ്കില്‍ എസ്.എസ്. എല്‍.സി./പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്ക് വേണമെന്നത് പരിഗണിക്കാറില്ല. എന്നാല്‍ പ്ലസ്ടുവിന് 4 വിഷയങ്ങളും പഠിച്ചിരിക്കണം എന്നത് നിര്‍ബന്ധമാണ്. 

5. സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍
165 സെ.മീ ഉയരവും 50 കി.ഗ്രാം തൂക്കവും, 76 സെ.മീ നെഞ്ചളവ് 5 സെ.മീ നെഞ്ച് വികാസം. ഹൗസ് കീപ്പര്‍, മെസ്സ് കീപ്പര്‍, കുതിര നോട്ടക്കാരന്‍ എന്നിവര്‍ക്ക് 8-ാം ക്ലാസ് വിജയം. പാചകക്കാരന്‍, വാഷര്‍ മാന്‍, ഡ്രസ്സര്‍, മരപ്പണിക്കാരന്‍, ഓടുപണിക്കാരന്‍, സഹായി, കെട്ടിട നിര്‍മാതാവ് തുടങ്ങി എല്ലാ വിഭാഗത്തിനും പത്താം ക്ലാസ് വിജയം. ഹൗസ് കീപ്പര്‍ക്കും മെസ് കീപ്പര്‍ക്കുമൊഴികെയുള്ള ട്രേഡുകള്‍ക്ക് ഐ.ടി.ഐ. യോഗ്യത അഭിലഷണീയം. റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ട്‌മെന്റ് റാലി ദിവസം നാല് മണിക്ക് സര്‍ട്ടിഫിക്കറ്റ് ഫയല്‍ സഹിതം അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച പ്രകാരം റാലി സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം. 

പ്രായപരിധി: ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 2017 ഒക്ടോബര്‍ 1 എന്ന തീയതി അടിസ്ഥാനമായി കണക്കാക്കും. ഓരോ ട്രേഡിന്റെയും കൂടിയ പ്രായപരിധി 23 വയസാണ്. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടിക്ക് മാത്രം 21 വയസ്സാണ് കൂടിയ പ്രായപരിധി. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം ശാരീരികക്ഷമതാപരീക്ഷയും ശാരീരിക അളവെടുപ്പും വൈദ്യപരിശോധനയും നടത്തും. അതാണ് തിരഞ്ഞെടുപ്പിന്റെ രീതി.
പ്രത്യേകം ഓര്‍ക്കുക

പ്രത്യേകം ഓര്‍ക്കുക

 • വൈദ്യ പരിശോധനയ്ക്കും, സ്‌ക്രീനിങ് ദിവസങ്ങളിലും ഭക്ഷണം കൊണ്ടുവരണം. റാലി ദിവസം അത് കഴിയുന്നതുവരെ പുറത്തു പോകാന്‍ അനുവാദമില്ല.
 • അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച പ്രകാരംതന്നെ റാലി സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ റാലി സൈറ്റിലെ അനാവശ്യ തിരക്ക് ഒഴിവാക്കാം.
 • ഉദ്യോഗാര്‍ഥികള്‍ അവരവരുടെ രേഖകളും സാധനങ്ങളും റാലി സമയത്ത് കളവ് പോകാതെ നോക്കേണ്ടതാണ്.
 • മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, കാല്‍കുലേറ്റര്‍, ക്യാമറ എന്നിവ റാലി സ്ഥലത്ത് അനുവദനീയമല്ല.

 
തയ്യാറാക്കിയത്: ക്യാപ്റ്റന്‍ സറീന നവാസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, പി.ആര്‍.ടി.സി. കോഴിക്കോട് 20

Thozil