പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
ഉത്തരം: ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍ ബ്രാഞ്ചില്‍ സ്ഥിരം കമ്മിഷന് പുരുഷന്മാര്ക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് പുരുഷന്മാര്ക്കും വനിതകള്‍ക്കും ഉണ്ട്. ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍ ബ്രാഞ്ചില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (ഇലക്ട്രോണിക്സ്), എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (മെക്കാനിക്കല്‍) എന്നീ തസ്തികകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷാര്‍ഥി പ്ലസ്ടുതലത്തില്‍ ഫിസിക്സിനും മാത്തമാറ്റിക്സിനും 50 ശതമാനം വീതം മാര്‍ക്ക് നേടണം.
കൂടാതെ, എന്‍ജിനിയറിങ്/ടെക്നോളജിയില്‍ നാലുവര്‍ഷ ബിരുദം/ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടണം. ചില പ്രൊഫഷണല്‍ സമിതികളുടെ യോഗ്യതയും അംഗീകരിച്ചിട്ടുണ്ട്.
എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (ഇലക്ട്രോണിക്സ്) തസ്തികയ്ക്ക് എന്‍ജിനിയറിങ് ബിരുദം താഴെ പറയുന്ന ബ്രാഞ്ചുകളില്‍ ഒന്നിലാകണം: അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ടെക്നോളജി, കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ടെക്നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്/ടെക്നോളജി, ഇലക്ട്രോണിക്സ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ഇന്‍സ്ട്രുമെന്റ് ആന്‍ഡ് കണ്ട്രോള് എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്പേസ് ക്രാഫ്റ്റ് ടെക്നോളജി, എന്‍ജിനിയറിങ് ഫിസിക്സ്, ഇലക്ട്രിക് പവര്‍ ആന്‍ഡ് മെഷിനറി എന്‍ജിനിയറിങ്, ഇന്‍ഫോടെക് എന്‍ജിനിയറിങ്, സൈബര്‍ സെക്യൂരിറ്റി.
എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (മെക്കാനിക്കല്‍) തസ്തികയ്ക്ക് പരിഗണിക്കുന്ന ബ്രാഞ്ചുകള്‍: എയ്റോസ്പേസ് എന്‍ജിനിയറിങ്, എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് ഓട്ടോമേഷന്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ് (പ്രൊഡക്ഷന്‍), മെക്കാനിക്കല്‍ എന്‍ജിനിയറിങ് (റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്), മെക്കാട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്, മാനുഫാക്ചറിങ് എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, മെറ്റല്ലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, എയ്റോസ്പേസ് ആന്‍ഡ് അപ്ലൈഡ് മെക്കാനിക്സ്, ഓട്ടോമേറ്റീവ് എന്‍ജിനിയറിങ്, റോബോട്ടിക്സ്, നാനോടെക്നോളജി, റബ്ബര്‍ ടെക്നോളജി ആന്‍ഡ് റബ്ബര്‍ എന്‍ജിനിയറിങ്.
Also Read
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://afcat.cdac.in/AFCAT/
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..