വ്യോമസേനയില്‍ ഓഫീസര്‍ ആകാം; AFCAT വിജ്ഞാപനമായി | ശമ്പളം 56,100 - 1,77,500


3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: AP| Mathrubhumi archives

ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി, മെറ്റീരിയോളജി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2022) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണുള്ളത്. ഫ്‌ളയിങ് ബ്രാഞ്ചില്‍ എന്‍.സി.സി.ക്കാര്‍ക്ക് ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിച്ചുതുടങ്ങാം.

ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സുണ്ട്. 2023 ജൂലായില്‍ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും.

ഫ്‌ളയിങ് ബ്രാഞ്ച്

പ്രായം: 20-24 വയസ്സ്. 2023 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജൂലായ് 2-നും 2003 ജൂലായ് 1-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍.

യോഗ്യത (2021 ഡിസംബറിലെ വിജ്ഞാപനപ്രകാരം): ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ./ബി.ടെക്. യോഗ്യത.

ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100–1,77,500.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍)

എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍) വിഭാഗങ്ങളിലായിരിക്കും പ്രവേശനം.

പ്രായം: 20-26 വയസ്സ്. 2023 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജൂലായ് 2-നും 2003 ജൂലായ് 1-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍.

യോഗ്യത (2021 ഡിസംബറിലെ വിജ്ഞാപനപ്രകാരം): എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്) AE (L): ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. അപ്ലൈയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ടെക്നോളജി, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ടെക്നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ടെക്നോളജി, ഇലക്ട്രോണിക്‌സ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റ് ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റ് ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റ് ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്പേസ്‌ക്രാഫ്റ്റ് ടെക്നോളജി, എന്‍ജിനീയറിങ് ഫിസിക്‌സ്, ഇലക്ട്രിക് പവര്‍ ആന്‍ഡ് മെഷീനറി എന്‍ജിനീയറിങ്, ഇന്‍ഫോടെക് എന്‍ജിനീയറിങ്, സൈബര്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷത്തില്‍ കുറയാത്ത ബിരുദം നേടിയിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കില്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്റെ ഗ്രാജുവേറ്റ് എന്‍ജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം.

എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍) AE (M)- ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. എയ്‌റോസ്പേസ് എന്‍ജിനീയറിങ്, എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഓട്ടോമേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് (പ്രൊഡക്ഷന്‍), മെക്കാനിക്കല്‍ എന്‍ജിനീയറിങ് (റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്), മെക്കാട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിങ് എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് മെറ്റീരിയല്‍ എന്‍ജിനീയറിങ്, എയ്‌റോസ്പേസ് ആന്‍ഡ് അപ്ലൈയ്ഡ് മെക്കാനിക്‌സ്, ഓട്ടോമോട്ടീവ് എന്‍ജിനീയറിങ്, റോബോട്ടിക്‌സ്, നാനോടെക്നോളജി, റബ്ബര്‍ ടെക്നോളജി ആന്‍ഡ് റബ്ബര്‍ എന്‍ജിനീയറിങ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷത്തില്‍ കുറയാത്ത ബിരുദം നേടിയിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കില്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്റെ ഗ്രാജുവേറ്റ് എന്‍ജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം

ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍)

അഡ്മിനിസ്ട്രേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.
പ്രായം: 20-26 വയസ്സ്. 2023 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജൂലായ് 2-നും 2003 ജൂലായ് 1-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ)

അപേക്ഷകര്‍.

യോഗ്യത (2021 ഡിസംബറിലെ വിജ്ഞാപനപ്രകാരം):അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
അക്കൗണ്ട്സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം./ബി.ബി.എ. (ഫിനാന്‍സ്)/ബി.ബി.എം. (ഫിനാന്‍സ്)/ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് (ഫിനാന്‍സ്)/ബി.എസ്സി. (ഫിനാന്‍സ്) ബിരുദം. അല്ലെങ്കില്‍ സി.എ./സി.എം.എ./സി.എസ്./സി.എഫ്.എ.

അപേക്ഷിക്കേണ്ട വിധം: www.careerindianairforce.cdac.in/ www.afcat.cdac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കണം. മെറ്റീരിയോളജി എന്‍ട്രിയുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാഫോറത്തില്‍ അപ്ലോഡ് ചെയ്യാനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സ്‌കാന്‍ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കേണ്ടതാണ്.

അപേക്ഷാഫീസുണ്ട്. 250 രൂപയാണ് ഫീസ്. എന്‍.സി.സി. എന്‍ട്രിക്കും മെറ്റീരിയോളജി എന്‍ട്രി വഴിയുള്ളവര്‍ക്കും ഫീസില്ല. 25 വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ 020-25503105/25503106 എന്നീ ടെലിഫോണ്‍ നമ്പറുകളിലോ afcatcell@cdac.in എന്ന ഇ-മെയില്‍ ഐ.ഡി.യിലോ ബന്ധപ്പെടാം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30 വൈകുന്നേരം 5 മണി.

Content Highlights: AFCAT 2 2022 Notification Out, Application Form, Eligibility, Pattern

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shinu
Premium

6 min

സ്‌കൂളിന് ജയിക്കാന്‍ പുറത്തായ കുട്ടി,ആനയും അട്ടയും ദുരിതമുണ്ടാക്കിയ വഴി;ഒരു തഹസില്‍ദാറുടെ ഇന്നലെകള്‍

Sep 18, 2023


Job Loss

3 min

കേന്ദ്രസര്‍വീസില്‍ ഒഴിഞ്ഞുകിടക്കുന്നത് ലക്ഷക്കണക്കിന് തസ്തികകള്‍; മുഖംതിരിഞ്ഞ് സര്‍ക്കാര്‍

Aug 11, 2023


learning

3 min

കേരളത്തിലെ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ആര്‌ | CURRENT AFFAIRS

Mar 23, 2022


Most Commented