പ്രതീകാത്മക ചിത്രം | Photo:gettyimages.in
അഡോബിനു പ്രസക്തിയുള്ള കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് അഡോബ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
പരിഗണിക്കപ്പെടുന്ന മേഖലകള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഓഡിയോകണ്ടന്റ് ഇന്റലിജന്‍സ്, ഡോക്യുമെന്റ് ഇന്റലിജന്‍സ്, ഹ്യൂമണ്‍ കംപ്യൂട്ടര്‍ ഇന്ററാക്ഷന്‍, നാച്വറല്‍ ലാംഗ്വേജ് പ്രൊസസിങ്, എ.ആര്‍.വി.ആര്‍. ആന്‍ഡ് 360 ഫോട്ടോഗ്രഫി, കംപ്യൂട്ടര്‍ വിഷന്‍ ഇമേജിങ് ആന്‍ഡ് വീഡിയോ, ഡേറ്റാ ഇന്റലിജന്‍സ്, ഗ്രാഫിക്‌സ് (2ഡി ആന്‍ഡ് 3ഡി), ഇന്റലിജന്റ് ഏജന്റ്സ് ആന്‍ഡ് അസിസ്റ്റന്റ്്‌സ്, സിസ്റ്റംസ് ആന്‍ഡ് ലാംഗ്വേജസ് എന്നിവയിലൊന്നിലാവണം പ്രവര്‍ത്തനം.
ആനുകൂല്യങ്ങള്‍: ഫെലോഷിപ്പ് തുക 10,000 ഡോളര്‍ (ഏകദേശം ഏഴരലക്ഷം രൂപ). ഒരു വര്‍ഷത്തെ ക്രിയേറ്റീവ് ക്ലൗഡ് സബ്‌സ്‌ക്രിപ്ഷന്‍ അംഗത്വവും ലഭിക്കും. കൂടാതെ അഡോബില്‍ ഒരു ഇന്റേണ്‍ഷിപ്പ് ഇന്റര്‍വ്യൂവിനുള്ള അര്‍ഹതയും ലഭിക്കാം. 250 പേര്‍ക്ക് ഫെലോഷിപ്പ് അനുവദിക്കും.
അര്‍ഹത: ഒരു സര്‍വകലാശാലയിലെ പിഎച്ച്.ഡി. പ്രോഗ്രാമില്‍ 2022 കാലയളവില്‍ ഉള്‍പ്പെടെ ഫുള്‍ടൈം വിദ്യാര്‍ഥിയായിരിക്കണം. അഡോബ് ജീവനക്കാരായി ബന്ധുക്കള്‍ ഉണ്ടായിരിക്കരുത്.
അപേക്ഷ: അപേക്ഷ ഡിസംബര്‍ നാലുവരെhttps://research.adobe.com/fellowship/ വഴി നല്‍കാം. കരിക്കുലം വിറ്റ, അക്കാദമിക് രേഖകളുടെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍, റിസര്‍ച്ച് ഓവര്‍വ്യൂ, മൂന്ന് റെക്കമെന്‍ഡേഷന്‍ കത്തുകള്‍ എന്നിവയുള്‍പ്പെടുന്നതാകണം അപേക്ഷ.
തിരഞ്ഞെടുപ്പ്: ഗവേഷണമികവ്, വ്യക്തിനൈപുണികള്‍, സാങ്കേതിക മികവ്, അപേക്ഷാര്‍ഥിയുടെ പ്രവര്‍ത്തനം അഡോബിന് എങ്ങനെ പ്രയോജനപ്പെടും തുടങ്ങിയവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Content Highlights: Adobe invites application for research fellowship apply till december 4
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..