മൂന്ന് പേര്‍ക്ക്‌ IAS, ഒരാള്‍ക്ക്‌ IPS; ഇവര്‍ സിവില്‍ സര്‍വീസിലെ സഹോദരങ്ങള്‍ | Inspiring Stories


photo: twitter/ Humans of LBSNAA

ലഖ്‌നൗ: 'ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്? എന്റെ മക്കള്‍ കാരണമാണ് ഞാനിന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.'- മക്കള്‍ കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്പോള്‍ അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം. അപ്രാപ്യമെന്ന കരുതിയ ഉയരങ്ങള്‍ മക്കളെല്ലാവരും അതിശയിപ്പിക്കുന്ന അനായാസതയോടെ കൈപ്പിടിയിലാക്കുമ്പോള്‍ ഏത് അച്ഛനാണ്‌ കണ്ണീരണിയാത്തത്? ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഈ നാല് സഹോദരങ്ങള്‍ സിവില്‍ സര്‍വ്വീസ് നേടിയ കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും അമ്പരപ്പ് തോന്നും.

അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് വീതം ആണ്‍മക്കളും പെണ്‍മക്കളും. പ്രതിസന്ധികളില്‍ ഉഴറിയ ബാല്യകാലമായിരുന്നു ഇവരുടേത്. എങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാണ് അനില്‍ പ്രകാശ് ശ്രമിച്ചത്.

'കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടത്. കുട്ടികള്‍ അവരുടെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു'- അനില്‍ പ്രകാശ് മിശ്ര പറഞ്ഞു. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടുന്നത്.

നാല് മക്കളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ യോഗേഷ് മിശ്രയാണ്. ഇന്ന് അയാള്‍ ഒരു ഐഎഎസ് ഓഫീസറാണ്. ലാല്‍ഗഞ്ചില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പഠിച്ചത്. തുടര്‍ന്ന് നോയിഡയില്‍ ജോലി ചെയ്തു. അപ്പോഴും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. പരിശ്രമങ്ങള്‍ക്കൊടുവില്‍ 2013-ല്‍ യുപിഎസ്സി പരീക്ഷ വിജയിച്ചു. അങ്ങനെയാണ് യോഗേഷ് ഐഎഎസ് ഓഫീസറാകുന്നത്.

യോഗേഷിന്റെ സഹോദരി ക്ഷമ മിശ്രയും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി കടുത്ത തയ്യാറെടുപ്പാണ് നടത്തിയത്. പക്ഷേ ആദ്യ മൂന്ന് തവണയും ആ കടമ്പ മറികടക്കാനായില്ല. നിരാശയായെങ്കിലും ക്ഷമ മിശ്ര പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. പിന്നേയും പരിശ്രമിച്ചു. ഒടുക്കം നാലാം തവണയാണ് സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്. ക്ഷമ ഐപിഎസ് ഓഫീസറായാണ് ജോലി ചെയ്തത്.

മൂന്നാമത്തേയാള്‍ മാധുരി മിശ്രയാണ്. ലാല്‍ഗഞ്ചില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം മാസ്റ്റേഴ്‌സ് ബിരുദമെടുക്കാന്‍ മാധുരി അലഹബാദിലേക്ക് പോയി. അതിന് ശേഷം 2014-ലാണ് യുപിഎസ്സി പരീക്ഷയില്‍ വിജയം കൊയ്യുന്നത്. തുടര്‍ന്ന് ജാര്‍ഖണ്ഡ് കേഡറില്‍ ഐഎഎസ് ഓഫീസറായി നിയമിതയായി.

കൂട്ടത്തിലെ ഏറ്റവും ഇളയവനാണ് ലോകേഷ് മിശ്ര. കുടുംബത്തിലെ പതിവുകളൊന്നും തെറ്റിക്കാതെ യുപിഎസ്സി പരീക്ഷ അവനും മറികടന്നു. അത് പക്ഷേ ഉജ്വല വിജയം നേടിക്കൊണ്ടായിരുന്നു. 2015-ലെ യുപിഎസ്സി പരീക്ഷയില്‍ ലോകേഷ് 44-ാം റാങ്കാണ് നേടിയത്. ഇപ്പോള്‍ ബീഹാര്‍ കേഡറിലാണ് ലോകേഷ് ജോലി ചെയ്യുന്നത്.


Content Highlights: 4 siblings from UP crack Civil Services exam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented