നാവികസേനയിൽ ഓഫീസറാകാം; പരിശീലനം ഏഴിമല അക്കാദമിയില്‍


Representational Image (Photo: PTI)

കണ്ണൂരിലെ ഏഴിമല നാവിക അക്കാദമി പ്രവേശനത്തിന് ഇന്ത്യൻ നാവികസേന അപേക്ഷ ക്ഷണിച്ചു. അക്കാദമിയിലെ കോഴ്സ്/പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാവികസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരായി നിയമനം ലഭിക്കും. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. 2023 ജൂണിൽ കോഴ്സുകൾ ആരംഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കായി വിവിധ കേഡർ/ബ്രാഞ്ച്/ സ്പെഷ്യലൈസേഷനുകളിലായി രണ്ട് കോഴ്സുകളാണ് ഏഴിമല നാവിക അക്കാദമിയിൽ നടത്തുന്നത്. ബ്രാഞ്ച്/കേഡറുകൾ, ഒഴിവ്, യോഗ്യത എന്ന ക്രമത്തിൽ ചുവടെ.

എക്‌സിക്യുട്ടീവ് ബ്രാഞ്ച്ജനറൽ സർവീസ് [GS (x)]/ ഹൈഡ്രോ കേഡർ: ഒഴിവ് -56 (ഹൈഡ്രോ-6 ഉൾപ്പെടെ). ആകെ ഒഴിവുകളിൽ 16 എണ്ണം (രണ്ട് ഹൈഡ്രോ കേഡർ ഉൾപ്പെടെ) വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്.

എയർ ട്രാഫിക് കൺട്രോളർ: ഒഴിവ്-5. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക് (പത്തിലും പ്ലസ്ടുവിലും 60 ശതമാനം മാർക്കുവീതം നേടിയിരിക്കണം, കൂടാതെ പത്തിലും പ്ലസ്ടുവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടിയിരിക്കണം).

നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ: ഒഴിവ്-15. വനിതകൾക്ക് പരമാവധി മൂന്ന് ഒഴിവ് സംവരണംചെയ്തിട്ടുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. (പത്തിലും പ്ലസ്ടുവിലും 60 ശതമാനം മാർക്കുവീതം നേടിയിരിക്കണം, കൂടാതെ പത്തിലും പ്ലസ്ടുവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടിയിരിക്കണം).

പൈലറ്റ്: ഒഴിവ്-25. വനിതകൾക്ക് പരമാവധി മൂന്ന് ഒഴിവ് സംവരണംചെയ്തിട്ടുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. (പത്തിലും പ്ലസ്ടുവിലും 60 ശതമാനം മാർക്കുവീതം നേടിയിരിക്കണം. കൂടാതെ പത്തിലും പ്ലസ്ടുവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടിയിരിക്കണം).

ലോജിസ്റ്റിക്‌സ്: ഒഴിവ്-20. വനിതകൾക്ക് പരമാവധി ആറ് ഒഴിവുകൾ സംവരണംചെയ്തിട്ടുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.ബി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബി.എസ്‌സി./ബി.കോം./ബി.എസ്‌സി. (ഐ.ടി.), പി.ജി. ഡിപ്ലോമ ഫിനാൻസ്/ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.സി.എ./എം.എസ്‌സി.(ഐ.ടി.).

എജ്യുക്കേഷൻ ബ്രാഞ്ച്

എജ്യുക്കേഷൻ: ഒഴിവ്: 12 (മാത്‌സ്‌-3, ഫിസിക്‌സ്-2, കെമിസ്ട്രി-1, മെക്കാനിക്കൽ എൻജിനിയറിങ്-2, ഇലക്‌ട്രോണിക്‌സ് ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ്‌ ഇൻസ്ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ്‌ ടെലികമ്യൂണിക്കേഷൻസ്/ഇലക്‌ട്രിക്കൽ-2, മാനുഫാക്ചറിങ്/ പ്രൊഡക്ഷൻ എൻജിനിയറിങ്/മെറ്റലർജിക്കൽ എൻജി./ മെറ്റീരിയൽ സയൻസ്-2). യോഗ്യത: (a) 60 ശതമാനം മാർക്കോടെ എം.എസ്‌സി. (മാത്‌സ്‌/ഓപ്പറേഷണൽ റിസർച്ച്)+ ബി.എസ്‌സി. ഫിസിക്‌സ്. (b) 60 ശതമാനം മാർക്കോടെ എം.എസ്‌സി. (ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്) + ബി.എസ്‌സി. മാത്‌സ്‌. (c) 60 ശതമാനം മാർക്കോടെ എം.എസ്‌സി. കെമിസ്ട്രി + ബി.എസ്‌സി. ഫിസിക്‌സ്. (d) 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് (ഇലക്‌ട്രോണിക്‌സ് ആൻഡ്‌ കമ്യൂണിക്കേഷൻ/ ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ്‌ ഇൻസ്ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ്‌ ടെലികമ്യൂണിക്കേഷൻസ്/ഇലക്‌ട്രിക്കൽ). (e) 60 ശതമാനം മാർക്കോടെ എം.ടെക്. (മാനുഫാക്ചറിങ്/ പ്രൊഡക്ഷൻ എൻജിനിയറിങ്/മെറ്റലർജിക്കൽ എൻജി./മെറ്റീരിയൽ സയൻസ്).

ടെക്നിക്കൽ ബ്രാഞ്ച്

എൻജിനിയറിങ് ബ്രാഞ്ച് (ജനറൽസർവീസ്): ഒഴിവ്-25. വനിതകൾക്ക് പരമാവധി ഏഴ് ഒഴിവ് സംവരണംചെയ്തിട്ടുണ്ട്).

യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. (മെക്കാനിക്കൽ/ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/ മറൈൻ / ഇൻസ്ട്രുമെന്റേഷൻ/ പ്രൊഡക്ഷൻ/ എയ്റോനോട്ടിക്കൽ/ ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് / കൺട്രോൾ എൻജി./ എയ്റോ സ്പേസ്/ ഓട്ടോമൊബൈൽസ്/ മെറ്റലർജി/ മെക്കട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

ഇലക്‌ട്രിക്കൽ ബ്രാഞ്ച് (ജനറൽസർവീസ്): ഒഴിവ്-45. ആകെ ഒഴിവുകളിൽ പരമാവധി 13 എണ്ണം വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. (ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്/ ഇലക്‌േട്രാണിക്‌സ് ആൻഡ്‌ കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ്‌ ടെലി കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്‌േട്രാണിക്‌സ് ആൻഡ്‌ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ്‌ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ്‌ കൺട്രോൾ/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ്‌ ഇൻസ്ട്രുമെന്റേഷൻ/പവർ എൻജിനിയറിങ് /പവർ ഇലക്‌ട്രോണിക്‌സ്.

നേവൽ കൺസ്ട്രക്ടർ: ഒഴിവ്: 14. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. (മെക്കാനിക്കൽ/ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/ സിവിൽ/ എയ്റോനോട്ടിക്കൽ/ എയ്റോ സ്പേസ്/ മെറ്റലർജി/ നേവൽ ആർക്കിടെക്ചർ/ ഓഷ്യൻ എൻജിനിയറിങ്/ മറൈൻ എൻജിനിയറിങ്/ ഷിപ്പ് ടെക്നോളജി/ ഷിപ്പ് ബിൽഡിങ്/ ഷിപ്പ് ഡിസൈൻ.

ശമ്പളം

സബ് ലെഫ്റ്റനന്റ് റാങ്കിലുള്ളവർക്ക് ബേസിക് പേ ആയി 56,100 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ്

യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽപ്പെടുന്നവർക്കായി എസ്.എസ്.ബി. അഭിമുഖം നടത്തും. അഭിമുഖത്തിൽ വിജയിക്കുന്നവർക്ക് സബ് ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. ഓഫീസേഴ്സ് ഓഫ് എക്സ്റ്റെൻഡന്റ് എൻ.ഒ.സി.ക്കാർക്ക് (ജനറൽസർവീസ്/ എക്സിക്യുട്ടീവ് ആൻഡ്‌ ഹൈഡ്രോ) 44 ആഴ്ചത്തെ പരിശീലനവും ഓഫീസേഴ്സ് ഓഫ് റെഗുലർ എൻ.ഒ.സി.ക്കാർക്ക് (എല്ലാ ബ്രാഞ്ചുകളും) 22 ആഴ്ചത്തെ പരിശീലനവും ഉണ്ടാകും. കൂടാതെ നാവിക കപ്പലുകളും മറ്റ് പരിശീലനകേന്ദ്രങ്ങളിലും പ്രൊഫഷണൽ പരിശീലനവും നൽകും. രണ്ടുവർഷമാണ് പ്രൊബേഷൻ കാലാവധി. വിവരങ്ങൾക്ക്: www.joinindiannavy.gov.in

Content Highlights: 10+2 (B. Tech) Cadet Entry Scheme (Permanent Commission)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented