വിവിധ തൊഴിലുകള്‍ക്കായി അടിസ്ഥാന സാങ്കേതികവിദ്യയില്‍ സൗജന്യപരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ 'ഡിജി സക്ഷം' പദ്ധതി.മൈക്രോസോഫ്റ്റ്, ആഗാഖാന്‍ റൂറല്‍ സപ്പോര്‍ട്ട് പ്രോഗ്രാം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക

പരിശീലനം മൂന്നുതരം

  1. സ്വയം പഠനം
  2. വെര്‍ച്വല്‍ നിര്‍ദേശകന്‍ വഴിയുള്ള പഠനം
  3. പ്രത്യേക കേന്ദ്രത്തിലുള്ള പഠനം

• താത്പര്യമുള്ളവര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടലില്‍  (www.ncs.gov.in) രജിസ്റ്റര്‍ ചെയ്യണം. 18 വയസ്സിനു മുകളിലുള്ളവര്‍ക്കും പത്ത്, 12 ക്ലാസുകള്‍ പാസായവര്‍ക്കും ഐ.ടി.ഐ., ഡിപ്ലോമ, ബിരുദധാരികള്‍ക്കുമൊക്കെ പ്രയോജനപ്പെടുത്താം.

• പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സാക്ഷ്യപത്രം, തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയുണ്ടാകും. ആദ്യവര്‍ഷം മൂന്നു ലക്ഷം പേര്‍ക്കെങ്കിലും പരിശീലനം നല്‍കും.

• ജാവാ സ്‌ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷന്‍, അഡ്വാന്‍സ് എക്‌സല്‍, പവര്‍ ബി., എച്ച്.ടി.എം.എല്‍., പ്രോഗ്രാമിങ് ലാംഗ്വേജ്, സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് അടിസ്ഥാനം, കോഡിങ് ഇന്‍ട്രൊഡക്ഷന്‍ തുടങ്ങിയവയിലാണ് പരിശീലനം.

ഇതില്‍ മൂന്നാമതുപറഞ്ഞ നേരിട്ടുള്ള പരിശീലനം മാതൃകാപരിശീലന കേന്ദ്രങ്ങള്‍, പട്ടികവിഭാഗങ്ങള്‍ക്കുള്ള എന്‍.സി.എസ്. കേന്ദ്രങ്ങള്‍ എന്നിവ വഴിയായിരിക്കും.

Contetn Highlights: 'Digi Saksham' offers free digital training to job seekers