ന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ് ക്വിറ്റ് ഇന്ത്യ സമരം. പി.എസ്.സി ഉൾപ്പെടെ വിവിധ മത്സര പരീക്ഷകളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ചില ചോദ്യങ്ങള്‍ പരിചയപ്പെടാം

1. ക്വിറ്റ് ഇന്ത്യാ സമരനായകന്‍ എന്നറിയപ്പെടുന്നത്. - ജയപ്രകാശ് നാരായണ്‍

2. ക്വിറ്റ് ഇന്ത്യാ സമരനായിക എന്നറിയപ്പെടുന്നത്.- അരുണാ ആസഫ് അലി

3. 1857നു ശേഷം നടക്കുന്ന ഏറ്റവും ഗുരുതരമായ പ്രക്ഷോഭം എന്ന് ക്വിറ്റ് ഇന്ത്യാസമരത്തെ വിശേഷിപ്പിച്ചത് - ലിന്‍ലിത്‌ഗോ പ്രഭു

4. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലെ താംലൂക്കില്‍ രൂപവത്കൃതമായ സമാന്തര സര്‍ക്കാര്‍ അറിയപ്പെട്ടിരുന്നത്:- താമ്രലിപ്തജതിയ സര്‍ക്കാര്‍

5. 'പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക' എന്ന് ഗാന്ധിജി ആഹ്വാനംചെയ്തത് ഏത് പ്രക്ഷോഭത്തോട
നുബന്ധിച്ചാണ്? - ക്വിറ്റ് ഇന്ത്യാ സമരം

6. കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്നായിരുന്നു? - 1942 ഓഗസ്റ്റ് 8

7. എവിടെവെച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്? - ബോംബ

8. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചതാര്? - ജവഹര്‍ലാല്‍ നെഹ്‌റു

9. ക്വിറ്റ് ഇന്ത്യാ സമരം അറിയപ്പെടുന്ന മറ്റ് പേരുകള്‍-  ഓഗസ്റ്റ് പ്രക്ഷോഭം, ഭാരത് ചോടോ ആന്തോളന്‍

10. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ തടവിലാക്കിയത് എവിടെയായിരുന്നു?- പുണെയിലെ ആഗാഖാന്‍കൊട്ടാരത്തിലെ ജയിലില്‍

11. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ജവാഹര്‍ലാല്‍ നെഹ്‌റുവിനെ തടവിലാക്കിയത് - അഹമ്മദ്‌നഗര്‍ കോട്ട
(ബോംബെ)

12. അഹമ്മദ് നഗര്‍ കോട്ടയില്‍ തടവില്‍ കഴിഞ്ഞ കാലത്ത് ജവാഹര്‍ലാല്‍ നെഹ് രചിച്ച കൃതി: -ഇന്ത്യയെ കണ്ടെത്തല്‍ (TheDiscovery of India)

13. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ച ദിവസം - 1942 ഓഗസ്റ്റ് 9

15. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് - ഓഗസ്റ്റ് 9

16. പ്രമുഖ നേതാക്കളുടെ അഭാവത്തില്‍ ഓഗസ്റ്റ് 9ന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് കോണ്‍ഗ്രസ് പതാക ഉയര്‍ത്തി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് ആരംഭം കുറിച്ച വനിതാ - അരുണാ ആസഫ് അലി

18. ഒളിവില്‍ കഴിഞ്ഞുകൊണ്ട് ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനുള്ളിലെ സോഷ്യലിസ്റ്റ് നേതാവ്.
 - ജയപ്രകാശ് നാരായണ്‍

19. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രഹസ്യമായി പ്രവര്‍ത്തിച്ച സീക്രട്ട് കോണ്‍ഗ്രസ് റേഡിയോ സ്റ്റേഷന്‍ സംഘാടക - ഉഷാമത്ത

20. മഹാരാഷ്ട്രയിലെ ഏത് ജില്ലയിലാണ് ക്വിറ്റ് ഇന്ത്യാ സമരകാലത്ത്ഒരു സമാന്തര സര്‍ക്കാര്‍ സ്ഥാപിതമായത്? - സത്താറ

21. ക്വിറ്റ് ഇന്ത്യാ സ മ ര കാലത്ത് ബംഗാളിലെ താലൂക്ക് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനത്തിനിടയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വനിത: - മാതംഗിനി ഹസ്‌റ

22. ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ കീഴരിയൂര്‍ ബോംബ് കേസ് ഉണ്ടായത്? - ക്വിറ്റ് ഇന്ത്യാ സമരം

Content Highlights: Quit India Movement Related PSC Questions Careers jobs Education