കായിക മേഖലയില്‍ നിന്ന് നിരവധി ചോദ്യങ്ങള്‍ മത്സര പരീക്ഷകളില്‍ ഉണ്ടാവാറുണ്ട്. ചില ചോദ്യങ്ങള്‍ പരിചയപ്പെടാം

1.ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിച്ച ആദ്യത്തെ കേരളീയ ക്രിക്കറ്റ് താരമാര്?
ടിനു യോഹന്നാന്‍

2.ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ അംഗമായ ആദ്യത്തെ കേരളീയനാര്?
എസ്. ശ്രീശാന്ത്

3.ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യത്തെ കേരളീയന്‍:
എസ്. ശ്രീശാന്ത്

4.മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യത്തെ കേരളീയനാര്?
ഒ.എം. നമ്പ്യാര്‍

5. തുടര്‍ച്ചയായി 6 ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ ഡ് മീറ്റുകളില്‍ പങ്കെടുത്ത് റെക്കോഡിട്ട മലയാളി കായികതാരം:
ഷൈനി വില്‍സണ്‍

6. കേരള ക്രിക്കറ്റ് അസോസിയേഷന്റ ഔദ്യോഗിക മുദ്രയിലുള്ളത് എന്തിന്റെ ചിത്രമാണ്?
ശ്രീപദ്മനാഭന്റ ശംഖ്

7. ഏത് അന്തര്‍ദേശീയ കായിക സംഘടനയുടെ ആപ്തവാക്യമാണ് 'ഫോര്‍ ദി ഗെയിം, ഫോര്‍ ദി വേള്‍ഡ് ?
ഫിഫ

8. ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ ആസ്ഥാനം എവിടെയാണ്?
ലോസെന്‍

9.ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ ആസ്ഥാനം:
കോലാലംപൂര്‍

10.അന്തര്‍ദേശീയ അത്‌ലറ്റിക്‌സ് ഫ ഡ റേ ഷന്‍ (എ.എ.എഫ്.) ആസ്ഥാനം:
മൊണാക്കാ

11.ഏത് അന്തര്‍ദേശീയ കായികസംഘടനയുടെ ആപ്ത വാക്യമാണ് 'ഫെയര്‍ പ്ലേ, ഫ്രണ്ട്ഷിപ്പ് ഫോര്‍
എവര്‍'?
ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍

12. ബ്രിഡ്, ഡീസല്‍, ലാഫിങ് ഗ്രൂപ്പ് എന്നീ പദങ്ങള്‍ ഏത് കായികയിനത്തിലേതാണ്?
സൈക്ലിങ്

13.ബാക്ക് ഡോര്‍, ബാം അണ്ടര്‍, ബൂട്ടാലിറ്റി, ബണ്ണി, ഡെഡ് ടൈം, എഗ് ബീറ്റര്‍, എന്‍ട്രി പാസസ് പ്രിങ് ഷോട്ട് എന്നിവ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വാട്ടര്‍പോളോ

14.ബനാന കട്ട് , ബാങ്ക് ഷോട്ട്,ബ്രിക്ക്, ചക്കര്‍, ഫ്രീത്രോ, വിവോട്ട്, റണ്‍ ആന്‍ഡ് ഗണ്‍, ടോയ്‌ലറ്റ് ബൗള്‍, ട്രാവല്‍ എന്നിവ ഏത് കളിയിലെ പദങ്ങളാണ്?
ബാസ്‌കറ്റ്‌ബോള്‍

15. ബോഡിചെക്കിങ്, ജൂലൈനര്‍, ക്രോസ് ചെക്കിങ്, ഹൈസ്റ്റിക്ക്, അയണ്‍ ക്രോസ്, മേജര്‍ പെനാല്‍റ്റി, പെനാല്‍റ്റി കില്‍, സോസര്‍പാസ് എന്നിവ ഏത് കളിയിലെ പദങ്ങളാണ്?
ഐസ് ഹോക്കി

16. ഏത് കളിയില്‍ ഗോള്‍ നേടുന്ന്താണ് 'ലെറ്റ് ദി ലാമ്പ്' എന്നറിയപ്പെടുന്നത്?
ഐസ് ഹോക്കി

പന്തിനുപകരം വക്ക് എന്നറിയപ്പെടുന്ന റബ്ബറിലെ ചെറുവളയം ഉപയോഗിക്കുന്നത് ഏത് കളിയിലാണ്?
ഐസ് ഹോക്കി

ബോക്‌സ് വാക്കിങ്, ബക്കിങ്,കോള്‍ ഡ് ബ്ലഡഡ്, ഫ്രാഗ് ഗ്രാന്‍ഡ് പ്രിക്‌സ്, ഹണ്ട് സീറ്റ് എന്നിവ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കുതിരയോട്ടം

അഗ്രിക്കള്‍ച്ചറല്‍ ഷോട്ട് ,ആംബോള്‍, ബീമര്‍, ബെ, കാരംബോള്‍, ഡെയ്‌സി കട്ടര്‍, ഡെഡ് ബോള്‍, ഫ്‌ലിപ്പര്‍, ഗാര്‍ഡനിങ്, ലീഡിങ് എഡ്, ചൈനാമാന്‍
എന്നിവ ഏത് കളിയിലെ പദങ്ങളാണ്?
ക്രിക്കറ്റ്

Content Highlights:  Quick info, exam special