സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിനെതിരേ കൊണ്ടുവരുന്ന പ്രമേയത്തെയാണ് അവിശ്വാസ പ്രമേയം എന്ന് പറയുന്നത്. ഈ വിഷയത്തില്‍ നിന്ന് വരാവുന്ന ചോദ്യങ്ങള്‍ പരിചയപ്പെടാം. ഇതോടൊപ്പം ഹൈക്കോടതി/ സുപ്രിം കോടതി ജഡ്ജിമാരുടെ പ്രായം, നിയമനം എന്നിവയില്‍ നിന്ന് വരാവുന്ന ചോദ്യങ്ങളും പരിചയപ്പെടാം

 1. പാര്‍ലമെന്റിന്റെ ഏത് സഭയിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് - ലോക്‌സഭ
 2. 1963ല്‍ ലോക്‌സഭയില്‍ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചതാര് - ജെ.ബി കൃപലാനി
 3. ലോക്‌സഭയില്‍ ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്‌റു
 4. അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് രാജിവെച്ച ആദ്യത്തെ പ്രധാനമന്ത്രി - വി പി സിങ്
 1. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം - 62 വയസ്സ്
 2. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര് - രാഷ്ട്രപതി
 3. ഹൈക്കോടതി ജഡ്ജി രാജികത്ത് നല്‍കേണ്ടത് നല്‍കേണ്ടത് - രാഷ്ട്രപതി
 4. ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളവും മറ്റ് അലവന്‍സുകളും നിശ്ചയിക്കുന്നതാര് - പാര്‍ലമെന്റ്
 5. ഹൈക്കോടതിയുടെ അക്ടടിങ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് - രാഷ്ട്രപതി
 6. ഹൈക്കോടതികളുടെ അധികാരപരിധികള്‍ നിശ്ചയിക്കാന്‍ അധികാരമുള്ളതാര്‍ക്ക് - പാര്‍ലമെന്റ്
 7. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാര്‍ എന്നിവരെ നിയമിക്കുന്നതാര് - രാഷ്ട്രപതി
 8. സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം -65 വയസ്സ്
 9. സുപ്രീം കോടതി ജഡ്ജി രാജിക്കത്ത് നല്‍കേണ്ടതാര്‍ക്ക് -  രാഷ്ട്രപതി

Content Highlights: motion of no-confidence in Council of Ministers