2018-ലെ തിരുവനന്തപുരം എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ അഞ്ചാം റാങ്ക് (മാര്‍ക്കടിസ്ഥാനത്തില്‍ (93.33) ഒന്നാംസ്ഥാനം) നേടിയ ഹിരണ്‍.എച്ച് പരീക്ഷാ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കാണ്. 

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്താണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം വന്നത്. അവധിയെടുത്ത് പരീക്ഷയ്ക്ക് നന്നായി പഠിച്ചു.  പക്ഷേ ടെന്‍ഷന്‍ കാരണം മികച്ച രീതിയില്‍ പരീക്ഷയെഴുതാനായില്ല. റാങ്ക് ലിസ്റ്റില്‍ ഇടം നേടിയെങ്കിലും പിന്നിലായിപ്പോയി. 2007-ാം റാങ്കായിരുന്നു ലഭിച്ചത്. ഈ വിഷമത്തില്‍ കണ്ടക്ടര്‍ ജോലി രാജിവെച്ച് എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്കായി കഠിന പരിശീലനം തുടങ്ങി.

അങ്ങനെ പരീക്ഷാപ്പേടി മറികടന്നു

പരീക്ഷാ സമയത്തെ ടെന്‍ഷന്‍ മറികടക്കണമെന്നതായിരുന്നു പ്രധാന ലക്ഷ്യം. സിലബസ് അനുസരിച്ചുള്ള പഠനത്തിനൊപ്പം തൊഴില്‍വാര്‍ത്തയിലും ഹരിശ്രീയിലും ഉള്‍പ്പെടെ വന്ന മുന്‍ ചോദ്യപേപ്പറുകള്‍ പരിശീലിച്ചു. പി.എസ്.സി കോച്ചിങ്ങ് ക്ലാസ്സിനൊപ്പം സുഹൃത്തുക്കളുമായി ചേര്‍ന്ന് പഠനവും നടത്തി. പരീക്ഷ അടുക്കാറായപ്പോഴേക്കും ചോദ്യപേപ്പറുകളുടെ എണ്ണവും കൂട്ടി. ഒന്നേകാല്‍ മണിക്കൂറിന്റെ പരീക്ഷകള് ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ടെന്‍ഷന്‍ കുറഞ്ഞു. അങ്ങനെ പരീക്ഷാപ്പേടി മറികടക്കാനുള്ള ശ്രമം എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയില്‍ വിജയം കണ്ടു

75 ശതമാനവും മുന്‍ ചോദ്യപേപ്പറില്‍ നിന്ന് 

എല്‍.ഡി.സി, വി.ഇ.ഒ തുടങ്ങിയ പരീക്ഷകളില്‍ മുന്‍കാല ചോദ്യപേപ്പറുകള്‍ക്ക് പ്രത്യേകം പ്രാധാന്യമുണ്ട്. 75 ശതമാനത്തോളം ആ ഭാഗത്ത് നിന്നാണ് ചോദ്യം വരുന്നത്. എല്ലാവര്‍ക്കും അറിയുന്ന ഉത്തരങ്ങള്‍ പഠിക്കാതെ ആര്‍ക്കും അറിയാത്ത വിവരങ്ങളുടെ പിന്നാലെ പോകരുത്. ടെന്‍ഷനില്ലാതെ പരീക്ഷയെ സമീപിക്കുക. 

പ്രതീക്ഷിക്കാം ഈ ചോദ്യങ്ങള്‍

1. ഇന്ത്യയിലെ റബ്ബര്‍ കൃഷിയുടെ പിതാവ്?
ജോണ്‍ ജോസഫ് മര്‍ഫി

2. ഒരു വര്‍ഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം?  
27

3. 'കേരളം ഒരു രാഷ്ട്രീയ പരീക്ഷണശാല' എന്ന കൃതി രചിച്ച മുഖ്യമന്ത്രി? 
ഇ.കെ.നായനാര്‍

4. ഇന്ത്യയിലാദ്യമായി ഭൗമസൂചിക പദവി ലഭിച്ച ഉല്‍പ്പന്നം?
ഡാര്‍ജിലിംഗ് റ്റീ

5. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
ഗുജറാത്ത്

6. വിധവാ വിദ്യാഭ്യാസത്തിന് വേണ്ടി ബോംബെയില്‍ ശാരദാസദന്‍ സ്ഥാപിച്ചത്?
പണ്ഡിത രമാഭായി

7. കേരളത്തിലെ ആദ്യ ജൈവ ഗ്രാമം?
ഉടുമ്പന്നൂര്‍

8. ഐ.എന്‍.എസ്.ശതവാഹന നാവിക പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം? 
വിശാഖ പട്ടണം

9. കേരളത്തെ മലബാര്‍ എന്ന് ആദ്യമായി വിശേഷിപ്പിച്ച സഞ്ചാരി?
അല്‍ബറൂണി

10. ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?
കോഴിക്കോട്

11. പാവ്ഗാഡ സോളാര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കര്‍ണ്ണാടക

12. ഇബന്‍ബത്തൂത്ത 'ഫാന്‍ഡറിന' എന്നു വിളിച്ചിരുന്ന കേരളത്തിലെ പ്രദേശം?
കൊയിലാണ്ടി

13. അസ്ഥികളുടെ കാഠിന്യത്തിന് കാരണം?
കാല്‍സ്യം ഫോസ്‌ഫേറ്റ്

14. 'ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ'  എന്ന കൃതി രചിച്ച വ്യക്തി?
വി.പി.മേനോന്‍

15. ഡാന്റെയുടെ ഡിവൈന്‍ കോമഡി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി?
കിളിമാനൂര്‍ രമാകാന്തന്‍

16. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനം? 
കൊച്ചി

17. സംസ്ഥാനതലത്തില്‍ അഴിമതി തടയുന്നതിനായി രൂപം കൊണ്ട സ്ഥാപനം?
ലോകായുക്ത

18. ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നത് ക്ലാസ്സ് മുറികളിലാണ് എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ കമ്മീഷന്‍?
കോത്താരി കമ്മീഷന്‍

19. ഇന്ത്യയുടെ സ്റ്റാന്‍ഡേര്‍ഡ് ടൈം കണക്കാക്കുന്നത്?
82.5  ഡിഗ്രി കിഴക്കന്‍ രേഖാംശം

20. നറോറ അറ്റോമിക നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തര്‍ പ്രദേശ്

21. ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആര്‍ട്ടിക്കിള്‍ 280

22. മീഥേന്‍ വാതകം കണ്ടെത്തിയത്?
അലക്‌സാണ്ടര്‍ വോള്‍ട്ട

23. തിരുവനന്തപുരത്തിന്റെ വര്‍ണ്ണന ഉള്‍ക്കൊള്ളുന്ന കൃതിയായ ബാലരാമഭാരതം എന്ന കൃതി രചിച്ചത്?
ധര്‍മ്മരാജ

24. 'ഞാന്‍ പ്രകാശം വഹിക്കുന്നു' എന്നര്‍ത്ഥം വരുന്ന പേരുള്ള മൂലകം?
ഫോസ്ഫറസ്

25. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തു?
സോഡിയം ബന്‍സോയേറ്റ്

26. ലോകത്തിലാദ്യമായി ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ വ്യക്തി?
ഡോ.ക്രിസ്ത്യന്‍ബര്‍ണാര്‍ഡ് (1967)

27. ബ്രൈറ്റ് രോഗം ബാധിക്കുന്ന അവയവം?
വൃക്ക

28. 'നാവികരുടെ പ്ലേഗ്' എന്നറിയപ്പെടുന്ന രോഗം? 
സ്‌കര്‍വി

29. ഡോ.പല്‍പ്പുവിന്റെ മാനസപുത്രന്‍ എന്നറിയപ്പെടുന്ന വ്യക്തി?
കുമാരനാശാന്‍

30. അരുക്കുവാലി ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്

31. 2020 ടോക്യോ ഒളിമ്പിക്‌സിന്റെ ഭാഗ്യ ചിഹ്നം?
മിറയിറ്റോവ

32. ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലഭിച്ച വ്യക്തി?
ലയണല്‍ മെസ്സി (അര്‍ജന്റീന)

33. രാത്രികാലങ്ങളില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി?
നിഴല്‍

34. തുടര്‍ച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ രജതമയൂരം ലഭിച്ച മലയാളി സംവിധായകന്‍?
ലിജോ ജോസ് പെല്ലിശ്ശേരി

35. കേരള സര്‍ക്കാര്‍ സ്ത്രീധന വിരുദ്ധ ദിനമായി ആചരിച്ച ദിവസം?
നവംബര്‍ 26

36. മിസ്റ്റര്‍ യൂണിവേഴ്‌സ് ലഭിക്കുന്ന ആദ്യ മലയാളി?
ചിത്തരേശ് നടേശന്‍

37. കേരളത്തിന്റെ ബാസ്‌കറ്റ് ബോള്‍ ഗ്രാമം?
കുറിയന്നൂര്‍ (പത്തനംതിട്ട)

38. അരുണാചല്‍ പ്രദേശില്‍ നിന്നും പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?
അരുണ്‍ഭൂമി

39. കേരളത്തിലെ ആദ്യ സാമൂഹ്യ മതനവീകരണ പ്രസ്ഥാനം?
സമത്വസമാജം (വൈകുണ്ഠ സ്വാമികള്‍)

40. പുതിയ 20 രൂപ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന യുനെസ്‌കോ പൈതൃക സ്മാരകം?
എല്ലോറ ഗുഹകള്‍ (മഹാരാഷ്ട്ര)

 

thozhil

Content Highlights: LDC 2020 Success Story, Mock Test, Exam Coaching study Guidance part-7 LDC Exam Special