2019-ലെ ബിവറേജസ് എല്‍.ഡി. ക്ലാര്‍ക്കില്‍ 24-ാം റാങ്ക് നേടിയ ആമീര്‍ ഖാന്‍ എം തന്റെ പരീക്ഷാനുഭവങ്ങള്‍ പങ്കു വെക്കുന്നു. നിലവില്‍ വെഞ്ഞാറമൂട് പാറയ്ക്കല്‍ ഗവ. യു.പി. സ്‌കൂള്‍ അധ്യാപകനാണ്. 

ടി.ടി.സി. പാസായശേഷമാണ് പി. എസ്.സി. പരീക്ഷകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. തുടക്കത്തില്‍ എല്ലാ വിഷയങ്ങളും ഒരുപോലെ പഠിക്കാന്‍ പ്രയാസം തോന്നി. പക്ഷേ, പരിശീലനം സ്ഥിരമാക്കിയതോടെ എല്ലാം എളുപ്പമായി.

2015-ലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലാണ് ആദ്യമായി പേരുവന്നത്. പിന്നീട് ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍, അസിസ്റ്റന്റ് സെയില്‍സ്മാന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ബിവറേജസ് എല്‍.ഡി. ക്ലാര്‍ക്ക്, യു.പി. സ്‌കൂള്‍ ടീച്ചര്‍ എന്നീ റാങ്ക് ലിസ്റ്റുകളിലും പേരുവന്നു. മൃഗസംരക്ഷണവകുപ്പില്‍ ലാസ്റ്റ് ഗ്രേഡായാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ വെഞ്ഞാറമൂടുള്ള പാറയ്ക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ അധ്യാപകനാണ്. 

ഇഷ്ടമുള്ള വിഷയങ്ങള്‍ ആദ്യം പഠിക്കാം

പരീക്ഷകള്‍ക്കായി നാലുമുതല്‍ അഞ്ചുവരെ മണിക്കൂര്‍ പഠിച്ചിരുന്നു. താത്പര്യമുള്ള വിഷയങ്ങള്‍ ആദ്യം പഠിച്ചാല്‍ പഠനത്തോടുള്ള വൈമുഖ്യം കുറയ്ക്കാന്‍ സാധിക്കുമെന്ന് തോന്നിയതുകൊണ്ട് പൊതുവിജ്ഞാനം, ആനുകാലികം എന്നിങ്ങനെ എനിക്ക് വഴങ്ങുന്ന വിഷയങ്ങളാണ് ആദ്യം പഠിച്ചത്. അതിനുശേഷമാണ് കണക്കും ഇംഗ്ലീഷും പഠിച്ചത്. ഹിസ്റ്ററി ഇഷ്ടവിഷയമായിരുന്നു. അതും പഠനത്തില്‍ ഗുണമായി. 

ഗണിതത്തില്‍ പിന്നിലായിരുന്നെങ്കിലും സുഹൃത്തുകള്‍ക്കൊപ്പം ഗണിതപഠനം നടത്തിയത് പരീക്ഷയില്‍ ഗുണമായി. പ്രയാസമുള്ള ചോദ്യങ്ങള്‍പോലും എളുപ്പത്തില്‍ ചെയ്യാന്‍ അതുവഴി കഴിഞ്ഞു. ഇംഗ്ലീഷ് പഠിക്കാനാണ് ഏറ്റവുമധികം സമയം ചെലവഴിച്ചത്. ആദ്യം എത്ര പഠിച്ചിട്ടും തലയില്‍ കയറാതിരുന്ന ഇംഗ്ലീഷ്, കഠിനപരിശ്രമത്തിലൂടെ സ്വായത്തമാക്കി. കുത്തിയിരുന്ന് ഗ്രാമര്‍ പഠിക്കാതെ തൊഴില്‍വാര്‍ത്തയിലും റാങ്ക് ഫയലിലുമെല്ലാം വന്ന ചോദ്യങ്ങളിലൂടെയാണ് ഇംഗ്ലീഷിനെ മെരുക്കിയെടുത്തത്. 

പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക്

2015-ലെ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയാണ് ആദ്യമെഴുതിയത്. വലിയ ടെന്‍ഷനോടെ പരീക്ഷയെ സമീപിച്ചതുമൂലം റാങ്ക് ലിസ്റ്റില്‍ ഏറെ പിന്നിലായി. ടെന്‍ഷന്‍ വന്നാല്‍ പ്ലാനുകളെല്ലാം പാളുമെന്ന് ആ പരീക്ഷയോടെ മനസ്സിലായി. അതുകൊണ്ട് പിന്നീടുള്ള പരീക്ഷകളെ ടെന്‍ഷന്‍ ബാധിക്കാന്‍ പാടില്ല എന്നുറപ്പിച്ചാണ് മുന്നോട്ട് പോയത്. പൂര്‍ണമായും അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാതിരുന്നത് നെഗറ്റീവ് ഒഴിവാക്കി. ചെറിയ രീതിയില്‍ സംശയമുള്ള ധാരാളം ചോദ്യങ്ങളുണ്ടെങ്കില്‍ അതില്‍ രണ്ടോ മൂന്നോ എണ്ണത്തിന് മാത്രം ഉത്തരമെഴുതി. കൂടുതല്‍ ഭാഗ്യപരീക്ഷണം നടത്തിയില്ല. 

സര്‍ക്കാര്‍ജോലിയെന്ന ലക്ഷ്യം മനസ്സിലുറപ്പിച്ചിറങ്ങുമ്പോള്‍ ആദ്യശ്രമത്തില്‍ പരാജയപ്പെട്ടേക്കാം. പക്ഷേ, അതില്‍ തളരരുത്. സ്വന്തം ഭാഗത്തുനിന്നുണ്ടായ പാളിച്ചകള്‍ മനസ്സിലാക്കി, അത് പരിഹരിക്കുക. അടുത്തപടി വിജയത്തിലേക്കാകും.

കരുതിയിരിക്കാം ഈ ചോദ്യങ്ങള്‍

1.  കേരളത്തിലെ ആദ്യ ഡിജിറ്റല്‍ സാക്ഷര ജില്ല:
    മലപ്പുറം

2.  2022 ഏഷ്യന്‍ ഗെയിംസ് വേദി:
    ഹോന്‍ഷു

3.  ഇന്ത്യ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത സംസ്ഥാനം?
    അസം

4.  ലിബറേറ്റര്‍ ഓഫ് ഇന്ത്യന്‍ പ്രസ്?
    ചാള്‍സ് മെറ്റ് കാഫ്

5.  ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തുടങ്ങിയ വര്‍ഷം:
    2015

6.  ചിക്കുന്‍ഗുനിയ രോഗകാരി?
    ആല്‍ഫാ വൈറസ്

7.  ദേശീയ ഊര്‍ജ സംരക്ഷണ ദിനം
    ഡിസംബര്‍ 14

8.  'The count of Monticristo' എഴുതിയതാര്?
    അലക്സാണ്ടര്‍ ഡ്യുമ

9.  മൗലിങ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
    അരുണാചല്‍ പ്രദേശ്

10. 'നെറ്റ് കഫേ' എന്ന ചിത്രം വരച്ചതാര്?
    വിന്‍സന്റ് വാന്‍ഗോഗ്

11. പണ്ടാരപ്പാട്ട വിളംബരം നടന്ന വര്‍ഷം:
    1865

12. ലൈസിയം എന്ന വിദ്യാലയം ആരംഭിച്ചതാര്?
    അരിസ്റ്റോട്ടില്‍

13. OPEC നിലവില്‍ വന്ന വര്‍ഷം?
    1960

14. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ സ്ഥാപകന്‍? 
    പീറ്റര്‍ ബെനന്‍സന്‍

15. വിഗ്രഹാരാധന ഖണ്ഡനം എന്ന കൃതി എഴുതിയതാര്?
    ബ്രഹ്മാനന്ദ ശിവയോഗി

16. രോഗ പ്രതിരോധത്തിനാവശ്യമായ ജീവകം?
    ജീവകം സി

17. 'മയോപിയ' പരിഹരിക്കുന്ന ലെന്‍സ്?
    കോണ്‍കേവ്

18. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല?
    തിരുവനന്തപുരം

19. നിലവിലെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാര്?
    രാജീവ് മെഹര്‍ഷി

20. കയ്യൂര്‍ സമരത്തെ കുറിച്ച് ചിരസ്മരണ എന്ന നോവല്‍ എഴുതിയത് ഏത് ഭാഷയില്‍?
    കന്നട

21. മഞ്ഞ് തിന്നുന്നവന്‍ എന്നറിയപ്പെടുന്ന കാറ്റ്?
    ചിനൂക്

22.'അഷ്ട പ്രധാന്‍' എന്ന ഭരണസമിതി ആരുടെ കാലത്ത്?
    ശിവജി

23. കിഴക്കന്‍ ചാലൂക്യ വംശം സ്ഥാപിച്ചതാര്?
    കുബ്ജ വിഷ്ണു വര്‍ധനന്‍

24. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത?
    മനോഹര നിര്‍മല ഹോല്‍ക്കര്‍

25. ഇന്ത്യയിലെ ആദ്യ ഇടക്കാല മന്ത്രിസഭ രൂപവത്കരിച്ചത് എന്ന്?
    1946 സെപ്റ്റംബര്‍ 2

26. 'ഭാരതി ശിവജി' ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    മോഹിനിയാട്ടം

27. സിയാനും മജന്തയും ചേര്‍ന്നാല്‍ കിട്ടുന്നു നിറം?
    നീല

28. ബ്രിട്ടീഷ് ഭരണകാലത്ത് 12 വര്‍ഷത്തിലൊരിക്കലുള്ള ജന്മി - കുടിയാന്‍ ബന്ധം പുതുക്കല്‍ അറിയപ്പെട്ട പേര്?
    പൊളിച്ചെഴുത്ത്

29. എന്താണ് വെസ്റ്റ് നൈല്‍?
    രോഗം

30. പൊന്നിയത്ത് പടവീരന്‍ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    തെയ്യം

31. വിറ്റാമിന്‍ ഏ9 അടങ്ങിയിരിക്കുന്ന ആസിഡ്?
    ഫോളിക് ആസിഡ്

32. സ്പിരിറ്റ് ഓഫ് സാള്‍ട്ട് എന്നറിയപ്പെടുന്ന ആസിഡ്:
    ഹൈഡ്രോ ക്ലോറിക്കാസിഡ്

33. എനിക്ക് ശേഷം പ്രളയം എന്നു പറഞ്ഞത്:
    ലൂയി 15-ാമന്‍

34. വര്‍ണാന്ധതയുള്ള ആളിന് തിരിച്ചറിയാന്‍ പറ്റാത്ത നിറങ്ങള്‍:
    പച്ച, ചുവപ്പ്

35. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം
    മര്‍മുഗാവ്

36. 2022- ഓടുകൂടി ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ISRO പദ്ധതി?
    ഗഗന്‍യാന്‍

thozhil

Content Highlights: LDC 2020 Success Story and mock test, Career Guidance part 11