കോവിഡ് പ്രതിസന്ധിക്ക് ശേഷം പി.എസ്.സി പരീക്ഷകള്‍ സജീവമായിരിക്കുകയാണ്‌. എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകള്‍ക്കായി ഒരുങ്ങുന്നവര്‍ക്കായി ഉപകാരപ്പെടുന്ന ചില ചോദ്യങ്ങള്‍

1. കേരളത്തില്‍ വനഭൂമി ഏറ്റവും കൂടുതലുള്ള ജില്ല:

ഇടുക്കി

2. കേരളത്തില്‍ വനഭൂമി ഏറ്റവും കുറവുള്ള ജില്ല:

ആലപ്പുഴ

3. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏതാണ്?

പെരിയാര്‍ വന്യജീവി സങ്കേതം

4. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്.

പെരിയാര്‍ വന്യജീവി സങ്കേതം

5. കേരളത്തിലെ ആദ്യ കടുവസങ്കേതം ഏത്?

പെരിയാര്‍

6. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റ ഭാഗമായ കേരളത്തിലെ വന്യജീവി സങ്കേതം:

വയനാട്

7. മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവ ഏത് വന്യജീവി സങ്കേതത്തിന്റ രണ്ട് ഭാഗങ്ങളാണ്?

വയനാട് വന്യജീവി സങ്കേതം

8. പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല:

പാലക്കാട്

9. കേരളത്തിലെ രണ്ടാമത്തെ കടുവസങ്കേതമേത്?

പറമ്പിക്കുളം വന്യജീവി സങ്കേതം

10. കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം:

ആറളം വന്യജീവിസങ്കേതം

11. കേരളത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം.

നെയ്യാര്‍ വന്യജീവി സങ്കേതം

12. മഴനിഴല്‍ പ്രദേശമായ കേരളത്തിലെ വന്യജീവിസങ്കേതം:

ചിന്നാര്‍ (ഇടുക്കി)

13. 2010ല്‍ നിലവില്‍ വന്ന മലബാര്‍ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ്?

കോഴിക്കോട്

14. 2011ല്‍ നിലവില്‍ വന്ന കൊട്ടിയൂര്‍ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ്?

കണ്ണൂര്‍

15. കരിമ്പുഴ വന്യജീവി സങ്കേതത്തിന്റ വിസ്തീര്‍ണം:

 227.97 ചതുരശ്ര കി. മീറ്റര്‍

16. കേരളത്തിലെ ആദ്യ ദേശീയോദ്യാനം:

ഇരവികുളം ദേശീയോദ്യാനം

17. ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം :

1978

18. ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല:

ഇടുക്കി

19. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനം:

ഇരവികുളം

20. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക്

മണ്ണാര്‍ക്കാട് (പാലക്കാട്)

21. സൈലന്റ് വാലിക്ക് (നിശ്ശബ്ദതാഴ്വര) ആ പേര് വരാനുള്ള കാരണം.

ചീവീടുകള്‍ അപൂര്‍വമായത് കൊണ്ട്

22. സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം:

1984

23. വംശനാശഭീഷണി നേരിടുന്നസിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്ന ദേശീയോദ്യാനം?

സൈലന്റ് വാലി

24. സിംഹവാലന്‍ കുരങ്ങുകളുടെ ശാസ്ത്രീയനാമം:

മക്കാക്ക സിലനസ്

25. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി

കുന്തിപ്പുഴ

26. ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ആനമുടിച്ചോല, മതികെട്ടാന്‍ചോല, പാമ്പാടുംചോല എന്നിവയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം:

2003

27. പ്രശസ്ത പക്ഷിനിരീക്ഷകനായ സാലിം അലിയുടെ പേര് നല്‍കിയിട്ടുള്ള പക്ഷിസങ്കേതം:

തട്ടേക്കാട് പക്ഷിസങ്കേതം

28. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല:

എറണാകുളം

29. കൊച്ചി നഗരത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?

മംഗളവനം പക്ഷിസങ്കേതം

30. കേരളത്തിലെ ഏക മയില്‍ സംരക്ഷണ കേന്ദ്രമായ ചൂലന്നൂര്‍ മയില്‍ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല?

പാലക്കാട്

31. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല:

മലപ്പുറം

32. മുണ്ടേരിക്കടവ് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല:

കണ്ണൂര്‍

33. ഒരു പ്രത്യേക സസ്യത്തിന്റ മാത്രം സംരക്ഷണത്തിനായി നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യ സംരക്ഷണ കേന്ദ്രം:

കുറിഞ്ഞി മല സംരക്ഷണ കേന്ദ്രം

Content Highlights: Kerala PSC Exam Tips