പി.എസ്.പരീക്ഷകളില്‍ വളരെ പ്രധാന്യമേറിയ ഭാഗമാണ് ഇന്ത്യന്‍ ഭരണഘടന. നിയമനിര്‍മ്മാണപരമായ  അധികാരങ്ങളുടെ വിഭജനം സംബന്ധിച്ചുള്ള മൂന്നിനം ലിസ്റ്റുകളാണ് യൂണിയന്‍ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമാവര്‍ത്തി ലിസ്റ്റ് ( കണ്‍കറന്റ് ലിസ്റ്റ്‌). ഈ വിഷയത്തില്‍ നിന്ന് ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ പരിചയപ്പെടാം

1.സമാവര്‍ത്തി ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്തില്‍ നിന്നാണ് ഭരണഘടന കടമെടുത്തത് - ഓസ്‌ട്രേലിയ

ക്രിമിനല്‍ നിയമം, വിവാഹവും വിവാഹമോചനവും, പാപ്പരാകല്‍, ട്രസ്റ്റുകള്‍, നീതി നിര്‍വഹണം, കോടതിയലക്ഷ്യം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍, വനം, വന്യജീവി സംരക്ഷണം, മായം ചേര്‍ക്കല്‍, ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം, തൊഴിലാളി സംഘടനകള്‍ എന്നിവയാണ്  ഈ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍

2. യൂണിയന്‍, സംസ്ഥാന ലിസ്റ്റുകള്‍ക്ക് ഭരണഘടന മാതൃകയാക്കിയിരിക്കുന്ന രാജ്യമേത് - കാനഡ

യൂണിയന്‍ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍ - പ്രതിരോധം, സായുധസേനകള്‍, ആയുധങ്ങളും, വെടിക്കോപ്പുകളും, ആണവോര്‍ജം, സി.ബി.ഐ, വിദേശകാര്യം, ഐക്യരാഷ്ട്രസഭ, അന്തര്‍ദേശീയ ഉടമ്പടികള്‍, യുദ്ധം, പൗരത്വം

സംസ്ഥാന ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍ - പോലീസ്, ജയില്‍ ,തദ്ദേശസ്വയംഭരണം, പൊതുജനാരോഗ്യം, ലഹരി പാനീയങ്ങള്‍, വികാലംഗക്ഷേമം, ശവദാഹം, ലൈബ്രറികള്‍, കൃഷി, ജലസേചനം, ഗ്യാസ്, ചന്തകള്‍, സത്രങ്ങള്‍, പന്തയം, ഭൂനികുതി

ഈ ലിസ്റ്റുകളെ പറ്റി ഭരണഘടനയുടെ പതിനൊന്നാം ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്.

3. മൂന്ന് ലിസ്റ്റുകളെ പറ്റി പ്രതിപാദ്യമുള്ള ഭരണഘടനയിലെ പട്ടികയേത് - ഏഴാം പട്ടിക

4. യൂണിയന്‍ ലിസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളില്‍ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളത് - പാര്‍ലമെന്റ്

5. സംസ്ഥാന ലിസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളില്‍ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളത് - സംസ്ഥാന നിയമസഭകള്‍ക്ക്

6. പാര്‍ലമെന്റിനും  സംസ്ഥാന നിയമസഭകള്‍ക്കും നിയമനിര്‍മ്മാണത്തിന് സംയുക്ത അധികാരമുള്ള ലിസ്റ്റ് - സമാവര്‍ത്തി ലിസ്റ്റ്

7. സംസ്ഥാന ലിസ്റ്റിലോ, സമാവര്‍ത്തി ലിസ്റ്റിലോ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ അറിയപ്പെടുന്നത് - അവശിഷ്ട അധികാരങ്ങള്‍ ( റെസിഡ്യൂല്‍ പവേഴ്‌സ് ) കാനഡയില്‍ നിന്നാണ് ഈ ആശയം കടമെടുത്തിരിക്കുന്നത്

Content Highlights: Facts About Indian Constitution