പാരാലിമ്പിക്‌സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്താണ് ടോക്യോയില്‍ ഇത്തവണ ഇന്ത്യന്‍ സംഘം നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ നീണ്ടുനിന്ന പാരാലിമ്പിക് ഗെയിംസിന്റെ അവസാന ദിനത്തില്‍ വരെ ഇന്ത്യയുടെ മെഡല്‍ വേട്ട തുടര്‍ന്നു. അഞ്ചു സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മെഡല്‍ പട്ടികയില്‍ 24ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി.  

1. അവ്‌നി ലേഖറ  വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം
50 മീറ്റര്‍ റൈഫിള്‍ ത്രി എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം

2. പ്രമോദ് ഭഗത്ത് പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം

3. കൃഷ്ണ നാഗര്‍ പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം

4. സുമിത് ആന്റില്‍  പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം

5. മനീഷ് നര്‍വാള്‍  50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം

6. ഭവിനബെന്‍ പട്ടേല്‍  ടേബിള്‍ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തില്‍ വെള്ളി

7. സിംഗ്‌രാജ് അധാന  50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ വെള്ളി

8. യോഗേഷ് കതുനിയ  പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ വെള്ളി

9. നിഷാദ് കുമാര്‍  പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തില്‍ വെള്ളി

10. മാരിയപ്പന്‍ തങ്കവേലു  പുരുഷന്‍മാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെള്ളി

11. പ്രവീണ്‍ കുമാര്‍  പുരുഷ ഹൈജമ്പ് ടി 64 വിഭാഗത്തില്‍ വെള്ളി

12. ദേവേന്ദ്ര ജചാരിയ  പുരുഷ ജാവലിന്‍ എഫ് 46 വിഭാഗത്തില്‍ വെള്ളി

13. സുഹാസ് യതിരാജ്  പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 4 വിഭാഗത്തില്‍ വെള്ളി

14. അവനി ലേഖറ  വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം

15. ഹര്‍വിന്ദര്‍ സിങ്  പുരുഷന്‍മാരുടെ വ്യക്തിഗത റിക്കര്‍വ് അമ്പെയ്ത്തില്‍ വെങ്കലം

16. ശരത് കുമാര്‍  പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെങ്കലം

17. സുന്ദര്‍ സിങ് ഗുര്‍ജാര്‍  പുരുഷ ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ വെങ്കലം

18. മനോജ് സര്‍ക്കാര്‍  പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്.എല്‍ 3 വിഭാഗത്തില്‍ വെങ്കലം

19. സിംഗ്‌രാജ് അധാന  പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം.

Content Highlights: Paralympics Tokyo 2021