രോ പ്രവൃത്തിയും സാര്‍വത്രികമായ പ്രവര്‍ത്തനമേഖലയുടെ ഒരു പ്രകടരൂപമാണ്. ജീവിതത്തിന്റെ ഭാഗം തന്നെയാണത്. നമ്മളതിന് ഒരു നിര്‍വചനം നല്‍കി അനന്തമായ മാനങ്ങളില്‍ നിന്നും പ്രവൃത്തിയെ, നമുക്കു വേണ്ട അളവിലേക്ക് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. കൃത്യത്തിലെ കൃത്യതയാണ് അതോടെ ഇല്ലാതാവുന്നത്.

കുറെ തെറ്റിദ്ധാരണകളുടെ ഇരകളാണു നമ്മള്‍. തൊഴില്‍ യോഗ്യതയ്ക്ക് തുല്യമായതാണ്. അത് ഒമ്പതു മുതല്‍ അഞ്ചു വരെയാണ്. തൊഴില്‍ മറ്റെന്തും പോലെ ഒരുത്പന്നമാണ്, അങ്ങനെ പലതും.

കാഴ്ചപ്പാടിലെ പ്രതിസന്ധികളില്‍ നിന്നുമാണ് ഈ തെറ്റിദ്ധാരണകളത്രയും. യോഗ്യതയുടെയും സമയത്തിന്റെയും അളവുകോലുകള്‍ ആ തെറ്റിദ്ധാരണകളുടെ സംഭാവനയാണ്. ഇതൊക്കെയും നമ്മുടെ ആന്തരിക ബാഹ്യ വ്യക്തിഗതമായ ഇടപെടലുകളെ ബാധിക്കുന്നതാണ്. അതത്രയും പ്രതിഫലിക്കുക ഉത്പാദനക്ഷമതയിലുമാണ്. ഒരു കൃത്യത്തെ നിര്‍വചിക്കുന്ന സാര്‍വലൗകികമായ പലമാനങ്ങളെയും നമുക്കുവേണ്ട ചിലമാനങ്ങളിലേക്കു ചുരുക്കുമ്പോള്‍ കൃത്യത്തിലെ കൃത്യതയെ സ്വാര്‍ഥത അപഹരിക്കുന്നു. ഒരു മഹാദൗത്യത്തില്‍ നിന്നു കേവലം ഒരുപജീവനം എന്നതിലേക്ക് പ്രവൃത്തി ചുരുങ്ങിപ്പോവുന്നു.

നമ്മുടെ ലോകവീക്ഷണത്തെ പലപ്പോഴും രൂപപ്പെടുത്തുന്നതും ഭരിക്കുന്നതും തൊഴിലിലെ മികവുകളാണ്. നമ്മള്‍ സ്വയം വ്യക്തിത്വമില്ലാത്ത ഒരാളായി, ഒരു സാമ്പത്തിക എന്‍ഡിലെ വെറുമൊരു പല്‍ചക്രമായി സ്വയം കാണുമ്പോള്‍ നമ്മുടെ ലോകവീക്ഷണം ചുരുങ്ങുകയാണ്.

ഒമ്പതു മുതല്‍ അഞ്ചുവരെയാണ് ജോലി എന്നത് ഒരു മിഥ്യാബോധമാണ്. സൂക്ഷ്മമായി നോക്കിയാല്‍ നമ്മുടെ മുഴുവന്‍ അസ്തിത്വവും ജോലിയല്ലാതെ മറ്റൊന്നുമല്ല. ആ ജോലി താത്കാലികമല്ല, അസ്തിത്വം തന്നെയാണത്. ഒരു ഉത്പന്നമായി തൊഴിലിനെ ചുരുക്കുമ്പോള്‍ കാണാതെ പോവുന്നത് മുഴുവന്‍ പ്രക്രിയകളുമാണ്. മൈന്‍ഡ് ഓവര്‍ മാറ്റര്‍ എന്നാണ്. ബാഹ്യമായ പരിമിതികളെ മനസ്സ് കീഴടക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ സൃഷ്ടികളുണ്ടാവുന്നത്, പ്രതിഭകളും.

Content Highlights: Work and time, Career Guidance, IIMK Directors column