യം നമ്മളെ വലയ്ക്കുന്ന ഒന്നാണ്. അതേസമയം നല്ലൊരു സുഹൃത്തുമാണ്. കൃത്യത്തിന്റെ അനന്തരഫലത്തെയാണ് പലപ്പോഴും നമ്മള്‍ ഭയക്കുന്നത്. ചിലപ്പോഴെങ്കിലും ആ അനന്തരഫലത്തെക്കാള്‍ മോശമായിരിക്കും ഭയം വിതയ്ക്കുന്ന നാശം. ഭയം ഒരു സൂചകവുമാണ്. നമ്മളോട് അതു ചെയ്യരുതെന്നു പറയുന്നതു ഭയമാണ്. പലപ്പോഴും എന്തു ചെയ്യണമെന്നു പറയുന്നതും ഭയമാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫലങ്ങളുളവായ നിമിഷങ്ങള്‍, ഏറ്റവും ആസ്വാദ്യകരമായ സംഭവങ്ങള്‍, ഒക്കെയും ഉണ്ടായത് ലളിതമായ ഒരു ചോദ്യത്തില്‍ നിന്നാണെന്നു പറയുന്നുണ്ട് അമേരിക്കന്‍ നിക്ഷേപകനും ബിസിനസ്സുകാരനും എഴുത്തുകാരനും ഒക്കെയായ ടിം ഫെറിസ്.

ഏറിയാല്‍ ഇനിയെന്താണ് സംഭവിക്കുക എന്ന ഒറ്റച്ചോദ്യം. ആ ചോദ്യം നമ്മെ കൃത്യമായ വിശകലനങ്ങളിലേക്കാണ് നയിക്കുക. സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതാവട്ടെ ആ കൃത്യമായ വിശകലനങ്ങളുമാണ്. ഏറിയാല്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന ചോദ്യം ചോദിപ്പിക്കുന്നത് ഭയമാണ്. അതുകൊണ്ട് വിചാരിക്കുന്നതുപോലെ ഭയപ്പെടേണ്ട ഒന്നല്ല ഭയം.

ഒന്നാലോചിച്ചു നോക്കൂ, കുട്ടികളായിരിക്കുമ്പോള്‍ നാം എന്തിനെയൊക്കെ ഭയന്നിട്ടുണ്ട്. ആ ഭയം വെച്ചുതന്നെ നാം എന്തൊക്കെ നേടിയിട്ടുണ്ട്? ഭയം ഒരിടത്തും ഒന്നും ഇല്ലാതാക്കിയിട്ടില്ല. ഗുണവും ദോഷവും നേട്ടവും അപകടവും ഒക്കെ മനോഹരമായി വിശകലനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഭയമാണ്.

കൃത്യമായ വിശകലനത്തിന്റെ ചട്ടക്കൂടും സ്വന്തം കഴിവുകളും പഴയ ഭയത്തില്‍ ഒന്നു പ്രയോഗിച്ചുനോക്കൂ. സ്വപ്നങ്ങളുടെ പുതിയൊരു ലോകത്തേക്ക് അതു നമ്മെ നയിക്കും. രണ്ടു വഴികളിലേക്കു തിരിയുന്ന ഒരു കവലയാണ് ഭയം. ഒരു വഴി, എല്ലാം മറന്ന് ഓടാനുള്ളത്. രണ്ടാമത്തെ വഴി എല്ലാം കണ്ടറിഞ്ഞു നേരിടാനുള്ളത്. തീരുമാനിക്കേണ്ടത് നമ്മളാണ്.

Content Highlights: Fear and success, Career Guidance column by IIMK Director