ധികാരപ്രയോഗത്തിന്റെ കടുത്ത ടൂളുകളൊന്നുമില്ലാതെ, സൈനിക-സാമ്പത്തിക നടപടികളൊന്നുമില്ലാതെ എല്ലാം സാധിച്ചെടുക്കാൻ സോഫ്റ്റ് പവറിന് കഴിയും. ഇന്ത്യ പലവട്ടം അതു തെളിയിച്ചതാണ്. അതിന്റെ അനന്തസാധ്യതകളുടെ നടുവിലാണു നാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിജയകരമായ സാധ്യതയാണ് സോഫ്റ്റ് പവർ. ലോകത്തെ ഐ.ബി.എം. ഗൂഗിൾ പോലുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ ഇന്ത്യൻ സോഫ്റ്റ് പവറിന്റെ ബ്രാൻഡ് അംബാസഡർമാരാണ്.

ആക്രമണോത്സുകതയെ അഹിംസയാൽ, വഞ്ചനകളെ തന്ത്രങ്ങളാൽ, ശാക്തികചേരികളെ ചേരിചേരാനയങ്ങളാൽ ഒക്കെയും നേരിട്ട ഒരു സമ്പന്ന ഭൂതകാലം നമുക്കുണ്ട്. സഹസ്രാബ്ദങ്ങളായുള്ള മൂല്യങ്ങളുടെ അക്ഷയഖനിയാണ് ഇന്ത്യയുടെ ഏറ്റവുംവലിയ സമ്പത്ത്. രാജ്യം കൊള്ളയടിച്ചവർക്ക് കൊണ്ടുപോകാനാവാതിരുന്നത്. പഴക്കം കൂടുന്തോറും വീര്യംകൂടുന്ന വീഞ്ഞുപോലെയാണ് പഴക്കം കൂടുന്തോറും വിശ്വാസം ഏറുന്ന പൗരാണിക മൂല്യങ്ങൾ. ബുദ്ധനിലും മഹാത്മാവിലും നമ്മൾ കണ്ടത് ആ മൂല്യങ്ങളുടെ പ്രവാഹമാണ്.

ഒന്നാലോചിച്ചാൽ മതി. ലോകത്തെ എണ്ണംപറഞ്ഞ കോർപ്പറേറ്റുകളുടെ തലപ്പത്ത്, അതിന്റെ അമരക്കാരായി എത്രയെത്ര ഇന്ത്യക്കാരാണ്. മാനേജ്മെന്റിന് ഇന്ത്യ നൽകിയ വലിയ സംഭാവനയാണ് സോഫ്റ്റ് പവർ. എത്രയെത്ര സ്ഥാപനങ്ങളെയാണ് അവർ മുന്നോട്ടുനയിക്കുന്നത്. പൗരാണികമായ മൂല്യങ്ങൾ പകരുന്ന ദിശാബോധമാണ് ആ കർമസൂത്രം.

വെൽത്ത് ക്രിയേഷൻ അഥവാ സമ്പദ്സൃഷ്ടി ഇവിടെ പവിത്രവും നിയമാനുസൃതവുമാണ്. ഇന്ത്യയിലെ ഏറ്റവും വിജയകരമായ സോഫ്റ്റ് പവർ ആണ് മാനേജ്മെന്റ്. പലരും അതു മനസ്സിലാക്കുന്നില്ല. അസാധാരണമായ പ്രതിസന്ധികളെ ഇന്ത്യ അതിജീവിക്കുന്നതു നോക്കൂ. ലോകം കോവിഡിനു മുന്നിൽ വിറങ്ങലിച്ചുനിന്നപ്പോൾ നമ്മൾ പ്രതിരോധത്തിന്റെ വൻമതിൽ തീർത്തു. ലോകം അഭിനന്ദിച്ചു. ലോകത്തിനായി നമ്മൾ വാക്സിൻ അയച്ചു. ലോകം വാഴ്ത്തുന്നു.

Content Highlights: Career Guidance column bye IIMK director, Soft power