ശയങ്ങളുണ്ടെങ്കില്‍ എങ്ങനെ തുടങ്ങണം, ആരെ സമീപിക്കണം, തുടര്‍ നടപടികള്‍ എന്തൊക്കെ എന്നിവയാണ് സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങളുമായി നടക്കുന്നവരെ തുടക്കത്തില്‍ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍. കേവലം ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഒരു നല്ല ലാപ്‌ടോപ്പും ഉണ്ടെങ്കില്‍ ഇതിനു പരിഹാരം കാണാന്‍ നിരവധി വഴികളുണ്ട്. അതിലൊന്ന് നമുക്ക് പരിശോധിക്കാം.

Startup Accelerators

ആശയങ്ങള്‍ ഉണ്ടെങ്കില്‍ മൂലധനം, office space, ലാബുകള്‍ മുതലായ സൗകര്യങ്ങള്‍ നല്‍കുകയും, മെന്റര്‍മാരെയും നിക്ഷേപകരെയും അണിനിരത്തുകയും ചെയ്യുന്നതുള്‍പ്പെടെ നിങ്ങളുടെ സംരംഭകത്വ പ്രയാണം വേഗത്തിലാക്കുന്നതിനുള്ള ഘടകങ്ങള്‍ ഒന്നിച്ച് നല്‍കുന്ന പുതിയ പദ്ധതിയാണ് Startup Accelerators.

കഴിഞ്ഞ ഒരു ദശാബ്ദ കാലത്താണ് ഇത് ഉടലെടുത്തിരിക്കുന്നത്. 2005 മാര്‍ച്ചില്‍ പോള്‍ ഗ്രഹാം എന്ന വ്യക്തി തുടങ്ങിയ YCombinator എന്ന സ്ഥാപനത്തിലൂടെയാണ് startup accelerator കളുടെ തുടക്കം.

paul graham
പോള്‍ ഗ്രഹാം

ഇന്ത്യയില്‍ ആദ്യമായി accelerator program കള്‍ എത്തുന്നത് ഐഐഎം അഹമ്മദാബാദിന്റെ  iAccelerator മുഖേനയാണ്. ഇന്ന് കൂണുകള്‍  പോലെ accelerator പദ്ധതികള്‍ ലോകത്തെമ്പാടും വളരുന്നു

Accelerator program കളുടെ ഘടന

ആശയങ്ങളുള്ള സ്ഥാപകരില്‍ നിന്നും വളരെ ലളിതമായ അപേക്ഷകള്‍ സ്വീകരിക്കുന്നു. മുന്‍ കാലങ്ങളില്‍ ബാങ്കുകളും VC കളും മറ്റും ചോദിച്ചിരുന്നതു പോലെ ബിസിനസ് പ്ലാനോ അഞ്ചു വര്‍ഷത്തേക്കുള്ള cashflow statement ഓ ഒന്നും നല്‍കേണ്ടതില്ല. അതില്‍ തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കു ചെറിയ തോതില്‍ മൂലധനവും മൂന്നു അല്ലെങ്കില്‍ ആറു മാസം നീളുന്ന തീവ്രപരിശീലനവും നല്‍കുന്നു. 

ഫാക്കല്‍റ്റികളും മെന്ററുകളുമായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേട്ടം കൈവരിച്ചവരെ അണിനിരത്തുന്നു. ഒരു course മാതൃകയില്‍ ബാച്ച് അടിസ്ഥാനത്തില്‍ team കള്‍ക്ക് മുഴുവനായി ഒന്നിച്ചാണ് പരിശീലനം നല്‍കുന്നത്. ഇതിന്റെ ഒടുവില്‍ graduation സമയത്തു തല്പരരായ നിക്ഷേപകരെ ഒരുമിച്ചു കൂട്ടി അവരുടെ മുന്നില്‍ pitch ചെയ്യുവാന്‍ ഉള്ള അവസരവും ഒരുക്കുന്നു. ഇത്തരത്തിലാണ് ഒരു accelerator പ്രോഗ്രാമിന്റെ രൂപരേഖ.

1gbpsഹ്രസ്വ കോഴ്‌സുകള്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്‌കൂളുകളായിട്ടാണ് നമ്മള്‍ accelerator കളെ കാണേണ്ടത്. നമുക്ക് പരിചയമുള്ള മറ്റു സ്‌കൂളുകളെ അപേക്ഷിച്ചു ഇത്തരം സ്‌കൂളുകളുടെ പ്രേത്യേകത എന്നു പറയുന്നത് tuition fee കൊടുക്കേണ്ടതില്ല എന്നതാണ്. എന്നുമാത്രമല്ല ഒട്ടുമിക്ക അവസരങ്ങളിലും ഇങ്ങോട്ടു കാശു തരുകയും ചെയ്യുന്നു. 

പകരമായി നിങ്ങളുടെ സ്ഥാപങ്ങളുടെ ഓഹരിയാണ് നല്‍കുക. പൊതുവില്‍ കാണപ്പെടുന്നത് 25 മുതല്‍ 40 ലക്ഷം രൂപ വരെ മൂലധനം 3 മുതല്‍ 4 കോടി മൂല്യത്തില്‍ നല്‍കുന്നു എന്നതാണ്. നിങ്ങള്‍ വിജയം കൈവരിക്കുമ്പോള്‍ മാത്രമേ അവര്‍ക്കും പ്രതിഫലം ലഭിക്കുന്നുള്ളൂ. ചില അവസരങ്ങളില്‍ ഓഹരി പോലും നല്‍കേണ്ടി വരുന്നുമില്ല. മൈക്രോസോഫ്റ്റ് accelerator ഇതിന് ഒരുദാഹരണമാണ്.

തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

പണം നല്‍കാതെ, പകരമായി ഓഹരി മേടിച്ചോ മേടിക്കാതെയോ നടത്തി വരുന്ന നല്ല accelerator program കള്‍ ചിലത് നിലവിലുണ്ട്. മേല്‍പ്പറഞ്ഞ മൈക്രോസോഫ്റ്റ് accelerator പോലെയുള്ളവ. എന്നിരുന്നാല്‍ തന്നെയും, നിങ്ങള്‍ ഒരു accelerator തിരഞ്ഞെടുക്കുമ്പോള്‍ പരിശീനവും മറ്റും നല്‍കുന്നതിനോടൊപ്പം ചെറിയ തോതിലാണെങ്കില്‍പ്പോലും പണം കൂടെ നല്‍കുന്ന accelerator program കള്‍ക്ക് മുന്‍ഗണന കൊടുക്കുക എന്നതായിരിക്കും എന്റെ നിര്‍ദ്ദേശം. 

പരിശീലനം തരുന്നതിനുപരി നിങ്ങള്‍ വിജയത്തില്‍ എത്തിച്ചേരും എന്ന് ഉറപ്പു വരുത്തുന്നതില്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് അത് നല്‍കുന്ന സൂചന. എല്ലാ accelerator കള്‍ക്കും സാധാരണ ഗതിയില്‍ ഒരു sector focus കൂടി ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു accelerator പദ്ധതി തിരഞ്ഞെടുക്കുമ്പോള്‍ അതുകൂടി ശ്രദ്ധിക്കുക.

ഇവര്‍ മിടുക്കരാണ്

ലോകത്തിലെ ഏറ്റവും മികച്ച accelerator ഇന്നും YCombinator തന്നെ. മികച്ച അന്താരാഷ്ട്ര Hardware accelerator ആയി കരുതപ്പെടുന്നത് Highway1 ഉം. TechStars, 500 startups, Alchemist, HACKcelerator, JFDI, Startup Chile എന്നിവയാണ് മറ്റു ചില പ്രമുഖ  accelerator കള്‍. ഇന്ത്യയില്‍ നിന്നുള്ള പല സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളും മേല്‍പ്പറഞ്ഞ ഒട്ടുമിക്ക accelerator കളില്‍ പങ്കെടുക്കുവാന്‍ അവസരം നേടിയിട്ടുമുണ്ട്. ഉദാഹരത്തിന് Innov8 ന്റെ സ്ഥാപകര്‍ ഇപ്പോള്‍ സിലിക്കണ്‍ വാലിയില്‍ YCombinator പരീശലന പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഇന്ത്യയിലെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള accelerator കള്‍ എന്ന് കരുതപ്പെടാവുന്നവയാണ് TLabs, GSF, Microsoft എന്നിവ. ഇവ കൂടാതെ നിരവധി നല്ല accelerator കളും ഇന്ന് നിലവിലുണ്ട്. GenNext, Venture Nursery, IITH Aavishkar, Axilor, iAccelerator, Pitney Bowes, Zone Startups എന്നിവയാണ് അവയില്‍ ചിലത്. 

Boeing, Target, Brigade group, Paypal, Victoria's Secret, Yes Bank, Federal Bank, EnY എന്നിവയുള്‍പ്പെടുന്ന നിരവധി Corporate സ്ഥാപനങ്ങളും ഇന്ന് അവരുടെ accelator കള്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നു.  

ലോകത്തിലുള്ള നിരവധി accelerator കളുടെ കാതലായ വിവരങ്ങളും അവയുടെ പ്രവര്‍ത്തനക്ഷമതയെ വിലയിരുത്തുന്ന സ്ഥിതിവിവരകണക്കുകളും  അടങ്ങിയിരിക്കുന്ന പട്ടിക ഈ website ല്‍ ലഭ്യമാണ്  http://www.seeddb.com/accelerators.

Accelerator കളില്‍ നിന്നും ഉത്ഭവിച്ച സ്റ്റാര്‍ട്ടപ്പുകള്‍ 

Startup മേഖലയില്‍ വിജയകഥകളായി ഇന്ന് പറഞ്ഞു കേള്‍ക്കുന്ന പല സ്ഥാപനങ്ങളും അവരുടെ പ്രാരംഭകാലങ്ങളില്‍ accelerator കളുടെ സഹായത്തിലൂടെ വളര്‍ന്നു വന്നവയാണ്. Airbnb യും Dropbox ഉം മറ്റും വന്നിരിക്കുന്നത് YCombinator ല്‍ നിന്ന്. 

നമുക്കേവര്‍ക്കും സുപരിചിതമായ OYO Rooms Venture Nursery യില്‍ നിന്നാണ് അവരുടെ starup journey തുടങ്ങിയത്. ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ നിന്നും ഏറ്റെടുത്ത ഏക സ്ഥാപനമായ Little Eye Labs, GSF accelerator ന്റെ portfolio company ആയിരുന്നു. Acquire ആയതു മൂലം ഈയടുത്തു വളരെയധികം പ്രശസ്തി നേടിയ കേരളത്തില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പായ Profoundis Startup Chile, Microsoft Ventures എന്നീ accelerator പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Accelerator കളുടെ ഭാഗമാകാനും അതു വഴി ലഭിച്ച സഹായങ്ങളും അവസരങ്ങളും വിനിയോഗിച്ചു വളരുവാനും സാധിച്ചിട്ടുണ്ട്. അതില്‍ പ്രമുഖമായ ചില സ്ഥാപങ്ങളുടെയും അവ പങ്കെടുത്തിട്ടുള്ള accelerator കളുടെയും പട്ടിക താഴെ കൊടുത്തിരിക്കുന്നു 

Startup Founder Accelerator Status
Eventifier Jazeel Startup Center Acquired
Profoundis Arjun Startup Chile, Microsoft Acquired
Valmeeki Kuruvilla NUMA Active
Sastra Robotics Aronin Antah Prerana, IIITH Active
Flip Motion Jibin Flat6Labs Active
Agrima Nikhil GenNext Active
Jiffstore Shameel TLabs Acquired
Innoz Deepak iAccelerator Closed
Cucumbertown Cherian YCombinator, Startup Chile Acquired

 

വേണ്ടത് കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും മാത്രം

Accelerator കളിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ചില അവസരങ്ങളില്‍ അപേക്ഷയൊടൊപ്പം നിങ്ങളെയും നിങ്ങളുടെ ആശയത്തെയും പരിചയപ്പെടുത്തുന്ന ഒരു ഹ്രസ്വ വീഡിയോ കൂടി സമര്‍പ്പിക്കേണ്ടി വന്നേക്കാം. 

ഇതും ഒരു നല്ല മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ചെയ്യാവുന്നതാണ്. വളരെ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ ഒരു ആശയം മാത്രമുള്ള സാഹചര്യത്തില്‍ അപേക്ഷിക്കാന്‍ സാധിക്കുന്നവയാണ് accelerator program കള്‍. 

ഒരു prototype കൂടെയുണ്ടെങ്കില്‍ നമ്മുടെ അപേക്ഷകള്‍ ഒന്ന് കൂടെ മികച്ചതാവുകയും തിരഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

അപേക്ഷിക്കാം F6s ലൂടെ

ലോകത്തെമ്പാടുമുള്ള accelerator കളെപ്പറ്റി അറിയുന്നതിനും അതിലേക്കു അപേക്ഷകള്‍ അയക്കുന്നതിനും വളരെ ഉപയോഗപ്രദമാവുന്ന ഒരു web platform ആണ് f6s. https://www.f6s.com/programs.  ഈ ഒരു ലിങ്ക് മാത്രം സന്ദര്‍ശിച്ചാല്‍ ഇപ്പോള്‍ അപേക്ഷിക്കുവാന്‍ കഴിയുന്ന നൂറു കണക്കിന് Accelerator കളുടെ  നീണ്ട നിര തന്നെ കാണാം. പ്രമുഖമായ ഒട്ടുമിക്ക എല്ലാ accelerator കളും f6sല്‍ നിന്നുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതും.   

ഇപ്പോള്‍ അപേക്ഷിക്കാവുന്ന രണ്ടു നല്ല accelerator program കള്‍ 

1. Refine by RiiDL 

FabLab, DIY Bio Lab മുതലായ മികച്ച സൗകര്യങ്ങള്‍ക്കും മെന്ററിങ്ങിനും ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന പത്തു ആശയങ്ങള്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിങ്ക വകുപ്പിന്റെ (DST)  പങ്കാളിത്തത്തോടു കൂടെ KJ Somaiyya എന്ന പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിലകൊള്ളുന്ന ഇന്‍ക്യൂബേറ്ററാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം September 30. 

Website: http://riidl.org/refine.html

2. Plugin by SINE

DST യുടെ പങ്കാളിത്തത്തോടു കൂടെയുള്ള മറ്റൊരു accelerator പ്രോഗ്രാം ആണ് IIT മുംബൈയുടെ ഇന്‍ക്യൂബേറ്റര്‍ ആയ SINE നടത്തുന്ന Plugin. Hardware അധിഷ്ഠിത ആശയങ്ങള്‍ക്ക് വേണ്ടിയുള്ളതാണിത്. IoT (Internet of things) സാങ്കേതിക വിദ്യകള്‍ മൂലം hardware മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന താല്പര്യവും സ്റ്റാര്‍ട്ടപ്പ് അവരങ്ങളും മുതലെടുക്കുന്നതിനാണ് SINE ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം September 25. 

Website: http://plugin.org.in/