പി.എസ്.സി. പ്രൊഫൈലില്‍ ജാതിയുടെ കോളത്തില്‍ വീരശൈവ എന്നും ബ്രാക്കറ്റില്‍ മലമ്പണ്ടാരം എന്നുമാണ്
കൊടുത്തിട്ടുള്ളത്. ശരിക്കും ബ്രാക്കറ്റില്‍ വരേണ്ടത് ജംഗം എന്നാണ്. ഇപ്പോഴാണ് ഈ തെറ്റ് ശ്രദ്ധിക്കുന്നത്. ഇതറിയാതെ രണ്ട് തസ്തികകള്‍ക്ക് അപേക്ഷിക്കുകയും പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷയ്ക്ക് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കുഴപ്പമുണ്ടോ.

എസ്.എസ്.എല്‍.സി. ബുക്കില്‍നിന്ന് വ്യത്യസ്തമായി ജാതി പ്രൊഫൈലില്‍ രേഖപ്പെടുത്തിയാല്‍ ജാതി സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം ഹാജരാക്കേണ്ടിവരാം. എന്നാല്‍ ഒ.ബി.സി. വിഭാഗത്തില്‍ ക്രമനമ്പര്‍ 67 ആയി നല്‍കിയിട്ടുള്ള വീരശൈവ എന്ന വിഭാഗത്തിന്റെ ഉപവിഭാഗമായി ബ്രാക്കറ്റില്‍ യോഗി, യോഗീശ്വര, പൂമ്പണ്ടാരം/ മലമ്പണ്ടാരം, ജംഗം എന്നിവ ചേര്‍ത്തിട്ടുണ്ട്. അതില്‍ മലമ്പണ്ടാരം, ജംഗം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍
കുഴപ്പമാവാന്‍ സാധ്യതയില്ല. താങ്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ ഏത് വിഭാഗത്തിന്റെതാണ് ലഭിക്കുക എന്ന് നോക്കി വേണ്ടത് (പ്രൊഫൈല്‍ കറക്ഷന്‍) ചെയ്യാവുന്നതാണ്. എസ്.എസ്.എല്‍.സി. മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടുന്ന പക്ഷം സര്‍ട്ടിഫിക്കറ്റ് പരിശോധനാ വേളയില്‍ പി.എസ്.സി.യില്‍ നിന്ന് നല്‍കുന്ന നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുക.

Content Highlights: What to do If the caste is entered incorrectly in the Kerala PSC profile