ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) വഴി നേടിയ ബിരുദാനന്തര ബിരുദവും, ബി.എഡും അധ്യാപക നിയമന (L.P.S.A.,U.P.S.A. H.S.A.) പരീക്ഷകള്‍ക്ക് യോഗ്യതയായി പരിഗണിക്കുമോ?

ഇഗ്‌നോ വഴി നേടിയ ബിരുദാനന്തര ബിരുദവും ബി.എഡും ഏത് വിഷയത്തിലാണെന്ന്‌ ചോദ്യത്തില്‍ വ്യക്തമല്ല. L.P.S.A. തസ്തികകളിലേക്ക് T.T.C. (D.El.Ed.) ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. U.P.S.A. തസ്തികയിലേക്ക് ബിരുദം/ ബിരുദാനന്തര
ബിരുദം, ബി.എഡ്. എന്നിവയുള്ളവരെ പരിഗണിക്കും. എന്നാല്‍ H.S.A. തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉള്ളവരെ പരിഗണിക്കില്ല.

ഉദാഹരണം: H.S.A. ഫിസിക്കല്‍ സയന്‍സിന് ബി.എസ്സി.ക്ക് ഫിസിക്‌സസോ, കെമിസ്ട്രിയോ വിഷയമോ ഉപവിഷയമോ ആയി പഠിച്ചിരിക്കണം. കൂടാതെ ബി.എഡ്. ഫിസിക്കല്‍ സയന്‍സിലുള്ളതായിരിക്കണം. ബി.എഡ്. സയന്‍സ് വിഷയത്തിലുള്ളത്. ഇതിന് സ്വീകാര്യമല്ല. ഇഗ്‌നോ ഡിഗ്രിക്കും ബി.എഡിനും അംഗീകാരമുണ്ട്.

Content Highlights: Recognition of IGNOU courses