പി.എസ്.സി. പ്രൊഫൈലില്‍ അറിയാവുന്ന ഭാഷകളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി (Other) എല്ലാം ടിക് നല്‍കി. ഇവയില്‍ പലതിലും സംസാരം, എഴുത്ത്, വായന അറിയില്ല. രണ്ട് ഭാഷകളേ അറിയൂ. ഇപ്പോള്‍ ടിക് ഒഴിവാക്കാനും കഴിയുന്നില്ല. പി.എസ്.സി.യുടെ ഇന്റര്‍വ്യൂ സമയത്ത് ഇത് പ്രശ്‌നമാവുമോ?

അറിയാത്ത ഭാഷകള്‍ ടിക് ചെയ്തത്, ആത്മവിശ്വാസമില്ലെങ്കില്‍,പി.എസ്.സി. ഓഫീസിനെ സമീപിച്ച് പ്രൊഫൈല്‍ കറക്ഷന്‍ വരുത്താവുന്നതാണ് (ഒഴിവാക്കാവുന്നതാണ്). പി.എസ്.സി.യുടെ ഇന്റര്‍വ്യൂവിന് അപേക്ഷകരെ പ്രൊഫൈല്‍ നോക്കിയല്ല വിലയിരുത്തുന്നത്. ഓരോ തസ്തികയുടെയും യോഗ്യതയുടെയും ഇന്റര്‍വ്യൂവിന് മുന്നോടിയായി ഉദ്യോഗാര്‍ഥി പൂരിപ്പിച്ച് നല്‍കന്ന വ്യക്തിഗത വിവരക്കുറിപ്പിന്റേയും അടിസ്ഥാനത്തിലും ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മനോഗതത്തിനും യോഗ്യതയ്ക്കുമനുരിച്ചായിരിക്കും ചോദ്യങ്ങള്‍. ഇപ്പോള്‍ എല്ലാ തസ്തികകളിലേക്കുമുള്ള സെലക്ഷനുകള്‍ക്ക് ഇന്റര്‍വ്യൂ നടത്താറില്ല എന്നും മനസ്സിലാക്കുക.