
പ്രതീകാത്മക ചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി
സംസ്ഥാനത്തെ 14 ജില്ലകളിലേക്കുമുള്ള ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് / ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം (കാറ്റഗ റി നമ്പര്‍: 039/2021) ആയി പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് കാണുന്നില്ല. ഈ തസ്തികയ്ക്കുശേഷം അപേക്ഷ ക്ഷണിച്ച റിസര്‍ച്ച് ഓഫീസര്‍/ HSA തുടങ്ങിയ തസ്തികകളിലേക്ക് പരീക്ഷ നിശ്ചയിച്ചു. ഒന്നര വര്‍ഷമായിട്ടും ഈ തസ്തികയിലേക്ക് ഇതുവരെ പരീക്ഷ നിശ്ചയിച്ചുകാണുന്നില്ല. പരീക്ഷ എപ്പോഴുണ്ടാവും?
2022 ഏപ്രില്‍വരെ പരീക്ഷ നിശ്ചയിച്ചതില്‍ ഈ തസ്തികയില്ല. കോവിഡിന്റെ പശ്ചാത്തലത്തിലും SSLC, പ്ലസ്ല പരീക്ഷകള്‍ നിശ്ചയിച്ചതിനാലും പരീക്ഷാകേന്ദ്രങ്ങളുടെ ലഭ്യതക്കുറവുമൂലം പരീക്ഷകള്‍ തീയതി മാറ്റി നിശ്ചയിക്കേണ്ടി വന്നിട്ടുണ്ട്. ഈ തസ്തികയിലേക്ക് വൈകാതെ പരീക്ഷ നിശ്ചയിക്കുമെന്നറിയുന്നു. അറിയിപ്പുകള്‍ക്കായി പ്രൊഫൈലും പരീക്ഷാ വിജ്ഞാപനങ്ങളും ശ്രദ്ധിക്കുക.
Content Highlights: Kerala PSC Statistical Assistant Exam
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..