Photo: Mathrubhumi Archives
കാറ്റഗറി നമ്പര്‍ 653/2021 പ്രകാരമുള്ള തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. അപേക്ഷിക്കാന്‍ ശരിയായ യോഗ്യതയുള്ള ആളാണെങ്കിലും തെറ്റായി തത്തുല്യം/ഉയര്‍ന്ന യോഗ്യത എന്ന കോളമാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തിയത്. ഇത് എഡിറ്റ്‌ചെയ്യാനാവുമോ? പരീക്ഷ എഴുതുന്നതിനോ സര്‍ട്ടിഫിക്കറ്റ് പരിശോധനാവേളയിലോ ഇത് പ്രശ്‌നമാവുമോ?
കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലേക്കുള്ള ക്ലാര്‍ക്ക്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് മുതലായ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണിത് (കാറ്റഗറി 653/2021). തത്തുല്യം/ഉയര്‍ന്ന യോഗ്യത എന്ന് നല്‍കിയതുകൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. പരീക്ഷയെഴുതുന്നതിനോ നല്ല മാര്‍ക്ക് വാങ്ങി സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനോ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ എന്ന് ആശങ്കപ്പെടേണ്ടതില്ല. സാധ്യതാപട്ടികയിലുള്‍പ്പെട്ട് പ്രമാണപരിശോധനയ്ക്ക് ഹാജരാവുമ്പോള്‍ പ്രൊഫൈല്‍ കറക്ഷന്‍ എന്ന ഓപ്ഷന്‍ വഴി പി.എസ്.സി. ഓഫീസില്‍നിന്ന് ഇതില്‍ വേണ്ട തിരുത്തല്‍ വരുത്താം.
Content Highlights: Kerala PSC
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..