Mathrubhumi Archives
മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ കീഴില്‍ ബിഎസ്സി. സൈക്കോളജി ബിരുദം നേടിയിട്ടുണ്ട്. ഈ യോഗ്യതയച്ച് പി.എസ്. സി.യുടെ കെഎഎസ് ഉള്‍പ്പെടെയുള്ള ബിരുദതല യോഗ്യത നിശ്ചയിച്ച വിജ്ഞാപനപ്രകാരം അപേക്ഷിക്കാമോ? നിലവില്‍ യു.ജി.സി, അംഗീകൃത യോഗ്യതകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ? ഈ കോഴ്സിന് യു.ജി.സി. അംഗീകാരമുണ്ടോ ?
ബിഎ, ബിഎസ്സി, ബികോം തത്തുല്യ ബിരുദയോഗ്യതകള് ആവശ്യപ്പെടുന്ന തസ്തികകള്‍ക്ക് ഈ യോഗ്യതവെച്ച് അപേക്ഷിക്കാവുന്ന താണ്. യു.ജി.സി. അംഗീകൃത യൂണിവേഴ്സിറ്റിയാണ് മദ്രാസ് യുണിവേഴ്സിറ്റി. ഇത്തരം സാഹചര്യങ്ങളില്‍ യു.ജി.സി. അംഗീകൃതവും കേരളത്തിലെ സര്‍വകലാശാലകള്‍ ആരംഭിക്കാത്ത ഇതര സംസ്ഥാന സര്‍വകലാശാലാ ബിരുദം അംഗീകരിക്കപ്പെടും. എന്നാല്‍ റഗുലര്‍ ബിരുദം നിഷ്കര്‍ഷിക്കുന്ന തസ്തികകള്‍ക്കോ നിശ്ചിത ബിരുദം ആവശ്യപ്പെടുന്ന തസ്തികകള്‍ക്കോ ഈ വിദൂര വിദ്യാഭ്യാസ ബിരുദം പരിഗണിക്കില്ല. വിജ്ഞാപനത്തിലെ യോഗ്യത സംബന്ധിച്ച പരാമര്ശങ്ങള്ക്കനുസൃതമായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Content Highlights: Kerala Administarative services
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..