ഡിപ്ലോമ യോഗ്യത വെച്ചാണ് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്ക്ക് അപേക്ഷിച്ചത്. അതിന് ശേഷമാണ് ബി.ടെക് പാസായത്. അപേക്ഷിക്കുമ്പോള്‍ ബി. ടെക് പാസ്സാവാത്തതിനാല്‍ അപേക്ഷ തള്ളുമോ?

ഡിപ്ലോമ പ്ലസ്ടുവിന് തുല്യമായിട്ട് അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഡിഗ്രി/ബി.ടെക് ബി.ബി.എ/ എല്‍.എല്‍.ബി. ഇത്യാദി ബിരുദം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം ലഭിച്ചിട്ടുണ്ടെങ്കില്‍ പ്ലസ്ടുവിന്റെ ഉയര്‍ന്ന യോഗ്യതയായി പരിഗണിക്കുന്നതാണ്. പ്ലസ്ടു യോഗ്യതാ പരീക്ഷയ്ക്ക് സോപാധികമായി അപേക്ഷിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയവരെ പരിഗണിക്കും. യോഗ്യത സംബന്ധിച്ച പരിശോധനകള്‍ പിന്നീടാണ് പി.എസ്.സി. നടത്തുക.

Content Highlights: Diploma for constable Kerala PSC