പിതാവ് തിയ്യവിഭാഗത്തിലും മാതാവ് സാംബവ (പട്ടികജാതി) വിഭാഗത്തിലും പെട്ടതാണ്. എന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും SC എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പി.എസ്.സി. പ്രൊഫൈലിലും എസ്.സി. എന്നാണ് ഞാന്‍ നല്‍കിയിട്ടുള്ളത്. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ്.എനിക്ക് പി.എസ്.സി. നിയമനത്തില്‍ എസ്.സി. സംവരണത്തിന് അര്‍ഹതയില്ലേ?

സുപ്രീംകോടതിയുടെ വിവിധ കേസുകളില്‍ പിതാവിന്റ ജാതിയാണ് മക്കള്‍ക്ക് ലഭ്യമാകുക എന്ന് അനുശാസിക്കുന്നുണ്ടെങ്കിലും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹ ദമ്പതികളുടെ മക്കള്‍ക്ക് കേരളത്തില്‍ ജാതി ആനുകൂല്യം (മാതാവിന്റ ആയാലും) ലഭ്യമാണ്. റവന്യൂ അധികാരിയില്‍നിന്ന് ലഭിക്കുന്ന പട്ടികജാതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കും പട്ടികജാതി സംവരണം ലഭിക്കാനര്‍ഹതയുണ്ട്.

 

Content Highlights: Career related Questions