ന്ന് 51-ാമത് ഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. പ്രശസ്ത എഴുത്തുകാരന്‍ പി.കെ പാറക്കടവ് ഭൂമിയെക്കുറിച്ചെഴുതിയ നാല് കുഞ്ഞു കഥകള്‍ വായിക്കാം.

ഒന്ന്

മലകള്‍ പറിച്ചെടുത്ത്
പുഴകളൂറ്റി വറ്റിച്ച്
വായുവില്‍ വിഷം കലക്കി
ഭൂമിയെ വെള്ളപുതപ്പിച്ചു കിടത്തി ചൊവ്വയിലേക്ക്
യാത്ര പോകാനൊരുങ്ങുന്ന
മനുഷ്യനെ നോക്കി
പുഴുക്കളും പാറ്റകളും
കിളികളും മൃഗങ്ങളും പറഞ്ഞു:
'മനുഷ്യന്‍ ഹാ! എത്ര നികൃഷ്ടമായ പദം!
അവനൊരിക്കലും ചൊവ്വാ വില്ല'.

രണ്ട്
.
തെറ്റിദ്ധാരണയാണ്;
മുത്തച്ഛനില്‍ നിന്നും
മുതുമുത്തച്ഛന്മാരില്‍ നിന്നും
വാങ്ങിയതൊന്നുമല്ല
ഈ ഭൂമി.
മക്കളില്‍ നിന്നും
പേരക്കുട്ടികളില്‍ നിന്നും
നമ്മള്‍ കടം വാങ്ങിയതാണ്.
കേടുകൂടാതെ
തിരിച്ചു കൊടുക്കണം
തിരിച്ചു പോകാന്‍.

parakkadavu

മൂന്ന്

ഭൂമിയില്‍
അഹങ്കാരത്തോടെ നടന്ന
മനുഷ്യനു മുമ്പില്‍
പൂട്ടാന്‍ വലിയ വിലങ്ങുകളുമായി
ഒരു വിഷാണു.

നാല്

ഭൂമി
മനുഷ്യരോടല്ല
മരങ്ങളോടാണ് പറഞ്ഞത്
നീണ്ടു വളര്‍ന്നു
ആകാശത്തേക്കെത്തി നോക്കി
ദൈവവുമായി സംസാരിക്കാന്‍.

Content Highlights: World Earth Day PK Parakkadavu Malayalam story