റഞ്ഞ് പറഞ്ഞ് ചെക്കന് തിരിച്ച് പോവാനും ആയല്ല  ..! ഈ വെര്ത്തിലും ഒന്നും ശരിയാറ്റില്ലെങ്കില്  ആക എടങ്ങേറാണല്ലപ്പാ ..! ഓനാണെങ്കില്  ഈട ആരോടും ഒരു മിണ്ടാട്ടും ഇല്ല....
എല്ലെങ്കില് ദുബായീന്ന് വന്നാൽ രാവിലെ  ഒരുങ്ങീറ്റ്   വീട്ട്ന്ന്  കീഞ്ഞാല് പാതിരാത്രിക്കാ ചെക്കൻ വീട്ടിലെത്തല് .... അങ്ങനത്തെ കുഞ്ഞിയാന്ന് മുറിയും പൂട്ടീറ്റ്  ഒറ്റ കെടത്തം കെടക്ക്ന്ന് ...
ഇന്നല ഏതോ കൂട്ടുകാരൻ ദുബായീന്ന് കല്ല്യാണക്കാര്യം ചോയ്ച്ചപ്പം ദേശ്യം പിടിച്ചിറ്റ് ഫോണും ഓഫാക്കീറ്റ് പിന്ന മുറീന്ന് കീഞ്ഞിറ്റ !

ഞാനെന്നാക്കണ്ടമ്മെ ! ... നോക്കാഞ്ഞിറ്റാണോ ?
ദെവസും രണ്ടും മൂന്നുമല്ലെ പോയ് നോക്കുന്നത് .... ?  ദുബായ്ക്കാരനാണെന്ന് കേക്കുമ്പഴേ അവർക്കൊക്കെ ഒര് മിശിയില്ലാണ്ടാവും

ദീർഘനിശ്വാസം വിട്ട്  പാർവ്വതി അമ്മ ഒന്ന് നിവർന്നിരുന്നു ....
ദുബായ് ക്കാരന്റെ പൈശ കൊണ്ട് നാട് നന്നാക്കാ  ..  പക്ഷേങ്കില്   ഓനി പെണ്ണ് കൊടുത്തൂടാ !!!
പണ്ടെല്ലം ജാതി മാറീറ്റില്ലെ മംഗലക്കാര്യം ചിന്തിക്കാനും കൂടെ പറ്റില്ല.
ഇപ്പം അതെല്ലം നോക്ക്യാല് ചെക്കൻ ബാക്ക്യായി പോവും ഭാസ്കരാ ....

നീയാ ദല്ലാള് ഗോയിന്ദൻ പറഞ്ഞ കരിന്തളത്തെ പെണ്ണിന ഒന്നു പോയ് നോക്ക്യാൻ ...  ജാതി എന്നങ്കിലും  ആയ്ക്കോട്ട് ....

അത് ഞാനന്വേഷിച്ചിനമ്മേ .. ദുബായ് ക്കാരനാണെങ്കില്  വാത്ക്ക വെരണ്ടാന്ന് പെണ്ണിന്റച്ഛൻ ... പത്ത് തെങ്ങ് ചെത്തീറ്റ് കഴിയുന്ന ഓന്റെ ആക സമ്പാദ്യം ഒരു ചാപ്പ വീടും നാല് സെന്റും. പക്ഷേങ്കില് അഹങ്കാരത്തിന് ഒരു കൊറവുല്ല !!! അങ്ങനത്തോള് ഈട വന്നാൽ നമ്മൾ പുറത്ത് പോകണ്ടി വരും .!

ഇനിയെന്നാക്കല് പ്പാ ... ങാ ..... നാള രത്നാരനും എത്തൂലെ .. രണ്ടാളും കൂടീറ്റ് എന്ത് വേണ്ടതെന്ന്  തീരുമാനിക്ക് !
അച്ഛന്റെ കാലത്തെല്ലം മൂലക്കെ തറവാട്ടില്  സംമ്പന്ധം കൂടാൻ ആൾക്കാര് മത്സരാന്ന് ! ..
കാലം പോയ പോക്ക് !!! ..
എന്റെ കക്കാട്ടപ്പാ ....  
നടു കടഞ്ഞിറ്റ്  ഇരിക്കാനും കൈയ്യുന്നില്ല ...

അമ്മ കെടന്നൊ ... ഇര്ന്നിറ്റ് നടുവേദന കൂട്ടണ്ടാ ....

പിറ്റേന്ന് അതിരാവിലെയുള്ള ട്രൈയിനിൽ  ഇളയ മകൻ രത്നാകരൻ എത്തി .....

അമ്മമ്മേ ....  
നമ്മളെ രത്നാരന്റെ ഒച്ചയല്ലേ അത് ?

നീ എത്ത്യാ .... ??
യാത്ര സുഖായിരുന്നെടാ ? ...

ങാ .. പെട്ടന്നായത് കൊണ്ട് റിസർവേഷൻ കിട്ടീറ്റ ! പട്ടാളക്കാർക്ക് വിധിച്ചത്   എന്നും ബാത്റൂമിന്റെ വരാന്തയാണല്ലൊ ! നമ്മൾ
മരിക്കുമ്പഴേ ആദരവും ബഹുമാനവുമുള്ളൂ. റിസർവേഷൻ കിട്ടാതെ പെട്ടന്നുള്ള യാത്രയിൽ നിന്ന് കാല്  കുഴയുമ്പോൾ ഇത്തിരി ഇടം ചോദിച്ചാൽ കാണാം കാർഗിൽ യുദ്ധം കണ്ട് കണ്ണീര് ഒഴുക്കിയ നമ്മുടെ നാട്ടുകാരുടെ യഥാർത്ഥ മുഖം!

അച്ഛാ  .. ഏട നമ്മളെ ദുബായ്ക്കാക്കാരൻ ...!
 ഒറങ്ങി എണീച്ചിറ്റാ ??

ഓന്റെ കാര്യന്നെ ആക എടങ്ങേറ് !
ആ മുറി വിട്ട് പൊറത്തിറങ്ങലില്ല ...!
ഓന്റെ വർത്താനം കേട്ടാല് നമ്മളൊന്നും ഒന്നും ചെയ്യാത്ത പോലുണ്ട് ...
നീ കുളിച്ച് ചായ കുടിക്ക് ... വൈകുന്നേരം നമുക്ക് ലേശം തെക്ക് വരെ  പോണം...
നമ്മളെ  സെക്രട്ടറി  രാഘവൻ പറഞ്ഞതാണ്.
പെണ്ണിന്റച്ഛൻ നല്ല പുരോഗമനവാദിയാണ് . പേരു കേട്ട സാംസ്കാരിക പ്രഭാഷകനും കൂടിയാണ് .
ജാതി , സമുദായം നോക്കീറ്റ് ഇന്നത്തെ കാലത്ത് കാര്യുല്ല ... ഒന്നു പോയ് നോക്കാം , രാഘവനും വരാന്ന് പറഞ്ഞിരുന്നു ...

വൈകുന്നേരം  ഹൈവേയിൽ ട്രാഫിക് ഒന്നുകൂടിയേറി .. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന നീണ്ട ഗ്യാസ് ലോറികൾ യാത്ര ആരംഭിച്ചിരുന്നു ..
രത്നാരാ ... സൂക്ഷിച്ച് ഓടിക്കണം , ഹൈവേന്ന്  പേരെയുള്ളു .. ! കള്ളക്കുഴി പെട്ടെന്ന് കണ്ണ്പ്പെടൂല
അച്ഛൻ മകനെ ഓർമ്മിപ്പിച്ചു

റോഡ് വികസനത്തിന്റെ പേരിൽ അവിടവിടെ തലയറുത്തിട്ട വന്മരങ്ങൾ ചുക്കിചുളിഞ്ഞ വൃദ്ധന്റെ മുഖം മൂടിയണിഞ്ഞിരുന്നു !  പിന്നോക്ക മെന്നാക്ഷേപിച്ച് പരിഹാസത്തോടെ കാണുന്ന പല സംസ്ഥാനങ്ങളും  മരങ്ങളെ ഡിവൈഡറായി മാറ്റി പാരിസ്ഥിതിക ബന്ധം പുലർത്തി എത്ര മനോഹരമായ. റോഡുകൾ നിർമ്മിക്കുന്നു ! സ്വയം സംസ്കാര സമ്പന്നരെന്നൂറ്റം കൊണ്ട് കാവുകളും കാടുകളും അറുത്തിട്ട് പള്ളിയറകൾ കെട്ടിയുർത്തുന്ന നമ്മളാണൊ സംസ്കാര സമ്പന്നർ ! രത്നാകരന്റെ ചിന്തകൾ കാടുകയറുകയായിരുന്നു ..
തൊട്ടു തൊട്ടില്ല എന്ന പോലെ പാഞ്ഞ് പോയ ടൗൺ ടു ടൗൺ ബസ് ക്രോസ് ചെയ്തപ്പഴാണ് രത്നാകരന് പരിസരബോധമുണ്ടായത് !

രത്നാരാ ... നീ ഏട നോക്കിയാന്ന് വണ്ടി ഓടിക്കുന്നത് ? '

അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ്
 തേജസ്വനി പുഴയുടെ ആകാശങ്ങൾ ഏറെ മനോഹരമായിരുന്നു .. . പുഴയും കടന്ന് ചെറുവത്തൂരെത്തുമ്പോഴേക്കും അടുത്തുള്ള അമ്പലത്തിൽ സന്ധ്യാനാമം തുടങ്ങിയിരുന്നു ..

അമ്പലത്തിന് തൊട്ടാണ് വീടെന്നാണ് പറഞ്ഞത് . ഇത് തന്നെയാന്നോപ്പാ ?  ഇതിപ്പം വലിയ ബംഗ്ലാവാണല്ലൊ ! ഇല്ലായ്മകളേയും പട്ടിണി പാവങ്ങളേയും കുറിച്ച് വായ് തോരാതെ സംസാരിക്കുന്ന കുഞ്ഞനന്തന്റെ വീടാവാൻ വഴിയില്ല !
രത്നാരാ നീ വണ്ടി നിർത്ത് ... ഞാനൊന്നു ചോദിച്ചിട്ട് വരാം .......
നിർത്തിയ കാറിൽ നിന്ന് രാഘവൻ ഇറങ്ങി
ഗെയ്റ്റ് തുറക്കമ്പോൾ തന്നെ വീട്ടിൽ സിഗ്നൽ കിട്ടിയത് പോലെ ഒരു സ്ത്രീ വാതിൽ തുറന്നു. ...

ഇത്  കുഞ്ഞനന്തന്റെ വീടല്ലെ ? രാഘവൻ കുറച്ചുച്ചത്തിൽ ചോദിച്ചു ..

ആണല്ലോ ....

മുന്ന്  പേരും മുറ്റത്തെത്തുമ്പോഴേക്കും വടക്ക് ഭാഗത്ത് മതിലോട് ചേർന്ന കൂട്ടിൽ പടുകൂറ്റൻ അൽസേഷൻ നായയുടെ കുര പരിസരത്തെ ഞടുക്കുന്നുണ്ടായിരുന്നു ..

നമ്മ ലേശം വടക്ക്ന്നാണ്  വരുന്നത് ...

നിങ്ങൾ ഇരിക്ക് അനന്താട്ടൻ കുളിക്കേന്ന് ....
രത്നാകരൻ വീടും പരിസരവും സസൂഷ്മം വീക്ഷിക്കുകയായിരുന്നു ...
പരിസ്ഥിതിയും മഴവെള്ള ശേഖരണവും പറഞ്ഞ് വേദിയിൽ കൈയടി വാങ്ങുന്ന കുഞ്ഞനന്തന്റെ വീട്ടിൽ അങ്ങ് മൈൻ റോഡ് വരെ ഇൻറർലോക് വച്ച് പാകിയിരിക്കുന്നു. .രണ്ട് ഭാഗത്തും ചെടി ചട്ടിയിൽ ബഡു ചെയ്ത് ചെറുപ്പത്തിലേ പൂത്ത മനോഹമായ ചെടികൾ  ..  പടിഞ്ഞാറ്റയ്ക് നേരെ മുറ്റത്ത് തുളസിത്തറയിൽ തളിർത്ത് വളർന്ന തുളസി ചെടി യുടെ താഴെ എണ്ണ ക്കറ തളം കെട്ടി കിടക്കുന്നു

അപ്പോഴേക്കും കുഞ്ഞനന്തനും കുളി കഴിഞ്ഞെത്തി .. കറുത്തിരുണ്ട ഒരു കുറിയ മനുഷ്യൻ .. കസവ് കരയുള്ള മുണ്ട് വേഷം . താഴ്ന്ന് കിടക്കുന്ന സ്വർണ്ണം കൊണ്ട് കെട്ടിയ രുദ്രാക്ഷ മാല .. മൊത്തത്തിൽ ഒരു പുതു പണക്കാരന്റെ വേഷം ...

ഹ ... ഇതാരി ... രാഘവനാ ...
എന്ത് ണ്ടടോ ....
ഏയ് ഒന്നുല്ലപ്പാ ...
കാര്യങ്ങളെല്ലാം ... ജോറെന്നല്ലെ ?

ങാ.... ഇങ്ങനെ പോന്ന്.... പിന്നെ ഞാൻ ഇന്നല പറഞ്ഞ പാർട്ടിയാണിത്. ചെക്കന്റ അച്ഛനും അനിയനുമാണ് ,ഇവൻ പട്ടാളത്തിലാണ് ഏട്ടന്റെ മംഗലം കൈഞ്ഞിറ്റ് വേണം ഇവനെ കെട്ടിക്കാൻ ...
 ചെക്കന്റെ പേര് മോഹനൻ  ഗൾഫിൽ ഐ ടി കമ്പനിയിൽ നല്ല ശംമ്പളം ഇല്ലെ ജോലിയാന്ന്  .... വന്നിറ്റ് ഏകദേശം ഒരു മാസം കഴിഞ്ഞു ...
മൂലക്കെ  തറവാട്ടിലെ ചെക്കനിങ്ങനെ പൊരനിറഞ്ഞ് നിൽക്കുമ്പോ .. വേറെയൊന്നുമാലോചിച്ചില്ല ..

അപ്പോഴേക്കും അനന്തന്റെ ഭാര്യ സാവിത്രി ചായയുമായ് വന്നു .. കൂടെ പ്ലെയ്റ്റിൽ കഴിക്കാൻ എന്തോ ഫേഷൻ പലഹാരവും...

മുറ്റത്ത്  അൽസേഷൻ നായയുടെ നിർത്താതെയുള്ള കുര അവരുടെ സംഭാഷണത്തിനെ വല്ലാതെ അസ്വസ്തത ഉണ്ടാക്കിയിരുന്നു .....

സാവിത്രി ..... ആ നായീനെ  അപ്പറം കൊണ്ട് കെട്ട്യാൻ ......
കൈസർ അങ്ങനയാ.. പരിചയമുല്ലാത്ത ആള കണ്ടാല് പിന്നെ കുര നിർത്തില്ല ! നല്ല ഉശാറ ...

രാഘവാ ..... കാര്യങ്ങളൊക്കെ ശരി തന്നെയാണ് .... കാലം ഒരുപാട് മാറി ! നിങ്ങൾ ജാതിയും പ്രതാപവുമുള്ള കൂട്ടർ തന്നെയാണ്. !
എനിക്കി ഒരു മോളേയുള്ളൂ ....  മുമ്പൊക്കെയാണെങ്കിൽ മുന്നും പിന്നും നോക്കാതെ നമ്മൾ സമ്മതം മൂളിേയേനെ .

ഇന്ന് കാലം മാറി രാഘവാ .... ഇനിയിപ്പൊ ഞാൻ സമ്മതിച്ചാൽ തന്നെ മോളെ അമ്മാമന്മാർ  സമ്മതിക്കണമെന്നില്ല ! നമ്മള് ശക്തി പ്രാപിച്ചു രാഘവാ ...
നമ്മുടെ സമുദായത്തിലെ ചെറുപ്പക്കാർ അസഹിഷ്ണുത പ്രകടിപ്പിക്കും .. എനിക്കവരോട് ഉത്തരം പറയേണ്ടി വരും ...

ചുമരിൽ ഡക്കറേഷൻ ബൾബിൽ  തിളങ്ങുന്ന ഒരു മഹാന്റെ ഫോട്ടൊ തന്നെ നോക്കി പരിഹസിക്കുന്നത് പോലെ  രാഘവന് തോന്നി !

പിന്നെ  നമ്മള് വായ് തോരാതെ പ്രസംഗിക്കുന്ന കേശവൻ നായറും സാറമ്മയുമൊക്കെയുള്ള  ഒന്നിച്ച് ജീവിതം ഇന്ന് പുസ്തക താളുകളിൽ മാത്രമേ നടക്കൂ ......
യഥാർത്ഥ ജീവിതം മറ്റൊന്നാണ് .. ഇന്നിന്റെ യാഥാർത്ഥ്യങ്ങളുൾക്കൊള്ളുന്ന വർത്തമാന ജീവിതം..
പല്ലി ചിലക്കുന്നത് കേട്ടോ രാഘവാ .. ? ചുമരിൽ ഇഴയുന്ന  പല്ലിയെ ചൂണ്ടിക്കാട്ടി കുഞ്ഞനന്തൻ ചോദിച്ചു .പല്ലി കളവ് പറയാറില്ല !

പക്ഷെ ഇന്നെനിക്കൊരു അഹങ്കാരമുണ്ട് . ഒരു കാലത്ത് നമ്മുടെ വീട്ടിൽ നിന്നൊരുറ്റ് വെള്ളം കുടിക്കാത്തവർ ഇന്നവിടെ  പെണ്ണ് ചോദിച്ച് വന്ന ഒരു സ്വകാര്യ അഹങ്കാരം ..

"അനന്താട്ടാ  വൈകുന്നേരം പ്രോഗ്രാം ഓർമ്മയുണ്ടല്ലൊ ! മറന്നൊ ? " അടുക്കളയിൽ നിന്ന് സാവിത്രിയുടെ ശബ്ദം ഉയർന്ന് കേട്ടു .....

രാഘവാ  ...... ഒന്നും കരുതരുത്  ... ലേശം തിരക്കുണ്ട് .

 അവധിക്കാല സെമിനാറുകളുടെ ഉദ്ഘാടനമാണിന്ന് ..
അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ കാണാം ......
മുകളിൽനിന്നും
ഇറങ്ങിവന്ന മകൾ അച്ഛൻ പോയ്ക്കോളു, ഞാനവരോട് സംസാരിക്കാം. അച്ഛൻ പല ഒത്തുതീർപ്പുകളിലും പറഞ്ഞു കേട്ട ആ നന്മ എന്നിലുണ്ടച്ഛാ...

കളർ കല്ലുകൾ പാകിയ നിലത്ത് നിന്ന് രത്നാകരൻ വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ വണ്ടി വലത്ത് ഭാഗത്തേക്ക് ഒന്ന് വഴുതി  .....

അസ്തമയ സൂര്യന്റെ മനോഹാരിത സമ്മാനിച്ച തേജസ്വിനി പുഴയുടെ ഓളങ്ങൾക്കും പരിഹാസചിരിയുടെ ഒച്ച പോലെ തോന്നി രാഘവന് ...........

പള്ളിക്കര ഗേറ്റ്  വടക്കോട്ടുള്ള വണ്ടിക്കു വേണ്ടി അടച്ചിട്ടിരിക്കയായിരുന്നു അപ്പോഴും ..