നിക്ക് കയ്പുനിറഞ്ഞ
വര്‍ഷങ്ങളുടെ അസുഖം തരൂ,
ശ്വാസംമുട്ടലും ഉറക്കമില്ലായ്മയും
പനിയും
എന്റെ കുഞ്ഞിനെയും എന്റെ
കൂട്ടിനെയും എടുത്തോളൂ
ഒപ്പം എന്റെ നി​ഗൂഢമായ കാവ്യസമ്മാനവും.

ഒരുപാട് വേദനാജനകമായ
ദിവസങ്ങള്‍ക്ക് ശേഷം
അങ്ങയുടെ ആരാധനാക്രമത്തില്‍
ഞാന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു,
അങ്ങനെ ഇരുണ്ട റഷ്യക്കുമുകളിലുള്ള
കാര്‍മേഘം
അങ്ങയുടെ കിരണങ്ങളുടെ
മഹത്വത്തില്‍ വെണ്‍മേഘമായി
മാറട്ടെ!

Content  Highlights: Prayer Anna Akhmatova poem Translated by Sunil Jose