''ങ്ങനെയാണ്  അല്‍ക്ക എന്നെ കൊല്ലാന്‍ പോകുന്നതെന്ന് ബുദ്ധിമുട്ടാവില്ലെങ്കില്‍ പറഞ്ഞുതരാമോ?''
കുറച്ചുനേരം ആലോചിച്ചതിനുശേഷം അല്‍ക്ക പറഞ്ഞു: ''അന്തരീക്ഷം വച്ച്.''
''ങേ? ദല്‍ഹിയിലെ അന്തരീക്ഷം വിഷമയമാണെന്ന് എനിക്കറിയാം. അത് അല്‍ക്കയ്ക്ക് ബാധകമല്ല എന്നുണ്ടോ? അതെന്തിന് എന്നെ മാത്രം കൊല്ലണം?''
അപ്പോഴേക്കും കോച്ചിന്റെ അകത്ത് നിഴല്‍ പടരാന്‍ തുടങ്ങി; പ്ലാറ്റ്‌ഫോം എത്തുന്നു. അല്‍ക്ക എഴുന്നേറ്റ് നിന്ന് പറഞ്ഞു: ''അതല്ല മനുഷ്യാ, ഞാന്‍ ഉദ്ദേശിച്ചത് അന്തരീക്ഷത്തിലെ മാലിന്യത്തെക്കുറിച്ചല്ല; അതിലെ കാണാന്‍ പറ്റാത്ത അണുക്കളെപ്പറ്റിയാണ്. ആ കൂട്ടത്തില്‍ പെട്ടതാണ് പാല് പിരിക്കണ അണുക്കള്‍. പാല് പിരിഞ്ഞാല്‍ അറിയാമല്ലോ, പിന്നെ കൂടിച്ചേരില്ല. രണ്ടും രണ്ട്. അങ്ങനത്തെ അണുക്കള്‍ വായുവില്‍ പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഞാന്‍ വിചാരിച്ചാല്‍ നിങ്ങള്‍ ശ്വസിക്കുന്ന ഈ വായുവച്ച് എനിക്ക് നിങ്ങളെ കൊല്ലാന്‍ പറ്റും, ''അല്‍ക്ക പെട്ടിയും വലിച്ച് ഇടനാഴിയിലൂടെ നീങ്ങി. പെട്ടന്ന് അവള്‍ തിരിച്ചുവന്ന് സാബുവിനെ നോക്കി ചിരിച്ചുകൊണ്ട് കൈവീശി പറഞ്ഞു: ''ബൈ.''

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയത്തെ സൂക്ഷ്മതലത്തില്‍ അടയാളപ്പെടുത്തുന്ന എന്‍. എസ് മാധവന്റെ ഏറ്റവും പുതിയ കഥ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. വര്‍ഗീയതയുടേയും വംശീയതയുടേയും ആള്‍ക്കൂട്ടക്കൊലകളുടേയും ഭീഷണമായ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിനകത്ത് മനുഷ്യജീവിതം എങ്ങനെയൊക്കെ തീവ്രസംഘര്‍ഷങ്ങളിലേര്‍പ്പെടുന്നുവെന്ന് ഈ കഥ പറയുന്നു. കഥയോടൊപ്പമുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കഥ എഴുത്തുകാരന്റെ ശബ്ദത്തില്‍ കേള്‍ക്കാം.

കഥയുടെ പൂര്‍ണരൂപം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം

Content Highlight: NS Madhavan's Shortstory Mathrubhumi Weekly