സോഷ്യൽ മീഡിയയിൽ ലയിച്ചിരിക്കുകയാണ് അയാൾ. ത്രസിപ്പിക്കുന്ന വാർത്തകൾ, വിസ്മയകരമായ അനുഭവ സാക്ഷ്യങ്ങൾ, പീഡനകഥകൾ, വീഡിയോ ഗെയിമുക , ലോകത്തിന്റെ പുതിയ സ്പന്ദനങ്ങൾ ....
ആ ഘട്ടത്തിലാണ് അദ്ദേഹത്തെ തേടി മരണത്തിന്റെ മാലാഖ എത്തിയത് .
"എന്നാൽ പോകാം"
"എങ്ങോട്ട് ?"
"പരലോകത്തേക്ക് "
"ഈ മാസ്മരികത വിട്ടു വരാനോ ?
ഇല്ല. ഞാനില്ല."
"വന്നേ പറ്റൂ . എനിക്ക് നിങ്ങളെ കൊണ്ടു പോയേ പറ്റൂ "മാലാഖ പറഞ്ഞു:"ഇവിടെ നിങ്ങളുടെ കണക്കുകൾ അവസാനിച്ചു. കർമ്മങ്ങളും തീർന്നു. ഇനി നിങ്ങൾ ഇവിടെ വെറും ശൂന്യതയാണ്. പോയേ പറ്റൂ "
അയാളുടെ മുഖം മ്ലാനമായി .
തെല്ല് ആലോചിച്ചു നിന്നിട്ട് അദ്ദേഹം മാലാഖയോട് ചോദിച്ചു :"
"അവിടെ നെറ്റ്വർക്ക് സിസ്റ്റമൊക്കെ എങ്ങനെ? 5 ജി ആണോ?"
മാലാഖ അമ്പരപ്പോടെ അയാളെ നോക്കി. പിന്നെ ശാന്തമായി പറഞ്ഞു "നിങ്ങളുടെ കണക്കുകൾ നോക്കി തിട്ടപ്പെടുത്തേണ്ടതുണ്ട്. കണക്കുകൾ ശരിയാണെങ്കിൽ 5ജിയേക്കാൾ ശക്തമായ
കണക്ഷൻ തന്നെ ലഭിക്കും . കണക്ക് പിശകാണെങ്കിൽ അവിടെയും അനന്തമായ കറക്കം തന്നെയാവും ഫലം."
Content Highlights: Network Story KPAboobacker