ഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി കഥകളായും അനുഭവങ്ങളായും വിമര്‍ശനങ്ങളായും കഥയുടെ കുലപതി മലയാളത്തില്‍ വിരാജിക്കുന്നു. താന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്രയും കാലത്തെ കൃത്യമായും വ്യക്തമായും ഓര്‍ത്തുവെക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് ടി. പത്മനാഭന്‍. 2021-നെ അദ്ദേഹം പ്രതീക്ഷയോടെയാണ് കാണുന്നത്. പുതുവര്‍ഷപ്പിറവി ദിനത്തില്‍ വായനക്കാര്‍ക്കായി ടി. പത്മനാഭന്‍ സംസാരിക്കുന്നു. 

''2020 ലോകത്തെ മുഴുവനും വിറപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. ഉള്ളവനും ഇല്ലാത്തവനും എല്ലാവരും ഒരുപോലെയായി. ഒരു കണക്കിന് സ്ഥിതിസമത്വത്തിന്റെ പുതിയ ഒരു വ്യാഖ്യാനം. മനുഷ്യന്‍ ഇത്രയ്ക്കൊക്കെയേ ഉള്ളൂ, എല്ലാ ഗര്‍വും; പണത്തിന്റെ ഗര്‍വ്, നിറത്തിന്റെ ഗര്‍വ്, സ്ഥാനമാനങ്ങളുടെ ഗര്‍വ്... എല്ലാ ഗര്‍വുകളും അസ്തമിച്ച ഒരു കാലം. 

മനുഷ്യന്‍ ദുരിതമനുഭവിച്ച വര്‍ഷം കടന്നുപോയിരിക്കുന്നു. 2021-ല്‍ നാം ആ വിഷമങ്ങള്‍ ഒക്കെ തരണം ചെയ്യും എന്ന് പ്രതീക്ഷിക്കാം."

T Padmanabhan New year message