ഹാമാരിക്കാലമായിരുന്നു 2020. ദുരിതങ്ങളുടെ വേദനകളുടെ ഈ കാലത്തും മനുഷ്യന് കരുത്ത് പകര്‍ന്ന ഘടകങ്ങളിലൊന്നായിരുന്നു വായന. ലോക്ക്ഡൗണ്‍, ക്വാറന്റൈന്‍ സമയത്ത് പലരും ഇടക്കെപ്പൊഴേ മറന്നുപോയ പുസ്തകങ്ങളുടെ ലോകത്തേക്ക് തിരിച്ച് നടന്നു. വായിക്കാനാഗ്രഹിച്ച് വാങ്ങിവെച്ച പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്തു. നേരത്തെ വായിച്ച പ്രിയപ്പെട്ട പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു. കിട്ടാത്തവ തേടിപ്പിടിച്ച് വായിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പുസ്തകങ്ങളുടെ ചലഞ്ചുകള്‍ നിറഞ്ഞു. ഓണ്‍ലൈന്‍ സംവാദങ്ങളും പുസ്തക ചര്‍ച്ചകളും നടന്നു. പുസ്തക പ്രകാശനങ്ങളും, അക്ഷരോത്സവങ്ങളും പോലും ഓണ്‍ലൈനായി സംഘടിപ്പിക്കപ്പെട്ടു.

2020 മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങള്‍ എല്ലാം തന്നെ വായനക്കാര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. പലതും കുറഞ്ഞ സമയം കൊണ്ട് തന്നെ പല പതിപ്പുകള്‍ പിന്നിട്ടു. പല പുസ്തകങ്ങളും വലിയ ചര്‍ച്ചകളും സംവാധങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നു. 2020 വര്‍ഷത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച പുസ്തകങ്ങളില്‍ ചിലത് ഇതാ...

നിറക്കൂട്ടുകളില്ലാതെ

ഡെന്നീസ് ജോസഫ്

Dennis joseph
പുസ്തകം വാങ്ങാം

 

ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്‌സും കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നാഴികക്കല്ലായിത്തീര്‍ന്ന ന്യൂഡല്‍ഹി, വിന്‍സന്റ് ഗോമസ് എന്ന തകര്‍പ്പന്‍ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പന്‍ തുടക്കമിട്ട രാജാവിന്റെ മകന്‍, നിറക്കൂട്ട്, അഥര്‍വം, നമ്പര്‍ 20 മദ്രാസ് മെയില്‍, ശ്യാമ, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, സംഘം, നായര്‍സാബ്, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, മനു അങ്കിള്‍, ആകാശദൂത് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകളെക്കൊണ്ട് മലയാളസിനിമയുടെ മുഖച്ഛായ മാറ്റിയ ഡെന്നീസ് ജോസഫിന്റെ ഓര്‍മക്കുറിപ്പുകള്‍. ജീവിതവും സിനിമയും നിറഞ്ഞു നില്ക്കുന്ന ഈ അനുഭവാഖ്യാനങ്ങള്‍ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാകുന്നു.

ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതി കഥകളും

മരിയ റോസ് 

maria rose
പുസ്തകം വാങ്ങാം

റൊളാങ് ബാര്‍ത്തും സ്റ്റീഫന്‍ കിങ്ങും കൈകോര്‍ക്കുന്ന, രചനയുടെ സങ്കേതവും ഭീതിയുടെ രസതന്ത്രവും പരിശോധനാവിധേയമാക്കുന്ന ഭീതികഥ: ഗ്രന്ഥകാരന്റെ മരണം!

ഒപ്പം ബെറ്റി, കാലില്‍ കുളമ്പുള്ള മനുഷ്യന്‍, കെ. നഗരത്തിന്റെ പതനം, ചുരങ്ങളില്‍ ഒരു ദുരൂഹമരണം, സേതുവിന്റെ മരണം: ഒരു കേസ് സ്റ്റഡി എന്നീ ഭീതികഥകളും.

ശ്രീ ധന്യയുടെ വിജയ യാത്രകള്‍

ടി.വി. രവീന്ദ്രന്‍

sreedhanya
പുസ്തകം വാങ്ങാം

ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി അസിസ്റ്റന്റ് കലക്ടര്‍ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. വളരെ ദരിദ്ര കുടുംബത്തില്‍, കൊച്ചുകൂരയില്‍ പിറന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം നേടിയ ശ്രീധന്യയുടെ തീക്ഷ്ണമായ ജീവിതം ഒരു പാഠപുസ്തകമാണ്. നിസ്സാരകാര്യങ്ങള്‍ക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും.

വിലായത്ത് ബുദ്ധ

ജി.ആര്‍. ഇന്ദുഗോപന്‍

vilayath
പുസ്തകം വാങ്ങാം

മറയൂരിലെ മലമുകളില്‍ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരപൂര്‍വമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

ഛായാ മരണം

പ്രവീണ്‍ ചന്ദ്രന്‍

praveen chandran
പുസ്തകം വാങ്ങാം

തെളിവില്ലാത്ത കൊലപാതകത്തിനു പിന്നില്‍ ഒരു ഗണിതപ്രശ്‌നത്തിന്റെ നിഗുഢമായ സങ്കീര്‍ണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാര്‍ഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങള്‍ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബര്‍ ലോകത്ത് ആ സങ്കീര്‍ണതയുടെ പാറ്റേണുകള്‍ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീണ്‍ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസര്‍പ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡിചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീര്‍ണമായ പാറ്റേണുകള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നു.

കട്ടക്കയം പ്രേമകഥ

സുസ്‌മേഷ് ചന്ദ്രോത്ത്‌​

susmesh
പുസ്തകം വാങ്ങാം

ഒരു പാലക്കാടന്‍ ഗ്രാമത്തിലെ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ കൊടിയ ചതിയുടെയും വര്‍ഷങ്ങളായി കാത്തുവെച്ച പ്രതികാരത്തിന്റെയും ഗൂഢമായ അനുരാഗത്തിന്റെയും കഥ പറയുന്ന ചോരപ്പകയില്‍ രാക്കാറ്റ്, രണ്ടു കൗമാരക്കാരുടെ നിഷ്‌കളങ്കമായ പ്രണയത്തിന്റെയും ദുരന്തത്തിന്റെയും ത്രസിപ്പിക്കുന്ന ആഖ്യാനത്തിലൂടെ പ്രണയത്തെയും കാമത്തെയും വ്യത്യസ്തമായ കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന കട്ടക്കയം പ്രേമകഥ, വേഷവും ഭക്ഷണവുമൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കുന്ന ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഷര്‍ട്ട് എന്ന പ്രതീകത്തിലൂടെ സ്ത്രീയുടെ കരുത്തും പുത്തനുണര്‍വും വരച്ചുകാട്ടി വിസ്മയിപ്പിക്കുന്ന നിരായുധപ്പോരാളികള്‍, ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെയും പരമ്പരാഗത നാടകസംഘങ്ങളുടെയും ജീവിതസാഹചര്യങ്ങളില്‍ ദുരൂഹമായൊരു മരണത്തിന്റെ പൊരുള്‍ തേടുന്ന അപസര്‍പ്പകനാടകവൃത്താന്തം... തുടങ്ങി സൗരരേഖ, കണ്ണാടിക്കാലം, സ്വാഹ, പഴയ കെട്ടിടങ്ങള്‍ പറയുന്ന കഥകളിലൊന്ന് എന്നിങ്ങനെ ജീവിതത്തെ പല തലങ്ങളില്‍ നോക്കിക്കാണുന്ന എട്ടു കഥകള്‍

കണ്ടു കണ്ടെങ്ങിരിക്കെ

യു.കെ കുമാരന്‍​

uk kumaran
പുസ്തകം വാങ്ങാം

ഓരോ ദുരന്തത്തിന്റെയും അഗ്‌നിമധ്യത്തില്‍ച്ചെന്ന് നേരുതിരയുന്ന പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന നോവല്‍. ദേവദാസ്, ജെയിംസ്, ശ്രീദേവി, ശിവരാമന്‍, അസീസ്, ചിത്രലേഖ, ഡെയ്‌സി, നിര്‍മല, ബെറ്റി... കഥാപാത്രങ്ങള്‍ക്കൊപ്പം പലയിടത്തും ദൈവത്തിന്റെ സാന്നിധ്യവും അനുഭവിക്കാനാകും. യാഥാര്‍ഥ്യത്തിന്റെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന ശൈലിയിലൂടെ സങ്കീര്‍ണങ്ങളായ ജീവിതസമസ്യകളെ ലളിതമായി അവതരിപ്പിക്കുന്നു. പരിസ്ഥിതിപ്രശ്‌നങ്ങള്‍, സ്ത്രീപീഡനം, രാഷ്ടീയകൊലപാതകങ്ങള്‍, പ്രളയം, ഭീകരവാദം, മതരാഷ്ട്രീയം, പൗരത്വബില്‍, കോവിഡ് 19... അങ്ങനെയങ്ങനെ മലയാളി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഭൗതികവും ആത്മീയവുമായ ഇരുട്ടുകളെല്ലാം കടന്നുവരുന്ന പുതുപുത്തന്‍കാലത്തിന്റെ രചന.

നായിക അഗതാ ക്രിസ്റ്റി

ശ്രീപാര്‍വതി​

books
പുസ്തകം വാങ്ങാം

അപസര്‍പ്പകസാഹിത്യത്തിലെ കിരീടമില്ലാത്ത രാജകുമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശ്രപ്രസിദ്ധ എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ഒരു രഹസ്യം അന്വേഷിച്ച് കണ്ടെത്തുന്ന നോവല്‍. 1926 ഡിസംബര്‍ നാലിന്റെ മഞ്ഞുള്ള രാത്രിയില്‍ അഗതാ ക്രിസ്റ്റി സ്വന്തം വീട്ടില്‍നിന്നും അപ്രത്യക്ഷയായി. പതിനൊന്നു ദിവസങ്ങള്‍ നീണ്ടുനിന്ന തിരച്ചിലുകള്‍... അഗതാ ക്രിസ്റ്റിയുടെ തിരോധാനത്തിനു പിന്നിലെ വാസ്തവമെന്തായിരുന്നു?

ആത്മകഥയില്‍ അഗതാ ക്രിസ്റ്റി മൗനം പാലിച്ച, ഹെര്‍ക്യൂള്‍ പൊയ്റോട്ടിനു പോലും പരിഹരിക്കാന്‍ കഴിയാത്ത ദുരൂഹതയെ പൂരിപ്പിക്കുന്ന നോവല്‍.

റെസ്റ്റ് ഇന്‍ പീസ്

ലാജോ ജോസ് 

rip
പുസ്തകം വാങ്ങാം

ഗോള്‍ഡന്‍ റിട്ടയര്‍മെന്റ് ഹോം എന്ന ലക്ഷ്വറി വൃദ്ധസദനം. അവിടുത്തെ അന്തേവാസികളില്‍ ഭീതിനിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങള്‍. ഉദ്വെഗഭരിതമായ കഥാ മുഹൂര്‍ത്തങ്ങളിലൂടെ ഒരു കോസി മര്‍ഡര്‍ മിസ്റ്ററി. ഉദ്വേഗവും സസ്പെന്‍സും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവല്‍. ജനപ്രിയ കുറ്റാന്വേഷണ എഴുത്തുകാരന്‍ ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍. 

ഹിന്ദു മാര്‍ഗ്ഗം

ശശി തരൂര്‍

ഹൈന്ദവതയ്ക്ക് ഒരു ആമുഖം

shahsi
പുസ്തകം വാങ്ങാം

മുതിര്‍ന്നവരെയും യുവാക്കളടങ്ങുന്ന പുതുതലമുറ വായനക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ കൃതി കാലാതിവര്‍ത്തിയായ ഒരു സംസ്‌കൃതിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ പരിശോധിക്കുന്നു.

ഈ പുസ്തകം ഗ്രന്ഥകാരന്‍ ഏറെ പ്രശസ്തമായ Why I Am a Hindu, മറ്റ് സംവാദങ്ങള്‍, ചര്‍ച്ചകള്‍, രചനകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ലോകത്തിലെ അതിപുരാതനവും മഹത്തരവുമായ ഹൈന്ദവതയുടെ അടിസ്ഥാനതത്ത്വങ്ങളെയും സങ്കീര്‍ണതകളെയും പരിശോധിക്കുന്നു.

Content Highlights: Mathrubhumi Books Best sellers 2020