ലയാളത്തിലെ ഏറ്റവും വലിയ നോവല്‍ വിലാസിനിയുടെ (എം.കെ. മേനോന്‍) 'അവകാശികള്‍' ആണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ വാക്കുകളാല്‍ സമ്പന്നമാക്കപ്പെട്ട ലോകത്തിലെ വലിയ പുസ്തകം 2009 മേയ് 20ന് ലണ്ടനിലെ ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകമാണ്. അഗത ക്രിസ്റ്റിയുടെ 12 കുറ്റാന്വേഷണ നോവലുകളും 20 ചെറുകഥകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 4032 പേജുകളുള്ള ഈ പുസ്തകത്തിന്റെ ഭാരം 8.04 കിലോഗ്രാമാണ്.

മ്യാന്‍മാറിലെ മണ്ഡാലയിലുള്ള കുത്തോഡ പഗോഡ എന്ന ബുദ്ധമതക്കാരുടെ സുവര്‍ണക്ഷേത്രത്തില്‍ 729 സ്തൂപങ്ങളുണ്ട്. ആ സ്തൂപങ്ങളിലെല്ലാം സ്വര്‍ണലിപികളാല്‍ പുസ്തകത്തിലെ വരികള്‍ ഭിത്തികളില്‍ ഭംഗിയായി കൊത്തിവെച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന പദവിയുമായി ഗിന്നസ് ചരിത്രത്തില്‍ കയറിപ്പറ്റിയിരിക്കുന്നത് ഈ ക്ഷേത്രമാണ്. 

ഏറ്റവും കൂടുതലായി വായിക്കപ്പെടുന്ന ലോകത്തിലെ 10 പുസ്തകങ്ങള്‍ വിശുദ്ധ ബൈബിള്‍, മാവോ സേതുങ്ങിന്റെ ഉദ്ധരണികള്‍, ഹാരിപോട്ടര്‍ കൃതികള്‍, ദ ലോര്‍ഡ് ഓഫ് ദ റിങ്‌സ്, ദ ആല്‍ക്കെമിസ്റ്റ്, ഡാവിഞ്ചികോഡ്, ദ നൈറ്റ് സാഗ, ഗോണ്‍ വിത് ദ വിന്‍ഡ്, തിങ്ക് ആന്‍ഡ് ഗ്രോ റിച്ച്, ദ ഡയറി ഓഫ് ആന്‍ഫ്രാങ്ക് എന്നിവയാണ്. 

വിശുദ്ധ ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് പരിഭാഷ നടത്തിയിട്ടുള്ളതും വിറ്റഴിക്കപ്പെട്ടിട്ടുള്ളതും ഹാരിപോട്ടര്‍ കൃതികളാണ്. 200 രാജ്യങ്ങളിലായി 4000 ദശലക്ഷം കോപ്പികള്‍ വിറ്റഴിയുകയും 68 ഭാഷകളില്‍ പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളാണ് ഹാരിപോട്ടറുടെത്.

Content Highlights : bible, hari poter, books