കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ ആദരാജ്ഞലികളര്‍പ്പിക്കുകയാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍. 

വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ താത്വികതയുടെ ഒരു പ്രകാശമാണ് നമ്മുടെ മനസ്സില്‍ പരക്കുക. അദ്ദേഹത്തിന്റെ കവിതകള്‍ വലിയ ആത്മാന്വേഷണങ്ങളാണ്. നമ്മുടെ ഭാരതത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും ജീവിതത്തിന്റെ പ്രതിസന്ധികളെക്കുറിച്ചുമെല്ലാം വളരെ സൗമ്യമായും താത്വികമായും ചിന്തിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. പ്രശസ്തനായ, വിദഗ്ധനായ ഒരധ്യാപകന്‍ എന്നുള്ള നിലയിലും വാഗ്മി എന്നുള്ള നിലയിലും, എല്ലാത്തിനുമുപരി കവിയെന്ന നിലയിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയെ മലയാളം എക്കാലത്തേക്കും ഓര്‍ത്തിരിക്കും. അദ്ദേഹത്തിന്റെ കവിതകള്‍ പഠിച്ചുകൊണ്ടേയിരിക്കും. കവിക്ക് കേരള സാഹിത്യ അക്കാദമിയുടെ ആദരാജ്ഞലികള്‍...

Content Highlights: Vaishakhan on vishnu narayanan namboothiri