യാള്‍ കഥകള്‍ എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ ജീവിതം എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ പ്രണയത്തെപ്പറ്റി എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍  കാണാമോ എന്നെഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ പെട്ടെന്ന് എന്നെഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ മൊബൈല്‍ ഫോണില്‍ എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ ഇവിടുണ്ടേ എന്ന് ഫോണില്‍ വീണ്ടും എഴുതി. അവള്‍ വീണ്ടും കത്തുകള്‍ എഴുതി.

ഒടുവില്‍ അയാള്‍ ഹൃദയ- വേദനയോടെ അവളെ തേടിച്ചെന്നു. അവള്‍ അവിടം വിട്ടിരുന്നു. കത്തുകള്‍. കത്തുകള്‍. കത്തുകള്‍. കത്തുകള്‍. മുപ്പതു ദിവസം തുടര്‍ച്ചയായി അയാള്‍ക്ക് അവളുടെ കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു.

അവസാനത്തെ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: 'നന്ദി, എന്റെ വായന പൂര്‍ത്തിയായി. ഇനി ഞാന്‍ അടുത്ത പുസ്തകത്തിലേക്ക് പോകുന്നു '.

Contnent Highlights: VH Nishad short story Malayalam Readers Day 2020