പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?

പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പേ മരിച്ചുപോകുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്‍.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ്

വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക...

മേഘമായി അലയാന്‍ പോവുകയാണ് ഒറ്റയ്ക്ക് വഴിക്കെങ്ങാന്‍ നിന്നെ കണ്ടുപോയാല്‍ പെയ്തുപോയേക്കും.

നിന്റെ ദേഹത്തിന്റെ ഒരു ചെറിയ ഭാഗം കൊണ്ടുമാത്രം നീ എന്നെ കാമിക്കരുത്. നിന്റെ ഓരോ രോമകൂപവും എനിക്കുവേണ്ടി ദാഹിക്കുമ്പോള്‍ മാത്രമേ ഞാന്‍ നിന്നെ സ്വീകരിക്കുകയുള്ളൂ.

സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

'ഭൂമിയിലെ ഏറ്റവും നിസ്സഹായമായ നിമിഷങ്ങളില്‍ നാം നമ്മുടെ അജ്ഞതയെച്ചൊല്ലി വേദനിക്കുന്നു...

എന്റെയും എന്റെ പിമ്പെയുള്ളവരുടെയും മരണം ഞാന്‍ മരിക്കുകയാണ്... എന്റെയും എന്റെ പിമ്പെയുള്ളവരുടെയും ജീവിതം ഞാന്‍ ജീവിക്കുകയാണ്...

എന്റെ വളര്‍ച്ച എനിക്ക് വിറക്, എന്റെ ചൂട് എനിക്ക് ചിത, വളരും തോറും ഞാന്‍ കൂടുതല്‍ ജ്വലിക്കുന്നു. കത്തുംതോറും ഞാന്‍ കൂടുതല്‍ വളരുന്നു. പിന്നെപ്പിന്നെ എന്റെ വളര്‍ച്ച എനിക്ക് ഭാരമായിത്തീരുന്നു.

Celebrities
More Articles

 

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented