കേരളീയരുടെ വായനശീലം അഭിനന്ദനാര്‍ഹമാണ്. അതാണ് ഒരു സമൂഹമെന്ന നിലയില്‍ പുരോഗമനപരമായി മുന്നേറാനും നേട്ടങ്ങളുണ്ടാക്കാനും ഇന്നാട്ടുകാരെ പ്രാപ്തരാക്കുന്നത്. ഇപ്പോള്‍ എന്റെ വായന മിക്കവാറും ഇ-റീഡിങ്ങാണ്.
ജോര്‍ജ് ഓര്‍വലിന്റെ 'ആനിമല്‍ ഫാം' എന്ന നോവല്‍ കിന്‍ഡിലില്‍ ഈയിടെ വീണ്ടും വായിച്ചു. പൊതുവേ, നോവലും കഥകളുമൊന്നുമല്ല വായിക്കാന്‍ ഇഷ്ടം. എങ്കിലും 'ആനിമല്‍ ഫാം' എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു.
വൈവിധ്യമേറിയ വിഷയങ്ങളിലേക്ക് വായന വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. മാതൃഭാഷയായ തെലുങ്കിന് മഹത്തായ സാഹിത്യപാരമ്പര്യമുണ്ടെങ്കിലും അത് ആഴത്തില്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥിജീവിതകാലത്ത് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ചെയ്തത്.
Content Highlights: S Sambasiva Rao, Vayanadinam 2019, reading day