പരാതികള്‍ക്ക് പരിഹാരമുണ്ടാക്കലും കേസ് അന്വേഷണവും മാത്രമല്ല കോഴിക്കോട് മാറാട് പോലീസ് സ്‌റ്റേഷനില്‍ നടക്കുന്നത്. നിങ്ങള്‍ ഒരു നല്ല വായനക്കാനാണെങ്കില്‍, കയറിചെല്ലാവുന്ന ഒരിടമാവുകയാണ് മാറാട് ജനമൈത്രി പോലീസ് സ്റ്റേഷന്‍. വൈകിട്ട് 5 മുതല്‍ രാത്രി 8 വരെ സ്റ്റേഷനിലെ വായനശാല പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാം.
കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
'A reader lives a thousand lives before he dies . . . The man who never reads lives only one.' - George R.R. Martin
വായിച്ചു തന്നെ വളരണം എന്ന ഓര്‍മപ്പെടുത്തലുമായി പൊതുജനങ്ങളിലെ, പ്രത്യേകിച്ച് കുട്ടികളിലെ വായനാശീലത്തിന് പ്രോത്സാഹനം നല്‍കുകയാണ് മാറാട് പോലീസ്. പരാതിക്കും പരിഹാരത്തിനും മാത്രമല്ല, പരന്ന വായന ആഗ്രഹിക്കുന്നവര്‍ക്കും കയറിചെല്ലാവുന്ന ഒരിടമാവുകയാണ് മാറാട് ജനമൈത്രി പോലീസ് സ്റ്റേഷന്‍.
സ്റ്റേഷന്‍ ആരംഭിച്ച കാലത്ത് തുടക്കമിട്ട വായനശാല ഇന്നും വിദ്യാര്‍ഥികള്‍ മുതല്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വായനാകേന്ദ്രമായി മുന്നോട്ടുപോകുന്നു. കഥ, നോവലുകള്‍, ലേഖനങ്ങള്‍, കവിതകള്‍ മാത്രമല്ല നിയമ/ഭരണഘടന സംബന്ധമായ റഫറന്‍സ് പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളാണ് വായനശാലയിലുള്ളത്.
വൈകിട്ട് 5 മുതല്‍ രാത്രി 8 വരെയാണ് വായനശാല പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക. ഒഴിവ് സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. നഗരത്തിലെ ഏറ്റവും മികച്ച സ്റ്റേഷനായി തെരെഞ്ഞെടുക്കപ്പെട്ട പോലീസ് സ്റ്റേഷന്‍ കൂടെയാണ് മാറാട് പോലീസ് സ്റ്റേഷന്‍. സ്റ്റേഷന്‍ റൈറ്റര്‍ക്കാണ് ഗ്രന്ഥശാലയുടെ ചുമതല.
വായിച്ചു വളരുന്ന തലമുറയെ വളര്‍ത്തി എടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകുന്നവര്‍ ഒരു നാടിനെ വായനയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന മഹനീയ മാതൃകയാണ് മാറാട് പോലീസ് സ്റ്റേഷന്‍ കാഴ്ചവയ്ക്കുന്നത്.
Content Highlights: maradu police station, Vayanadinam 2019