'വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും'
- കുഞ്ഞുണ്ണിമാഷ്‌
'സ്വര്‍ഗം ഒരു വലിയ
ലൈബ്രറിയായിരിക്കുമെന്ന് ഞാന്‍
പലപ്പോഴും സങ്കല്പിക്കാറുണ്ട്!'
-ബോര്‍ഹെസൈ
'ജീവിതത്തിലെ ദുരിതങ്ങളില്‍നിന്നുള്ള
മോചനമാണ് വായനയിലൂടെ ലഭിക്കുക!'
-സോമര്‍സെറ്റ് മോം
'ദിവസവും വായനയ്ക്കായി
ഒരുമണിക്കൂര്‍ മാറ്റിവെക്കൂ. അത് നിങ്ങളെ
അറിവിന്റെ കേന്ദ്രമാക്കി
ഏതാനും നാളുകള്‍ക്കുള്ളില്‍
തന്നെ പരിണമിപ്പിക്കും!'
-എ.പി.ജെ. അബ്ദുല്‍കലാം
'വായനക്കാരന്‍ മരണത്തിനുമുന്‍പ്
ആയിരക്കണക്കിന് ജീവിതങ്ങള്‍
ജീവിച്ചുതീര്‍ക്കുന്നു. എന്നാല്‍,
ഒന്നും വായിക്കാത്തയാള്‍ ഒരൊറ്റ
ജീവിതം മാത്രം ജീവിക്കുന്നു!'
-ജോര്‍ജ് ആര്‍. മാര്‍ട്ടിന്‍
പുസ്തകത്തിൽ നിന്ന്‌