'ചെറിയ ലക്ഷ്യമെന്നത് വലിയ തെറ്റാണെന്ന് ഞാന്‍ തിരിച്ചറിയുന്നു...' യുവതലമുറയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യയുടെ മിസൈല്‍മാന്‍ അബ്ദുള്‍ കലാമിന്റെ ഈ വാക്കുകള്‍ മുഴങ്ങിയത് അക്ഷരനഗരിയിലെ ഒരു കൊച്ചു വിദ്യാലയത്തില്‍ നിന്നാണ്. 'പ്രഥമവും പ്രധാനവുമായി ഞാന്‍ അധ്യാപനത്തെ സ്‌നേഹിക്കുന്നു; അധ്യാപനം എന്റെ ആത്മാവായിരിക്കും...' അധ്യാപകരുടെ ഈ പ്രതിജ്ഞയും കലാമിന്റെ വാക്കുകള്‍ തന്നെയായിരുന്നു.

devi vilasom school

prachodippikkunna prabhashanangalഅധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി എ.പി.ജെ. അബ്ദുള്‍ കലാം നടത്തിയ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ 'പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നാണ് കോട്ടയം പട്ടണത്തിലെ ദേവിവിലാസം എല്‍പി സ്‌കൂളില്‍ വായനാവാരം ആരംഭിച്ചത്. ഈ പുസ്തകമാകട്ടെ, പൂര്‍വ വിദ്യാര്‍ഥിയായ എന്‍. ശ്രീകുമാര്‍ പരിഭാഷപ്പെടുത്തിയതും. 

അമ്മവായന, പ്രശ്‌നോത്തരി, പ്രസംഗമത്സരം, അക്ഷരമരം, അക്ഷരറാലി തുടങ്ങിയ വ്യത്യസ്തമായ പരിപാടികളിലൂടെയാണ് കുമാരനല്ലൂര്‍ ദേവിവിലാസം എല്‍പി സ്‌കൂള്‍ വായനാവാരം ആചരിച്ചത്.

devi vilasom school

devi vilasom

പരിപാടി ഉദ്ഘാടനം ചെയ്ത ലൈബ്രറി കൗണ്‍സില്‍ അംഗം ചന്ദ്രമോഹനന്‍, വിവിധ ബാലസാഹിത്യ കൃതികള്‍, പ്രമുഖരുടെ ജീവചരിത്രങ്ങള്‍ എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. തുടര്‍ന്ന് പ്രധാനഅധ്യാപികയായ എ. ജലജാകുമാരി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി എന്‍. ലതാകുമാരി, മാതൃസമിതി അധ്യക്ഷ ദേവിപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍, സ്‌കൂള്‍ അധ്യാപക-രക്ഷകര്‍തൃസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. 

റിപ്പോര്‍ട്ട് തയാറാക്കിയത് - സി.ടി. ഹരി