1994 നവംബർ 15ന് ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കെ ടെലിഫോൺ റിംഗ് ചെയ്തത്. ഞാൻ ഊണു ക ഴിക്കുന്നതിനിടയിൽ എഴുന്നേറ്റു. "ഭക്ഷണം കഴിക്കുന്നതിനിടെയാണോ എഴുന്നേൽക്കുന്നത്? കഴിച്ചിട്ട് എടുത്താ മതി" എന്ന് ഭാര്യ പരിഭവം പറഞ്ഞു. ഞാൻ അതു കൂട്ടാക്കാതെ ആരാണ് വിളിക്കുന്നതെന്നറിയാൻ എഴുന്നേറ്റു.

ഫോണിന്റെ മറ്റേ തലയ്ക്കൽ ഡി.ജി.പിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് വേലായുധൻ നായരായിരുന്നു. "സർ, ഉടനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തി ഡി.ജി.പിയെ കാണണമെന്ന് ഡി.ജി.പി. പറഞ്ഞു." ഇത്രയും പറഞ്ഞ് അയാൾ ടെലിഫോൺ വച്ചു. എനിക്ക് എന്തോ വല്ലാത്തൊരു അസ്വസ്ഥതയാണ് തോന്നിയത്. 

തിരുവനന്തപുരം പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്നും എന്നെ മാറ്റുവാൻ പ്രവർത്തിച്ച ഉന്നത് പൊലീസ് ഉദ്യോഗസ്ഥ സംഘത്തിൽ ഉൾപ്പെടുന്ന ടി.വി. മധുസൂദനനാണ് അന്ന് ഡി.ജി.പി. എനിക്ക് എന്തെങ്കിലും നന്മയുണ്ടാകുന്നതൊന്നും അദ്ദേഹം ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇതെന്താണാവോ എന്നായിരുന്നു എന്റെ മനസ്സിൽ.

nirbhayamഊണുകഴിച്ച് ഞാൻ ഉടനെതന്നെ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ കണ്ടു. മുഖവുരയൊന്നും കൂടാതെ ഡി.ജി.പി. പറഞ്ഞുതുടങ്ങി; "ഐ.എസ്.ആർ.ഒ. കേസിന്റെ അന്വേഷണം നിങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ടീം ഏറ്റെടുക്കണം." പത്രങ്ങളിൽ വാർത്ത കണ്ടിരുന്നു മാലിദ്വീപ് സ്വദേശികളായ രണ്ടു സ്ത്രീകളെ തിരുവനന്തപുരം സിറ്റി പൊലീസ് ചോദ്യം ചെയ്തതുവെന്നും മറ്റും.

ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴേക്കും ഡി.ജി.പി യുടെ അടുത്ത ചോദ്യം: ആരെയൊക്കെയാണ് ടീമിൽ വേണ്ടതെന്ന് പറഞ്ഞോളൂ." അതിന് മറുപടി പറയുന്നതിനു മുമ്പുതന്നെ അദ്ദേഹം കൂട്ടിച്ചേർത്തു: "എസ്.പി.യായ ജി. ബാബുരാജ്. ഇനി ആരൊക്കെ വേണം ടീമിൽ?

പെട്ടെന്നിങ്ങനെ ചോദിച്ചാൽ...? ഓർമ്മയിലുണ്ടായ ചില ഉദ്യോഗസ്ഥരുടെ പേരുകൾ ഞാൻ പറഞ്ഞു. ഡിവൈ.എസ്.പി. കെ.കെ. ജോഷ്വാ, സി.ഐ. ജോഗേഷ് എന്നിവരുടെ പേരുകൾ പറയുമ്പോഴേക്കും ഡി.ജി. പി. തടസ്സപ്പെടുത്തി പറഞ്ഞു. "അതുമതി. പിന്നെ ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ വിജയനും വഞ്ചിയൂർ എസ്.ഐ. തമ്പി ദുർഗ്ഗാദത്തും കൂടി ടീമിൽ ഇരിക്കട്ടെ." അതിനൊന്നും എന്റെ മറുപടി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്ന് എനിക്ക് തോന്നി. ഞാൻ മറുപടി പറയുംമുമ്പുതന്നെ അദ്ദേഹം മേശമേലുള്ള ബെല്ലമർത്തി. വേലായുധൻ നായർ എത്തി. "പ്രൊസീഡിംഗ്സ് ത യ്യാറാക്കിക്കൊള്ളു.” വേലായുധനോട് ഡി.ജി.പി. പറഞ്ഞു.

തൊട്ടടുത്തിരിക്കുന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണർ രാജീവനോടായി ഡി.ജി.പി. പറഞ്ഞു. "സിബി മാത്യുവിന് ഇതുവരെ നടന്ന കാര്യങ്ങൾ ഒന്ന് വിശദീകരിച്ചുകൊടുക്കൂ."

രാജീവനും ഞാനും എന്റെ ഓഫീസിലേക്ക് പോയി. പോകുന്ന വഴിക്കും ഓഫീസിൽ വച്ചുമായി രാജീവൻ ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞു. കേന്ദ്ര ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെത്തുടർന്ന് ഡി.സി.പി. ഋഷിരാജ സിംഗ് എല്ലാ ഹോട്ടലുകളും പരിശോധിക്കാൻ നിർദേശം കൊടുത്തു. അങ്ങനെയാണ് അവർ സാമ്രാട്ട് ഹോട്ടലിൽ വച്ച് രണ്ട് മാലിദ്വീപ്ത് വനിതകളെ കാണുന്നത്. എന്തിനാണ് അവർ വന്നത്? എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ ഫോൺ കോളുകൾ പരിശോധിച്ചു. അതിൽനി ന്നും അവർ ബന്ധപ്പെട്ടിട്ടുള്ളവരിൽ നെടുമങ്ങാടിനടുത്തുള്ള വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി.) എന്ന ഐ.എസ്.ആർ.ഒയുടെ യൂണിറ്റിലെ സീനിയർ ശാസ്ത്രജ്ഞനായ ശശികുമാരനുണ്ടായിരുന്നു എന്നു മനസ്സിലാക്കിയിരുന്നു. നേരത്തേതന്നെ ഇന്റലിജൻസ് ബ്യൂറോയും റിസർ ച്ച് ആന്റ് അനാലിസിസ് വിങ് ഉദ്യോഗസ്ഥരും ഇടപെട്ടുകൊണ്ടിരിക്കുന്ന കേസാണിത്.

ശശികുമാരനും മറിയം റഷീദയും കോവളത്ത് ഹോട്ടലിൽ പോയി ഡിന്നർ കഴിച്ചുവെന്നും മറിയം റഷീദ യുടെ ഡയറിക്കുറിപ്പുകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയെടുത്തുവെന്നും തുടർന്ന് മറിയം റഷീദയെയും സുഹൃത്തായ ഫൗസിയ ഹസ്സനെയും അറസ്റ്റു ചെയ്തതുവെന്നും രാജീവൻ പറഞ്ഞു. ഇരുവരും ഇപ്പോൾ പൊ ലീസ് കസ്റ്റഡിയിൽ ആണെന്നുകൂടി രാജീവൻ കൂട്ടിച്ചേർത്തു. കേസന്വേഷണത്തിന്റെ രേഖകളും എന്നെ ഏല്പിച്ച് രാജീവൻ മടങ്ങി.

ഔദ്യോഗിക രഹസ്യനിയമം അഥവാ ഒഫീഷ്യൽ സീക്രട്ടസ് ആക്ട് 1923 പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസായിരുന്നു വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 246/94 എന്നത്. ഇത്തരം കേസുകൾ അന്വേഷിച്ചുള്ള മുൻപരിചയം ആർക്കുമില്ല. കൂടാതെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. സത്താർകുഞ്ഞിനോട് ഈ കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്യരുതെന്ന് ടി.വി. മധുസൂദനൻ ഡി.ജി.പി. എന്നോട് താക്കീത് ചെയ്തിരുന്നു. പാക്കിസ്ഥാൻ ചാരന്മാർ ഉൾപ്പെടുന്ന കേസാണിതെന്ന് സംശയിക്കുന്നതിനാലാണ് അങ്ങനെയൊരു നീക്കം എന്നും അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു. ഇന്റലിജൻസ് വിഭാഗം തലവനായിരുന്ന കെ.വി. രാജഗോപാലൻ നായരോടു കേസ് ചർച്ച ചെയ്യണമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു.

പിറ്റേന്ന് ഞാനും അന്വേഷണസംഘവും മാലി വനിതകളെ താമസിപ്പിച്ചിരുന്ന പള്ളിപ്പുറം സി.ആർ.പി.എ ഫ്. ക്യാമ്പിലെ ഗസ്റ്റ് ഹൗസിലെത്തി. അന്വേഷണസംഘത്തിൽ ഉൾപ്പെട്ടിരുന്ന സ്മാർട്ട് വിജയൻ എന്നറിയ പ്പെട്ടിരുന്ന വിജയൻ എന്നെ കാണാൻ വന്നിരുന്നില്ല. അതിനെക്കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ അയാൾ ചിക്കൻപോക്സ് പിടിപെട്ട് കിടപ്പിലാണ് എന്ന് എസ്.പി. ബാബുരാജ് എന്നെ അറിയിച്ചു.

മറിയം റഷീദയെയും ഫൗസിയ ഹസനെയും ചോദ്യം ചെയ്യാനായി പോകുന്നതിനുമുമ്പുതന്നെ ഇന്റലിജൻസ് വിഭാഗം തലവൻ കെ.വി. രാജഗോപാലൻ നായർ എനിക്ക് ചില നിർദ്ദേശങ്ങൾ തന്നിരുന്നു. "കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ അവിടെയുണ്ടാവും. അവരോട് അധികം സംസാരിക്കാൻ നിൽക്കേണ്ട. അവരുടെ പേരുപോലും ചോദിക്കാൻ നിൽക്കേണ്ട. അവര് കേന്ദ്രത്തിന്റെ രഹസ്യപ്പൊലീസല്ലേ, അവർ അവരുടെ ജോലി ചെയ്യട്ടെ. നമ്മൾ അതിലൊന്നും ഇടപെടേണ്ട."

രാജഗോപാലൻ നായർ മുമ്പ് ഐ.ബി.യിൽ ജോലി ചെയ്തിരുന്നയാളാണ്. ഞങ്ങൾ മാലിവനിതകളെ ചോദ്യം ചെയ്യുന്നതിനായി അകത്തു കയറിയപ്പോൾ അവിടെ ഐ.ബിയുടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവർ തയ്യാറാക്കുന്ന സ്‌റ്റേറ്റുമെന്റുകളും റിപ്പോർട്ടുകളും എന്നെയോ കേരളാ പൊലീസിലെ മറ്റ് ഉദ്യോഗസ്ഥരെയോ കാണിക്കുകയില്ലെന്ന് അവർ ശഠിച്ചു.

പത്രപ്രവർത്തകർക്ക് പള്ളിപ്പുറം സി.ആർ.പി.എഫ്. വക ഗസ്റ്റ് ഹൗസിൽ കയറിച്ചെല്ലാൻ കഴിയില്ലെങ്കിലും മാലി വനിതകളെ സംബന്ധിച്ചും ഐ.ജി. രമൺ ശ്രീവാസ്തവയെ സംബന്ധിച്ചും ധാരാളം വാർത്തകൾ ആ സമയത്തുതന്നെ പത്രങ്ങളില്‍  വന്നു. കേസിൽ സംശയിക്കപ്പെട്ടവർ, സാക്ഷികൾ തുടങ്ങിയവരെ ചോദ്യം ചെയ്തത് മൊഴികൾ പത്രക്കാർക്ക് അതേപടി കിട്ടി. ആരാണ് പത്രക്കാർക്ക് ഈ വിവരങ്ങൾ നൽകിയതെന്ന് അറിയില്ല. എന്തായാലും ഞങ്ങൾ അതു ചെയ്തിട്ടില്ല. ഒരുപക്ഷേ ഐ.ബി. ഉദ്യോഗസ്ഥരിൽ ആരോ ആയിരിക്കാം; വലിയൊരു ചാരശൃംഖലയാണ് തങ്ങൾ അനാവരണം ചെയ്തിട്ടുള്ളതെന്ന് മേലധികാരികളേയും സർക്കാരിനേയും ബോധ്യപ്പെടുത്താൻ ചെയ്തതാകാം.

പൊലീസ് ആസ്ഥാനത്തുനിന്നുതന്നെയാകാനും വഴിയുണ്ട്. ഡി.ജി.പി. മധുസൂദനന് അതിനു പറ്റിയ വിശ്വസ്തർ ഉണ്ടായിരുന്നു. കരുണാകരവിരുദ്ധരായ ചില നേതാക്കൾ മധുസൂദനൻ വഴി ഇതു ഇതു ചെയ്തതുമാകാം

1994 ജനുവരി 24നും 28നും ഇടയ്ക്കുള്ള ഒരു ദിവസം മദ്രാസിലെ ഇന്റർനാഷണൽ ഹോട്ടലിൽ വച്ച ഒരു രഹസ്യ ചർച്ച നടന്നു. അതിൽ താനും ചന്ദ്രശേഖറും ശർമ്മയും ബ്രിഗേഡിയർ ശ്രീവാസ്തവയും സംബന്ധി ച്ചു. അവിടെ വച്ച് രേഖകൾ കൈമാറാമെന്നും തനിക്കു നൽകുന്ന രേഖകൾ താൻ മാലി ദ്വീപിലെ മൊഹിയു ദ്ദീനു നൽകാമെന്നും സമ്മതിച്ചു എന്നാണ് ഫൗസിയ പറഞ്ഞിരുന്നത്.

മൊഹിയുദ്ദീൻ എന്നയാൾ പാകിസ്ഥാൻ ഏജന്റാണെന്നും രഹസ്യ ഇടപാടുകൾ നടത്തുവാനുള്ള 'കവർ ആയ ഹബീബ് ബാങ്കിലെ ഉദ്യോഗസ്ഥനാണ് എന്നും മറ്റും ഡൽഹിയിൽ നിന്നും വന്ന പാക്കിസ്ഥാൻ ഡെസ് കിലെ ഐ.ബി. ഉദ്യോഗസ്ഥർ എന്നോടു പറഞ്ഞിരുന്നു.

'കവർ' എന്നാൽ രഹസ്യപ്പോലീസിംഗാണ് ജോലി. പക്ഷേ, പൊതുവിൽ മറ്റെന്തെങ്കിലും ജോലിയാണെന്ന് വരുത്തിത്തീർക്കും. ഹബീബ് ബാങ്ക് ഒരു 'കവർ' ആണ്. രഹസ്യ ഇടപാടുകളാണ് നടത്തുക. എന്നാൽ പുറമെയുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ബാങ്കിന്റെ പ്രവർത്തനമാണ് നടത്തുക. ഫൗസിയ ഹസന്റെ മകൾ ഹബീബ് ബാങ്കിലെ ജീവനക്കാരിയാണ്.

അക്കാലത്ത് ഐ.ബി.യുടെ കേരളഘടകം തലവൻ, അതായത് ജോയിന്റ് ഡയറക്ടർ മാത്യു ജോൺ ആ ണ്. ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറും. രണ്ടുപേരും ഐ.പി.എസുകാരും എന്നെക്കാൾ സീനിയറുമായിരുന്നു.

മറിയം റഷീദയെയും ഫൗസിയ ഹസനെയും ചോദ്യം ചെയ്തതിനു പിന്നാലെ മിക്കവാറും ദിവസങ്ങളിൽ കെ.വി. രാജഗോപാലൻ നായരുടെ ഓഫീസിൽ വൈകുന്നേരങ്ങളിൽ കോൺഫറൻസ് ഉണ്ടാകാറുണ്ട്. ഐ.ബി.യുടെയും കേരളാ പൊലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥരും കൂടിച്ചേരും. ചോദ്യം ചെയ്യലിൽ കിട്ടിയ പ്രധാന വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും തുടർന്നുള്ള അന്വേഷണം പ്ലാൻ ചെയ്യുകയും ചെയ്തിരുന്നു.

മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും ചോദ്യം ചെയ്യലിൽനിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലും ഹോട്ടലിൽനിന്നും ഫോൺകോൾ പോയിരുന്നുവെന്ന് തെളിഞ്ഞതിനെത്തുടർന്നും ശശികുമാരനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച് ഇതിനിടെ ഡി.ജി.പി. മധുസൂദനന്റെ ഓഫീസിൽ കോൺഫറൻസ് ചേർന്നു.

പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ എ.കെ. വേണുഗോപാലിനെ ശാസ്ത്രജ്ഞനായ ശശികുമാരനെ അറസ്റ്റു ചെയ്യുന്നതിനായി അഹമ്മദാബാദിലേക്ക് അയയ്ക്കാം" എന്ന് ഡി.ജി.പി. പറഞ്ഞു. എ.കെ. വേണുഗോപാൽ ഈ അന്വേഷണ ടീമിലുള്ളയാളല്ലല്ലോ എന്ന ചോദ്യം ആരെങ്കിലും ചോദിക്കുന്നതിനുമുമ്പുതന്നെ മധുസൂദനൻ ഡി.ജി.പി. പറഞ്ഞു "വേണുഗോപാലിനെ സ്പെഷ്യൽ ടീമിൽ ഉൾപ്പെടുത്തിയതായി പ്രൊസീഡിംഗ്സ് എഴുതിക്കോളൂ." ആരും എതിർത്തില്ല. വേണുഗോപാൽ ഡി.ജി.പിയുടെ വിശ്വസ്തനായിരുന്നു.

നവംബർ 21ന് ശശികുമാരനെ അഹമ്മദാബാദിൽനിന്നും അറസ്റ്റു ചെയ്ത് 23ന് തിരുവനന്തപുരത്തെത്തിച്ചു. ഇയാളെ ചോദ്യം ചെയ്യുവാൻ ഒരാഴ്ച തങ്ങൾക്കു സമയം തരണം എന്ന് ഐ.ജി. ശ്രീകുമാർ ആവശ്യപ്പെ ട്ടു. ഇന്റലിജൻസ് ഡി.ജി.പി. രാജഗോപാലൻ നായർ അത് സമ്മതിച്ചു. ശശികുമാരനെ പേരൂർക്കട എസ്.എ. പി. ക്യാമ്പിലെ ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചത്. എന്തൊക്കെ വിവരങ്ങൾ അയാൾ ഐ.ബിയ്ക്ക് നൽകി എന്നു പറഞ്ഞില്ല. പക്ഷേ, ഒരു കോൺഫറൻസിനിടെ "അയാൾ ഞങ്ങളോട് നല്ലപോലെ സഹകരിക്കുന്നുണ്ട്" എന്ന് പറഞ്ഞു.

ഡി.ജി.പിയുടെ കോൺഫറൻസിലെ തീരുമാനപ്രകാരം ഞാനും എസ്.പി. ബാബുരാജും ബാംഗ്ലൂരിലേക്ക് പോകുവാൻ തിരിച്ചു. മദ്രാസ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് രഹസ്യ ചർച്ച നടന്നപ്പോൾ ഫൗസിയ ഹസ നൊപ്പമുണ്ടായിരുന്ന ചന്ദ്രശേഖർ, എസ്.കെ. ശർമ്മ എന്നിവരെ അറസ്റ്റു ചെയ്യുന്നതിനായിരുന്നു ഞങ്ങളുടെ യാത്ര.

ചന്ദ്രശേഖരൻ റഷ്യൻ സ്പേസ് ഏജൻസിയായ ‘ഗ്ലാവ് കോസ്മോസിന്റെ ഇന്ത്യയിലെ പി.ആർ.ഒ. ആ യിരുന്നു. ഐ.എസ്.ആർ.ഒ. പോലെയുള്ള റഷ്യയിലെ സ്ഥാപനമായിരുന്നു അത്. എസ്.കെ. ശർമ്മ ഐ. എസ്.ആർ.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സുഹൃത്തായ ഒരു ബിസിനസ്സുകാരനായിരുന്നു.

എന്റെ സുഹൃത്ത് ഇൻഫന്റ് ബാംഗ്ലൂർ സിറ്റിയിൽ ജോയിന്റ് പോലീസ് കമ്മീഷണർ ആയിരുന്നു. അവി ടുത്തെ ഐ.ബി. ചീഫായ സുന്ദർരാജിനെയും ഞങ്ങൾ ചെന്നു കണ്ടു. അദ്ദേഹം ഒരു ഇൻസ്പെക്ടറെയും ഒരു കാറും ഞങ്ങൾക്കു വിട്ടുതന്നു. ഇൻസ്പെക്ടറുടെ സംസാരത്തിൽനിന്നും ചന്ദ്രശേഖരൻ ബാംഗ്ലൂരിലെ ഐ.ബി. ഓഫീസർമാർക്ക് സുപരിചിതനായ വ്യക്തിയാണെന്ന് എനിക്കു മനസ്സിലായി.

ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഞങ്ങൾ കയറി. ഞങ്ങളെ കണ്ടതോടെ അടുത്തെത്തി ചന്ദ്രശേഖരൻ ആദ്യം ചോദിച്ച കാര്യം 'എന്തിനാണ് നിങ്ങൾ എന്നെ അറസ്റ്റു ചെയ്യുന്നത്? കോടതിയുടെ അറസ്റ്റു വാറണ്ടുമായി എന്തിനാണ് നിങ്ങൾ വന്നത്? എന്നൊക്കെയായിരിക്കും എന്നാണ് കരുതിയതെങ്കിൽ തെറ്റി. എന്തു വേണമെ ങ്കിലും ചെയ്തതുതരാം. എന്നെ ഈ കേസിൽനിന്നും ഒന്ന് ഒഴിവാക്കണം" എന്നായിരുന്നു ചന്ദ്രശേഖരന്റെ ആദ്യത്തെ പ്രതികരണം. ഞങ്ങൾ ചന്ദ്രശേഖരന്റെ വാഗ്ദാനങ്ങളെ അപ്പാടെ തള്ളി. ചന്ദ്രശേഖരന്റെ അറസ്റ്റു രേഖപ്പെടുത്തി. കേര ളാ പൊലീസിലെ എസ്.ഐ. വിമൽ എന്ന ഉദ്യോഗസ്ഥനോടൊപ്പം വിമാനമാർഗ്ഗം തിരുവനന്തപുരത്തേക്കയച്ചു:

പിറ്റേന്ന് രാവിലെ എസ്.കെ. ശർമ്മയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്തി. പക്ഷേ, യാതൊരു തെളിവും കിട്ടിയില്ല. അയാളെ അറസ്റ്റു ചെയ്യാതെ ഞങ്ങൾ മടങ്ങി. ചന്ദ്രശേഖരനെ ചോദ്യം ചെയ്ത്തിൽനിന്നും ഒരു നിർണ്ണായകമായ സൂചന ഞങ്ങൾക്ക് ലഭിച്ചിരുന്നു. റ ഷ്യൻ സംഘം ഇവിടെ കേരളത്തിൽ വന്ന ഘട്ടത്തിൽ പഴവങ്ങാടിയിലെ ഒരു ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ഒരു മുറിയിൽ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെയും ഫൗസിയ ഹസനെയും കണ്ടിരുന്നതായി ചന്ദ്രശേഖരൻ പറഞ്ഞു.

ബിസിനസ് സംബന്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് ഫൗസിയ ഹസൻ പറഞ്ഞപ്പോൾ, ആ ബിസിനസ് ചെയ്യാൻ തനിക്കും ആഗ്രഹമുണ്ടെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.മറുപടിയായി "മാസ്റ്റർ മദ്രാസിൽ വരുന്നുണ്ട്. അങ്ങോട്ടു വന്ന് മാസ്റ്ററുമായി നേരിട്ട് ബിസിനസിനെക്കുറി ച്ച സംസാരിക്കാം."ഇക്കാര്യം ചന്ദ്രശേഖരന്റെ മൊഴിയിലുണ്ടായിരുന്നു.

മദ്രാസിലെ ഹോട്ടലിൽ വെച്ച് കൂടെയുണ്ടായിരുന്നവരുടെ കൂട്ടത്തിൽ ബ്രിഗേഡിയർ ശ്രീവാസ്തവ എ ന്നൊരു പേര് ഫൗസിയ ഹസൻ പറഞ്ഞിരുന്നു. അതാരാണെന്ന് കണ്ടെത്തുന്നതിലായിരുന്നു ഐ.ബി.ക്ക് തി ടുക്കം. കേരളത്തിലെ ഐ.ജി. രമൺ ശ്രീവാസ്തവയെയാണ് അവർ ഉദ്ദേശിക്കുന്നതെന്ന് ഐ.ബി. ഉറപ്പിച്ചു പറഞ്ഞു.

ദിവസേനയുള്ള കോൺഫറൻസിൽ രമൺ ശ്രീവാസ്തവയുടെ വീടും ഓഫീസും പരിശോധിക്കണമെ ന്നും അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും നിരന്തരമായി ഐ.ബി. ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ശ്രീവാസ് തവയുടെ കാര്യം വരുമ്പോൾ ഡി.ജി.പി. മധുസൂദനനും രാജഗോപാലൻ നായരും മൗനം പാലിച്ചു. 'വിശ്വസ് തനല്ല എന്ന് ഐ.ബി. റിമാർക്ക് ചെയ്ത് എസ്.പി. ബാബുരാജിനെ കോൺഫറൻസിൽ പങ്കെടുപ്പിക്കരുത് എ ന്നുമാത്രമായിരുന്നു ഇരുവർക്കും പറയാനുണ്ടായിരുന്നത്.

രമൺ ശ്രീവാസ്തവയുടെ കാര്യം വന്നപ്പോൾ ഞാൻ എതിർത്തുകൊണ്ടിരുന്നു. "വ്യക്തമായ തെളിവില്ലാ തെ അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ല. അദ്ദേഹത്തിന്റെ വീടും ഓഫീസും പരിശോധിക്കാനും പറ്റില്ല." ഇ തിൽ ഞാനുറച്ചുനിന്നു.

"രാജ്യസുരക്ഷയാണ് മുഖ്യം. വ്യക്തിപരമായ കാര്യങ്ങൾ അതിനൊന്നും വിലങ്ങുതടിയാവാൻ പാടില്ല." ഐ.ബി. ഉദ്യോഗസ്ഥനായ ദിലീപ് തിപാഠി ശബ്ദമുയർത്തിക്കൊണ്ടു പറഞ്ഞു. അപ്പോഴും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിന്നു. ഒരു ഘട്ടത്തിൽ മാത്യു ജോൺ ദേഷ്യപ്പെട്ട എഴുന്നേറ്റ കസേര തള്ളി മാറ്റി അയാളു ടെ ശൗര്യം മുഴുവൻ പുറത്തെടുത്ത് പറഞ്ഞു. "തെളിവ്. തെളിവ്. തെളിവെന്നും പറഞ്ഞ് കാര്യങ്ങൾ നീട്ടി ക്കൊണ്ടുപോവുകയല്ല വേണ്ടത്." എന്റെ നേരെ തിരിഞ്ഞ്, "നിങ്ങൾ ഇത്തരത്തിൽ തടസ്സം നിൽക്കുന്നയാളാ ണ്ടെന്നു ഞാൻ കരുതിയില്ല. കൊലക്കേസുപോലെ ചാരവൃത്തിക്കേസിൽ ദൃക്സാക്ഷിയൊന്നുമുണ്ടാവില്ല. ഒടുവിൽ, തെളിവില്ല എന്നു കണ്ടാൽ 24 മണിക്കൂറിനുള്ളിൽ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുവാറണ്ടു വാങ്ങി ജയിലിൽ അടയ്ക്കും ഞങ്ങൾ, മനസ്സിലായോ?

ഐ.ബി.യുടെ ഭാഗത്തുനിന്നും ഇത്രയും സമ്മർദ്ദതന്ത്രം ഞാൻ പ്രതീക്ഷിച്ചില്ല. രമൺ ശ്രീവാസ്തവയെ അറസ്റ്റു ചെയ്യുന്നതിന് എന്തു കാരണമാണുള്ളത് എന്ന എന്റെ ചോദ്യത്തിന്, 'അതിന്റെ ചർച്ചയൊന്നും ആവ ശ്യമില്ലെന്നായിരുന്നു മറുപടി. ഐ.ബി. പറയുന്നതുമാത്രം വിശ്വസിച്ച് മേൽനടപടിയെടുക്കുക. ഞങ്ങൾക്ക് സാധ്യമല്ല. ഡി.ജി.പി.യുടെ മൗനം ഞങ്ങളെയാണ് പിടിച്ചുലച്ചത്.

ഫൗസിയ ഹസൻ മദ്രാസിലെ ഇന്റർനാഷണൽ ഹോട്ടലിൽ ബ്രിഗേഡിയർ ശ്രീവാസ്തവയടക്കമുള്ളവരു മായി ചർച്ച ചെയ്തതു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണല്ലോ അത് രമൺ ശ്രീവാസ്തവയാണെന്ന് ഉറപ്പിച്ച് അറസ്റ്റു ചെയ്യാൻ ഐ.ബി. പറയുന്നത്. ഹോട്ടലിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നു എന്നതി ന, പ്രതികൾ ഹോട്ടലിൽ മുറിയെടുത്തിരുന്നു എന്നുള്ളതിന് രേഖയുണ്ടോ, എന്നു ഞാൻ മാത്യുജോണി നോടു പലതവണ ചോദിച്ചിരുന്നു. "ഉണ്ട്. ഞങ്ങളതെല്ലാം മുമ്പുതന്നെ വെരിഫൈ ചെയ്തിരുന്നു" എന്നു പ റഞ്ഞതല്ലാതെ ഹോട്ടൽ രജിസ്റ്ററിന്റെ ഒരു ഫോട്ടോകോപ്പിപോലും തരാൻ മാത്യുജോൺ തയ്യാറായില്ല.

ഐ.ബി.യെ വിശ്വസിക്കുന്നതിനുപകരം കേരളാ പൊലീസിലെ ഒരു ഇൻസ്പെക്ടറെ മദ്രാസിലേക്ക് അയച്ച ആ ഹോട്ടൽ ബിൽ എടുപ്പിക്കാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യാതിരുന്നത് എനിക്കു പറ്റിയ പിഴവായിരുന്നു. (ആ പിഴവ് പിന്നീട് സി.ബി.ഐ. മുതലെടുത്തു. അങ്ങനെയൊരു കൂടിക്കാഴ്ച മദ്രാസിലെ ഇൻറർനാഷണൽ ഹോട്ടലിൽ നടന്നിട്ടില്ല എന്ന് അവർ റിപ്പോർട്ട് എഴുതി.) നവംബർ 25ന് ഞാൻ വലിയമല ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ കേസിലെ ചില സാക്ഷികളെ ചോദ്യം ചെയ്യുവാനായി പോയി. അതിൽ ഒരാൾ ഡെപ്യൂട്ടി ഡയറക്ടർ പദവിയിലുള്ളയാളാണ്.

കോൺഫറൻസ് ഹാളിൽ ഇരുന്ന് ഞാൻ അദ്ദേഹത്തിന്റെ മൊഴിയെടുത്തുകൊണ്ടിരിക്കെ, പെട്ടെന്ന് വാതിൽ തുറന്ന് മറ്റൊരു മുതിർന്ന ശാസ്ത്രജ്ഞൻ കയറി വന്നു. ഞങ്ങളെ രൂക്ഷമായി തുറിച്ചുനോക്കിക്കൊണ്ട് ഏതാനും നിമിഷം നിന്നിട്ട, ഗൗ രവത്തോടെ ഇറങ്ങിപ്പോയി. അതോടെ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ഡെപ്യൂട്ടി ഡയറക്ടർ അസ്വ സ്ഥനായി. "എന്റെ പേര് രഹസ്യമായി വയ്ക്കണം. എന്നെ നോട്ടമിട്ടുകഴിഞ്ഞു. അവരൊക്കെ വലിയ ആളുക ളാണ്. ശക്തരാണ്" എന്നൊക്കെ അയാൾ യാചനയായെന്നപോലെ എന്നോടു പറഞ്ഞു. ഞാൻ അദ്ദേഹത്തി നു വാക്കുകൊടുത്തു. "താങ്കളുടെ പേരും താങ്കൾ പറഞ്ഞ കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കും."

ഞാനത് രഹസ്യമായിത്തന്നെ സൂക്ഷിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എവിടെയെത്തിയാലും പ്രത ക്കാർ അറിയും എന്ന അവസ്ഥയാണ്. അത് അയാൾക്ക് ദോഷമായി ബാധിക്കും എന്ന കാര്യത്തിൽ സംശയ മില്ല. ഞാൻ ഏറെനേരം ആലോചിച്ചു. എന്തുവേണം? വേണ്ട, അത് രഹസ്യമായിത്തന്നെ നിൽക്കട്ടെ. ഞാൻ കാരണം അയാളുടെ ജീവന് എന്തെങ്കിലും അപകടം സംഭവിക്കേണ്ട.

പക്ഷേ ആ തീരുമാനവും അതിന് ഞാൻ കൊടുക്കേണ്ടിവന്ന വിലയും വലുതായിരുന്നു. അദ്ദേഹം പറ ഞ്ഞ മൊഴി കേസ് ഡയറിയുടെ ഭാഗമാക്കിയിരുന്നുവെങ്കിൽ കളവും കൃതിമവും കെട്ടിച്ചമച്ചതുമായ കേസ് എന്ന് സി.ബി.ഐയ്ക്കും പ്രതക്കാർക്കും പറയാൻ കഴിയുമായിരുന്നില്ല. ഡെപ്യൂട്ടി ഡയറക്ടർക്ക് ബുദ്ധിമു ട്ടൊന്നുമുണ്ടായില്ലല്ലോ, അതുമതി. അദ്ദേഹം ഡോ. ഇ.വി.എസ്. നമ്പൂതിരി എന്ന ശാസ്ത്രജ്ഞനായിരുന്നു.

അന്ന് അവിടെ കയറിവന്ന് താക്കീതുപോലെ ഡെപ്യൂട്ടി ഡയറക്ടറെ നോക്കിനിന്ന ശാസ്ത്രജ്ഞനെ പി ന്നീട് രാഷ്ട്രടം പത്മഭൂഷൺ നൽകി ആദരിച്ചു. ആറ് കരിമ്പുച്ചകളുടെ മധ്യേ രാജകീയ ഭാവത്തോടെ നടന്നു വരുന്ന അദ്ദേഹത്തെ ഞാൻ കുറേ വർഷങ്ങൾക്കുശേഷം ഒരു പൊതുവേദിയിൽ വച്ച് കണ്ടിരുന്നു. പിന്നീടദ്ദേ ഹം ഐ.എസ്.ആർ.ഒയുടെ ചെയർമാൻ വരെയായി. സി.ബി.ഐ. പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം കോടതി മുമ്പാകെ നൽകി എന്നത് ശ്രദ്ധേയം.

നവംബർ അവസാനം ഇന്ത്യൻ എക്സ്പ്രസ്സ് പ്രത്തിന്റെ ഒന്നാം പേജിൽ രമൺശ്രീവാസ്തവയടക്കം നാലുപേരുടെ ഫോട്ടോ കൊടുത്ത് മുഖ്യസൂത്രധാരൻ എന്ന് അടിക്കുറിപ്പോടെ വാർത്ത വന്നു. ഞാൻ വലിയ ചിന്താക്കുഴപ്പത്തിലായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പൊലീസ് വെടിവയ്ക്കപിൽ അഞ്ച് ഡി.വൈ.എഫ്. ഐ. പ്രവർത്തകർ കൊല്ലപ്പെട്ട ദിവസമായിരുന്നു അത്. പിന്നീട് രണ്ടുദിവസത്തേക്ക് ഹർത്താലും അക്രമവും മൂലം കേസിന്റെ അന്വേഷണം സ്തംഭനാവസ്ഥയിലായിരുന്നു.

ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ഈ വാർത്തയെത്തുടർന്ന് ഞാൻ അന്വേഷണസംഘത്തിലെ പ്രധാ നികളെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് ചർച്ച ചെയ്തു. ഐ.ബി. എന്തുതന്നെയായാലും രമൺ ശ്രീവാസ് തവയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടും. എന്താ ഇനി ചെയ്യേണ്ടത്? ഇതായിരുന്നു എന്റെ മനസ്സിൽ നീ റ്റലായി നിന്നത്.

"സർ, ഐ.ബി.ക്കാരോട് തർക്കത്തിനും വഴക്കിനും പോകണ്ട. വല്ല റിപ്പോർട്ടും സാറിനെതിരെ എഴുതി കേന്ദ്ര ഗവൺമെന്റിനയച്ചാൽ ബുദ്ധിമുട്ടാവും" എസ്.പി. ബാബുരാജ് സ്നേഹത്തോടെ എന്നോടു പറഞ്ഞു.

ഐ.ബി.ക്കാർ പറയുന്നതുപോലെ ചെയ്യാം എന്ന് കെ.കെ. ജോഷ്വായും പറഞ്ഞു. ജോഗേഷ് മൗനം പാലി ച്ചിരുന്നു. കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നെഴുതിക്കൊടുത്താലോ? എന്നതായിരുന്നു എന്റെ ആ ലോചന. അത് നല്ലൊരു തീരുമാനമായി എല്ലാവരും അംഗീകരിച്ചു. പിറ്റേന്ന് വൈകുന്നേരം ഇന്റലിജൻസ് ഡി.ജി.പി. രാജഗോപാൽ നായരുടെ ഓഫീസിൽ വച്ചു നടന്ന കോൺ ഫറൻസിൽ രമൺ ശ്രീവാസ്തവയെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ഐ.ബി. ഉദ്യോഗസ്ഥർ വാശി പിടിച്ചു. ന മ്പി നാരായണനെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവർ എന്നോടു ചോദിച്ചു.

ഐ.ബി. എന്നോട് ഒരു പ്രതിയോടെന്നപോലെയാണ് ചോദ്യം ചെയ്തതുകൊണ്ടിരുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ഇതൊക്കെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന രാജഗോപാലൻ നായർ അനുനയത്തിലെന്നപോലെ പറഞ്ഞു." എന്നാപ്പിന്നെ നമ്പി നാരായണന്റെ അറസ്റ്റ് ഇനി വൈകിക്കേണ്ട. ശ്രീവാസ്തവയുടെ കാര്യം പിന്നീട് തീരു മാനിക്കാം, എന്താ?"

ഞാനത് സമ്മതിച്ചു. നമ്പി നാരായണനെതിരെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബാംഗ്ല രിൽ നിന്നും അറസ്റ്റു ചെയ്ത ചന്ദ്രശേഖരന്റെ മൊഴി, നമ്പി നാരായണനെയും ഫൗസിയ ഹസനെയും ഹോട്ടൽ മുറിയിൽ വച്ച് കണ്ടുവെന്നും അവർ ഒരു ബിസിനസ് ഡിലാണ് സംസാരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞതു മാണ്. ഇതിനു പുറമെ, നമ്പി നാരായണന്റെ വീട്ടിൽ ഉപയോഗിച്ചിരുന്ന ഫോണിൽനിന്നും അനേകം കോളു കൾ അമേരിക്ക, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്.

ഈ ടെലഫോണാകട്ടെ കുര്യൻ കളത്തിൽ എന്ന വൻകിട കോൺട്രാക്ടറുടെ പേരിൽ എടുത്തിരിക്കുന്നതാണ്. മറിയം റഷീദ് അറസ്റ്റു ചെയ്യപ്പെട്ട പത്താം ദിവസം നമ്പി നാരായണൻ ഐ.എസ്.ആർ.ഒ.യിൽനിന്നും സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ഡയറക്ടറായിരുന്ന മുത്തുനായകത്തിന് നൽകി. അദ്ദേഹം അപേക്ഷ ശുപാർശ ചെയ്തതുകൊണ്ട് കേന്ദ്ര ഗവൺമെന്റിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് അധികൃതർക്ക് അയച്ചുകൊടുത്തു.

സ്വാഭാവികമായും ആരോപണവിധേയനായ ഒരാൾ ഐ.എസ്.ആർ.ഒ. പോലു ള്ള സ്ഥാപനത്തിൽനിന്നും ജോലി രാജിവെച്ചാൽ അയാൾ സിംഗപ്പൂരിലേക്കോ മറ്റോ കടന്നുകളയാനുള്ള സാധ്യതകൾ ഏറെയാണ്. ഇതിനുമുമ്പും പല ശാസ്ത്രജ്ഞരും, അവരുടെ സേവനത്തിന് മറ്റു രാജ്യങ്ങളിൽ കൂടുതൽ ശമ്പളവും സൗകര്യവും കിട്ടുമെന്നറിഞ്ഞുകൊണ്ട് നാടുകടന്നിട്ടുണ്ട്. ഇവരുടെ പേരിൽ എന്തെങ്കി ലും കേസുണ്ടാവുകയാണെങ്കിൽ പിന്നീടൊരിക്കലും അവരെ അറസ്റ്റു ചെയ്യുവാൻ പറ്റാത്തവിധം അവർ രക്ഷപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഉണ്ടാകരുത് എന്നു കാണിച്ച് നമ്പി നാരായണനെ അറസ്റ്റു ചെയ്യാം. കേസ് സി.ബി.ഐയ്ക്ക് വിടുന്നതിന് ഉത്തരവ് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് ഞാൻ നവംബർ 30ന് വൈകുന്നേരം തയ്യാറാക്കി നൽകി. ഡി.ജി.പി. മധുസൂദനന്റെ ഓഫീസിൽ എത്തിച്ചു.

ഡി.ജി. പിയുടെ പി.എയ്ക്കാണ് റിപ്പോർട്ട് നൽകിയത്. പിറ്റേന്നു രാവിലെ മധുസൂദനൻ എന്നെ വിളിപ്പിച്ചു. "നിങ്ങൾ റിപ്പോർട്ടു നൽകിയതു നന്നായി. ഹോം സെക്രട്ടറിയും മുഖ്യമന്ത്രിയും ഇന്നലെത്തന്നെ നിങ്ങളുടെ നിർദേശം അംഗീകരിച്ചു. കേന്ദ്ര സർക്കാരിലേക്ക് ഫാക്സ് സന്ദേശവും അയച്ചു." സിഗരറ്റിൽ പുക ആഞ്ഞുവലിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞുതീർത്തത്. "പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കേസ് സി.ബി.ഐ.യ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുക യായിരുന്നു" എന്നുകൂടി കേട്ടപ്പോൾ എന്റെയുള്ളിൽ അപായമണി മുഴങ്ങി. "അപ്പോൾ സി.ബി.ഐ. ഉടനെ വരുമോ സർ? ഞാൻ ചോദിച്ചു. "ഓ. യെസ്. രണ്ടുദിവസത്തിനുള്ളിൽ എത്തും.” ഡി.ജി.പി. തിടുക്കത്തിൽ പറഞ്ഞു. സി.ബി.ഐയുടെ വരവിനെക്കുറിച്ച് എന്റെ ടീമിലുള്ളവരോടെല്ലാം ഞാൻ പറഞ്ഞു.

നവംബർ 30ന് സ്പെഷൽ ടീമിലെ അംഗമായിരുന്ന ഇൻസ്പെകക്ടർ യോഗേഷ നമ്പി നാരായണനെ അറസ്സു ചെയ്തു. തൊട്ടടുത്ത ദിവസംതന്നെ എസ്.കെ. ശർമ്മയെ ഡി.വൈ.എസ്.പി. ജോഷ് തിരുവനന്തപുരം പങ്കജ് ഹോട്ടലിൽനിന്നും അറസ്റ്റു ചെയ്തതു. കേസ് ഡയറി എഴുതി പൂർത്തിയാക്കി ഞങ്ങൾ കാത്തിരുന്നു. നമ്പി നാരായണനെ അറസ്റ്റു ചെയ്യണമെ ന്ന ഇന്റലിജൻസ് ഡി.ജി.പി. രാജഗോപാൽ നായരുടെ നിർദേശം രേഖയാക്കി എഴുതി വാങ്ങാതിരുന്നത് എനിക്ക് പറ്റിയ പിഴവായിരുന്നു. അതിനും പിന്നീട് ഞാൻ കനത്ത വില നൽകേണ്ടിവന്നു.
ഡിസംബർ രണ്ടിന് സി.ബി.ഐ. ടീമിന്റെ സന്ദേശം വന്നു. "കേസിന്റെ എഫ്.ഐ.ആർ. റിമാന്റ് റിപ്പോർ ട്ട് മുതലായ രേഖകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി വയ്ക്കുക."

പിറ്റേന്നുതന്നെ ഐ.ജി. മദൻലാൽ ശർമ്മയും ഒരു സംഘവും കേരളത്തിലെത്തി. ഡിസംബർ നാലിന് ഏല്പിക്കാനുള്ള കേസ് ഡയറി ഞാനെഴുതി. അതുവരെയുള്ള കേസ് ഡയറി ജോഷയാണ് എഴുതിയത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അവസാനത്തെ കേസ് ഡയറി ഞാനാണ് എഴുതിയിരുന്നത്. ഈ കേസിൽ എന്തൊക്കെ ചെയ്തതു? എന്തൊക്കെയാണ് നിഗമനങ്ങൾ? എന്തൊക്കെ ഇനി ചെയ്യാം? എ ന്നതൊക്കെ ഉൾപ്പെടുന്നതാണ് അവസാന കേസ് ഡയറി. ഞാൻ എന്റെ നിഗമനങ്ങളും അതിൽ രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, ആ കേസ് ഡയറി പരസ്യമാവുകയും തുടർന്ന് വിവാദമാവുകയും ചെയ്തതു.

രമൺ ശ്രീവാസ്തവയെ അറസ്റ്റു ചെയ്യുവാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട മുൻ നക്സലൈറ്റ് പ്രവർത്തകനായ അഡ്വ. എ.എക്സ്. വർഗീസ് കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ജസ്റ്റിസ് ശ്രീധരനും ജസ്റ്റിസ് പടനായ്ക്കും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ മുമ്പാകെയായിരുന്നു കേസ്.

ശ്രീവാസ്തവയ്ക്കക്കെതിരെ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കേരളാ പൊലീസിലെ വിഭാഗീയതയുടെ ഫലമാണെന്നും മറിയം റഷീദയേയും മറ്റു പ്രതികളേയും കേരളാ പൊലീസ് കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചിരുന്നുവെന്നും മറ്റും സി.ബി.ഐ. ഡിവൈ എസ്.പി. സുരേന്ദ്രപാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

ഡിവിഷൻ ബെഞ്ച് ഐ.ബി. റോ, എന്നീ അന്വേഷണസംഘങ്ങളോട് 'എന്തെങ്കിലും തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് നിർദേശിച്ചു. ഒപ്പംതന്നെ കേരളാ പൊലീസിന്റെ കേസ് ഡയറി വരുത്തി പരിശോധിക്കു കയും ചെയ്തു. ഒരു രേഖയും കോടതിയിൽ ഹാജരാക്കാനാവില്ലെന്ന് റോ അറിയിച്ചു. ഐ.ബി.യാണെങ്കിൽ, മറിയം റഷീദയെയും ഫൗസിയ ഹസനെയും പീഡിപ്പിച്ചു എന്ന സി.ബി.ഐ. സത്യവാങ്മൂലം തെറ്റാണെന്ന് തെളിയിക്കുന്നതിനുവേണ്ടി മാത്രം മൂന്നു വീഡിയോ കാസറ്റുകൾ ഒരു ഉദ്യോഗസ്ഥൻ വശം ഹൈക്കോടതി യിൽ ഹാജരാക്കി.

കേരളാ പൊലീസിന്റെ കേസ് ഡയറി പരിശോധിക്കുകയും ഐ.ബി. കൊടുത്തയച്ച വീഡിയോ കാസൈറ്റ് കോടതി കാണുകയും ചെയ്തത്തിനെത്തുടർന്ന് 1995 ജനുവരി 13ന് ഹൈക്കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചു. സി.ബി.ഐ. സത്യവാങ്മൂലത്തിൽ പറഞ്ഞതിനെ ഖണ്ഡിക്കുന്നതായിരുന്നു ആ വിധി. ഫൗ സിയ, ചന്ദ്രശേഖരൻ, ശശികുമാരൻ എന്നിവരെ ചോദ്യം ചെയ്യുന്ന വേളയിൽ എടുത്ത വീഡിയോയിൽ നിന്നും അവർ നിർഭയരായിട്ടാണ് വിവരങ്ങൾ നൽകിയത് എന്നും ശാരീരികമോ മാനസികമോ ആയി അവരെ ഉപദ്രവിച്ചതിനെത്തുടർന്ന് സമ്മർദ്ദത്തിലായിരുന്നുവെന്നു കരുതാനാവില്ലെന്നും രമൺ ശ്രീവാസ്തവയ്ക്കക്കെതിരെ സുപ്രധാനമായ തെളിവുകൾ ഉണ്ടെന്നും കോടതി രേഖപ്പെടുത്തി.

അന്ന് കോടതിവിധി മറിച്ചായിരുന്നുവെങ്കിൽ എനിക്കും മറ്റു അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമുണ്ടാവുമായിരുന്നു. കോടതിവിധി വന്നയുടനെ രമൺ ശ്രീവാസ്തവയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കോൺഗ്രസ്സിലെ ആന്റണി ഗ്രൂപ്പുനേതാക്കളായ സുധീരൻ, ഉമ്മൻചാണ്ടി, ചെറിയാൻ ഫിലിപ്പ്, എം.ഐ. ഷാനവാസ് മുതലായവരും കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റും ഡൽഹിയിലെത്തി ഹൈക്കമാന്റിനുമേൽ നേതൃമാറ്റം എന്ന ആശയം ശക്തിയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ 1995 മാർച്ചിൽ കെ. കരുണാകരൻ രാജിവെച്ചു.

ഏപ്രിൽമാസം എ.കെ. ആന്റണി ഡൽഹിയിൽനിന്നും കേരളത്തിലെത്തി മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്നുമുതൽ ഇന്നുവരെ അധികാരം ആന്റണി ഗ്രൂപ്പിനു സ്വന്തമായി. കരുണാകരന്റെ മക്കളും അടുത്ത അനുയായികളും അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്നു നിഷ്കാസിതരായി. 'എ' ഗ്രൂപ്പിന് അതിന്റെ രാഷ്ട്രീയ അധികാരം നേടുവാൻ ബിഷപ്പുമാരുടെ ഗൂഢാലോചനയിൽ ആ വിർഭവിച്ചതാണ് ഐ.എസ്.ആർ.ഒ. ചാരക്കേസ് എന്ന് സമൂഹത്തിൽ കുറേപ്പേരെങ്കിലും ഇന്നും വിശ്വസിക്കുന്നുണ്ടാവും. ആരോപണങ്ങൾ ഉയർത്തുന്നവർക്ക് തെളിയിക്കേണ്ട ബാധ്യതയില്ലാത്ത രാജ്യമാണല്ലോ ഇന്ത്യ.

രമൺ ശ്രീവാസ്തവ ഉന്നതമായ ഔദ്യോഗിക രാഷ്ട്രീയ മേഖലകളിൽ അതിശക്തമായ സ്വാധീനമുള്ളയാളാണ്. അദ്ദേഹത്തിന്റെ സഹോദരൻ വിക്രം ശ്രീവാസ്തവ ഐ.ജിയാണ്, പ്രധാനമന്ത്രിയുടെ ഓഫീസിൽ സുരക്ഷാവിഭാഗം മേധാവിയായിരുന്നു. അവരുടെ പിതാവായ കെ.കെ. ശ്രീവാസ്തവയും ഉത്തർപ്രദേശിൽ ഐ.ജി.യായിരുന്നു. ശ്രീവാസ്തവമാരും സിൻഹമാരുമൊക്കെ ഉൾപ്പെടുന്ന കയസ്ഥ സമുദായത്തിന് അതിശക്തമായ സ്വാധീനം എല്ലാ കാലത്തും രാഷ്ട്രീയമണ്ഡലങ്ങളിലുണ്ട്.

ഇതിനെല്ലാം പുറമെ, പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ പ്രഭാകര റാവു, ഹൈദരാബാദിലെ വൻ വ്യവസായിയായ രവീന്ദ്ര റെഡ്ഡി എന്നിവരെപ്പറ്റി ഐ.ബി. എഴുതി അയച്ച റിപ്പോർട്ടുകൾ നരസിംഹറാവുവിനെ രോഷാകുലനാക്കിയിരുന്നു. ഇതെല്ലാം ഉന്നത ഉദ്യോഗസ്ഥ രാഷ്ട്രീയ ബിസിനസ് മേഖലകളിൽ കടുത്ത ചലനമുണ്ടാക്കിയിരുന്നു. ഐ.എസ്.ആർ.ഒ. ചാരക്കേസ് വെറും കളവും കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന് തെളിയിക്കേണ്ടത് അവരുടെയൊക്കെ ആവശ്യമായിരുന്നു. ഇതിന്റെയൊക്കെ വിശദവിവരങ്ങൾ ഐ.ബിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന എം.കെ. ധാർ 'ഓപ്പൺ സീക്രട്ടസ് എന്ന തന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.

സി.ബി.ഐ. ഡയറക്ടർ വിജയരാമറാവു തിരുവനന്തപുരത്തെത്തിയതോടെയാണ് കേസന്വേഷണത്തിന്റെ ദിശ മാറ്റിയത്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കേരളത്തിലേക്കുള്ള രഹസ്യയാത്രയും സി.ബി.ഐ. അന്വേഷണത്തിന്റെ ഗതി മാറ്റിവിട്ടു. കേരളാ ഹൈക്കോടതി സി.ബി.ഐ.യ്ക്കെതിരെ വിമർശനമുന്നയിച്ചു. സി.ബി.ഐ. ഡയറക്ടറോട് നേരിട്ട സത്യവാങ്മൂലം സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഇത് സി.ബി.ഐ. ഉദ്യോഗസ്ഥരിൽ അമർഷമുണ്ടാക്കി.

സി.ബി.ഐ. സംഘത്തിൽ മലയാളിയായ ഡി.ഐ.ജി. പി. മധുസൂദനൻ നായർ എന്ന പി.എം. നായരുണ്ടായിരുന്നു. പത്രങ്ങളിലും മാസികകളിലും സി.ബി.ഐ. അന്വേഷണത്തെ പിന്താങ്ങി വാർത്തകൾ കൊടുക്കുക, ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തിത്തീർക്കുന്നതിന് മീഡിയയിൽ സ്വാധീനം ചെലുത്തുക എന്ന ചുമതലയുമായിട്ടാണ് പി.എം. നായർ ഡൽഹിയിൽനിന്നും ഇങ്ങോട്ട് വന്നത്.

എഷ്യാനെറ്റിലെ 'കണ്ണാടി' എന്ന പരിപാടിയിലൂടെ മറിയം റഷീദ്, ഫൗസിയ ഹസൻ, നമ്പി നാരായണൻ മുതലായവരുടെ അഭിമുഖം ആവർത്തിച്ച അവതരിപ്പിച്ചു. മംഗളം പത്രവും ചില മനുഷ്യാവകാശപ്രവർത്തകരും സാഹിത്യകാരന്മാരും മറിയം റഷീദയ്ക്കും നമ്പി നാരായണനും വേണ്ടി കരഞ്ഞുകൊണ്ട് സംസാരിക്കുന്നു. അക്ഷരാഭ്യാസമില്ലാത്ത മറിയം റഷീദയെയാണോ ഇത്രയും വലിയ ദൗത്യം ഏൽപ്പിക്കുക എന്ന് പരിഹാസത്തോടെ ചിലർ ചോദിച്ചു. പിന്നെന്തിനാണ് മറിയം റഷീദയും ഫൗസിയ ഹസനും വന്നതെന്ന് അവർ ചോദിച്ചില്ല. ചിന്തിച്ചില്ല.

മറിയം റഷീദ് എന്ന യുവതി മാലദ്വീപ് സർക്കാരിന്റെ അർദ്ധസൈനിക വിഭാഗമായ നാഷണൽ സെക്യു രിറ്റി സർവീസിൽ ജോലി ചെയ്തതു വന്നിരുന്ന ഒരു ഉദ്യോഗസ്ഥയായിരുന്നു. ഒരു പ്രത്യേക ദൗത്യവുമായി ആ രാജ്യത്തെ സർക്കാർ അവരെ ഇന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നു. 1994 ജൂൺ മുതൽ നൂറിലധികം ദിവസം അവർ തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി താമസിച്ചത് നഗരക്കാഴ്ചകൾ കണ്ട് രസിക്കുവാനായിരുന്നി ല്ല. തന്റെ ദൗത്യം പൂർത്തിയാക്കുവാൻ വേണ്ടിയായിരുന്നു. അന്നത്തെ മാലദ്വീപ്ത് പ്രസിഡന്റായിരുന്ന അബ്ദുൾ ഗയും സർക്കാരിനെതിരെ എതിർപക്ഷക്കാർ നടത്തുന്ന നീക്കങ്ങൾ കണ്ടെത്തി, മാലദ്വീപ് സർക്കാരിലെ ഉന്നതരെ കൃത്യമായി അറിയിച്ചുകൊണ്ടിരിക്കുകയെന്നതായിരുന്നു ആ ദൗത്യം.

നമ്പി നാരായണനുവേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ സിബി മാത്യുവിനെയും വിജയനെയും വെറുതെ വിടരുത് എന്ന് ആക്രോശിച്ചു. ഡി.ജി.പിമാരായ മധുസൂദനനും രാജഗോപാലൻ നായരും കേരളാ പൊലീസിലെ ഉദ്യോഗസ്ഥർക്കുവേണ്ടി ഒരു വാക്കുപോലും സംസാരിക്കുവാൻ തയ്യാറായില്ല.

മറിയം റഷീദയെ വിസാ കാലാവധിക്കുശേഷം ഇന്ത്യയിൽ താമസിപ്പിച്ചുവെന്ന കേസ് വിചാരണ ചെയ്ത എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മോഹനരാജൻ അവരെ വെറുതെ വിട്ടു. തുടർന്ന് പത്രങ്ങളിൽ വലിയ വാർത്ത വന്നു. 'ചാരക്കേസും ഇതേ രീതിയിൽ അവസാനിപ്പിക്കാൻ സി.ബി.ഐ. ഒരുങ്ങുന്നു' എന്ന്. ഇതിനു പിന്നാലെ മറ്റൊരു വിവരംകൂടി അറിഞ്ഞു. സി.ബി.ഐയിലെ ഡി.ഐ.ജി. പി.എം. നായർ, ഡി. ജി.പി. മധുസൂദനന്റെ ഓഫീസിൽ പലതവണ വന്ന് അദ്ദേഹവുമായി ചർച്ച നടത്തുന്നുണ്ടെന്ന് എനിക്ക് വിവരം കിട്ടി. ഇതറിഞ്ഞ് ഞാൻ എസ്.പി. ബാബുരാജിനെയുംകൊണ്ട് ഡി.ജി.പി. മധുസൂദനനെ അദ്ദേഹത്തിന്റെ ഭാര്യവീടായ കരുനാഗപ്പള്ളിയിൽ ചെന്നു കണ്ടു. "ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സാറിനുമറിയാം. സി.ബി.ഐക്കാർ ഞങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ ഫൈനൽ റിപ്പോർട്ടെഴുതാൻ അനുവദിക്കരുത്."

എസ്.പി. ബാബുരാജ് ഒന്നും മിണ്ടാതെ കൂടെയിരുന്നതേയുള്ള. ബാബുരാജ് ഡി.ജി.പിയുടെ സ്വന്തം ആളാണല്ലോ. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഡി.ജി.പിയെ വീണ്ടും അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കണ്ടു. ഞാൻ എന്റെ ആവശ്യം ആവർത്തിച്ചു. "ഞാനെന്തു ചെയ്യാനാ? ഞാൻ പറയുന്നതുപോലെ സി.ബി.ഐ. എഴുതുമോ? ഡി.ജി.പി. മധുസൂദനൻ ദേഷ്യപ്പെട്ടാണ് അത് പറഞ്ഞത്. സി.ബി.ഐ.യിലെ പി.എം.നായരുടെ സന്ദർശനം ഞാനറിഞ്ഞത് അദ്ദേഹത്തോട് ഞാൻ പറഞ്ഞില്ല. ഡി.ജി.പി. തന്റെ കീഴുദ്യോഗസ്ഥരെ സംരക്ഷിക്കുവാൻവേണ്ടി യാതൊന്നും ചെയ്യില്ലെന്ന് എനിക്ക് മനസ്സിലായി. ഒരുദിവസം ഞാൻ ഓഫീസിലിരിക്കെ ചങ്ങനാശേരി സ്വദേശിയായ ഒരു യുവാവ് എന്നെ കാണുവാനായി വന്നു. അയാൾ വളരെ അസ്വസ്ഥനായിരുന്നു. എനിക്ക് ഒരു സന്ദേശവുമായിട്ടാണ് അയാൾ വന്നതെന്നു പറ ഞ്ഞു. എന്താണ് സന്ദേശം? “ആരിൽ നിന്ന്? ഞാൻ അയാളോട് ചോദിച്ചു.

അയാൾ പറഞ്ഞു: "ഞാൻ കോഴിക്കോട് ജില്ലയിലെ കുളത്തുവയലിൽ ധ്യാനത്തിനു പോയതാണ്. ധ്യാനത്തിന്റെ മൂന്നാംദിവസം ഫാദർ സി.ജെ. വർക്കി പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം പെട്ടെന്നു നിർത്തി. എ ല്ലാവരും സ്തുതിച്ചു പ്രാർത്ഥിക്കുക, തനിക്കൊരു സന്ദേശം കിട്ടുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഞങ്ങൾ യേശുവേ സ്തോത്രം, ആരാധന എന്നൊക്കെ ഉറക്കെ പറഞ്ഞ് സ്തുതിച്ചു.

ഫാദർ വർക്കി തുടർന്നു പറഞ്ഞു: "ഞാനൊരു പൊലീസുദ്യോഗസ്ഥനെ കാണുന്നു. കാക്കി വേഷമാണ്. അയാൾ വളരെയേറെ വേദനിക്കുന്നു. എന്തോ വിഷമഘട്ടത്തിലൂടെ കടന്നുപോകുന്നു. അയാളുടെ പേര് സിബി മാത്യു എന്നാണ്. എല്ലാവരും ആ വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കു" എന്ന്. അവിടെയിരിക്കുന്ന ആർക്കെങ്കിലും ആ വ്യക്തിയെ അറിയുമെങ്കിൽ ഈ വിവരം അയാളെ അറിയിക്കുക എന്നും ഫാദർ പറഞ്ഞു. സർ, എന്റെ നാട്ടുകാരനായതുകൊണ്ട് ഞാൻ പറയാൻ വന്നതാണ്."

അയാൾ ഇതും പറഞ്ഞ് പുറത്തേക്കിറങ്ങി നടന്നു. ചങ്ങനാശേരി കുളത്തുങ്കൽ അന്തോനിച്ചന്റെ മകനാണ് ആ വന്ന വ്യക്തി. അയാളുടെ ജ്യേഷ്ഠസഹോദരൻ വിജി എന്റെ സഹപാഠിയായിരുന്നു.അയാൾ പോയതോടെ എന്തോ അപകടം എന്നെ കാത്തിരിക്കുന്നതായി എനിക്ക് തോന്നി. ചാരക്കേസു മായി ബന്ധപ്പെട്ടുതന്നെയായിരിക്കുമോ?

1996 ഏപ്രിൽ 30ന് സി.ബി.ഐ. ചാരക്കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. മേയ്ക്ക് രണ്ടിന് സി.ജെ.എം. പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവ് നൽകുമെന്ന് പത്രവാർത്തയിലൂടെ അറിഞ്ഞു. ഞാനും ഇൻസ്പെക്സ് ടർ വിജയനും ഇതറിഞ്ഞ് സി.ജെ.എം. കോടതിയിലെത്തി. ശാസ്തമംഗലം അജിത് എന്ന വക്കീലിനെയും ഞങ്ങൾ കൊണ്ടുപോയിരുന്നു. കേസിലെ വാദിയായ വിജയന്റ് നിയമാനുസൃതം ലഭിക്കേണ്ട നോട്ടീസ് ലഭി ച്ചിട്ടില്ലെന്നും അതിനാൽ സി.ബി.ഐ. റിപ്പോർട്ട് സ്വീകരിക്കരുതെന്നും വക്കീൽ വാദിച്ചു. എന്നാൽ കേരള സർക്കാരിനുവേണ്ടി അസിസ്റ്റന്റ് പബ്ലിക്സ് പ്രോസികൂട്ടർ നോട്ടീസ് എടുത്തിട്ടുണ്ട്. വാദിയായ ഉദ്യോഗസ്ഥന് വേറെ നോട്ടീസ് നൽകേണ്ടതില്ല എന്ന് സി.ജെ.എം. പറഞ്ഞു.

ഏപ്രിൽ 30നാണ് സി.ബി.ഐ. ക്ലോഷർ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത്. തൊട്ടടുത്ത ദിവസം മേയ്ക്ക് ഒന്ന് മേയ്ക്ക് ദിനമായതിനാൽ പൊതു അവധിയാണ്. പിറ്റേദിവസം മേയ്ക്ക് രണ്ടിന് രാവിലെ പതിനൊന്നുമ ണിയാവുമ്പോഴേക്കും 115 പേജുള്ള സി.ബി.ഐ.യുടെ ക്ലോഷർ റിപ്പോർട്ട് വായിച്ച് പഠിച്ച് ഉത്തരവു തയ്യാറാ ക്കി ടൈപ്പു ചെയ്ത് സി.ജെ.എം. കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി. ഇത്രയും വേഗത്തിൽ 115 പേജു ള്ള ക്ലോഷർ റിപ്പോർട്ട് വായിക്കാനും അതിന്റെ അടിസ്ഥാനത്തിൽ വിശകലനം നടത്തി ഉത്തരവ് എഴുതി ടൈപ്പ് ചെയ്ത് എത്തിക്കുവാൻ സി.ജെ.എം. കാണിച്ച വ്യഗ്രത എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മന സ്സിലായിരുന്നില്ല. പിന്നീട് വിജയൻ ഇക്കാര്യത്തിൽ പറഞ്ഞു. അന്നത്തെ സി.ജെ.എം. പ്രതികളിൽ ഒരാളായ ശശികുമാരന്റെ അടുത്ത ബന്ധുവാണെന്ന്

കോടതിമുറിയിൽ വലിയ ആരവമായിരുന്നു. മറിയം റഷീദയുടെ വക്കീൽ പ്രസാദ് ഗാന്ധി തയ്യാറാക്കി ക്കൊണ്ടുവന്ന ഹർജി, കേസന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെ ട്ടായിരുന്നു. അത് സി.ജെ.എം. വാങ്ങി കേരള സർക്കാരിനും ഡി.ജി.പിക്കും നോട്ടീസ്യയ്ക്കുവാനും ഉത്തര വായി. പ്രസാദ് ഗാന്ധി ഞങ്ങളെ നോക്കി ആർത്തു ചിരിച്ചു. സർക്കാർ അഭിഭാഷകനായ കാർത്തികേയുപ്പണി ക്കർ ‘ഞാൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ ഇരുന്നു. ഞാനും വിജയനും എന്തു ചെയ്യണമെന്നറിയാ തെ നിന്നു. നിയമപരമായിട്ടില്ലാതെ ഒന്നും ചെയ്തിട്ടില്ല. നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമർപ്പിച്ച താണോ ഞങ്ങളുടെ തെറ്റ? അതോ ഞങ്ങളുടെ ബന്ധുക്കളായി ജഡ്ജിമാരാരും ഇല്ലെന്നതോ?
ഞങ്ങൾ നിരാശയോടെ തിരുവനന്തപുരത്തേക്കു മടങ്ങി. ഞങ്ങൾ സി.ജെ.എമ്മിന്റെ നോട്ടീസിനെപ്പറ്റി വി ശദമായിത്തന്നെ അന്വേഷിച്ചു. ക്രിമിനൽ നടപടി നിയമം 250-ാം വകുപ്പുപ്രകാരം ആ നോട്ടീസ് നിലനിൽക്കു കയില്ല എന്നു കണ്ടുപിടിച്ചു. തെളിവെടുപ്പും വിചാരണയും പൂർത്തിയായ കേസുകളിലാണ് അത്തരം നോട്ടീ സുകൾ അയയ്ക്കക്കേണ്ടത്. ഞങ്ങൾ വീണ്ടും എറണാകുളത്തുവന്ന് പ്രോസികൃഷൻ ഡെപ്യൂട്ടി ഡയറക്ടർ റാമിനെ കണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത ദിവസം കേസ് വിളിച്ചപ്പോൾ മജിസ്ട്രേറ്റ് ഈ നഷ്ടപരിഹാരക്കേസ് തള്ളി.

പക്ഷേ, നിയമയുദ്ധം ഇവിടെ ആരംഭിക്കുകയായിരുന്നു. സി.ജെ.എം. കോടതിയുടെ വിധിക്കെതിരെ കേരള സർക്കാരാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി ഫയൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അന്നത്തെ മുഖ്യ

മന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണിക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ റിവിഷൻ ഹർജി ഫയൽ ചെയ്ത് പുനഃപരിശോധന നടത്തുവാൻ യാതൊരു താത്പര്യവുമില്ലായിരുന്നു. അതുകൊണ്ട്, മജിസ്ട്രേറ്റിന്റെ ഉത്തരവ് ആരാലും ചോദ്യം ചെയ്യപ്പെട്ടില്ല. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 'ചാരക്കേസ് ചർച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ തിരുവനന്തപുരത്തേക്കുള്ള രഹസ്യയാത്രയും കേസ് അന്വേഷണം തിരിച്ചുവിടുവാനുള്ള സി. ബി.ഐ. ഡയറക്ടർ വിജയരാമറാവുവിന്റെ ശ്രമവും തെരഞ്ഞെടുപ്പുവേളയിൽ ചർച്ച ചെയ്യപ്പെട്ടു. തെരഞ്ഞെ ടുപ്പിൽ ഇടതുപക്ഷ മുന്നണി വിജയിച്ചു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി.

ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്നും സി.ബി.ഐ. റിപ്പോർട്ട് സ്വീകാര്യമല്ലെന്നും മന്ത്രിമാർ കൂടി ച്ചേർന്ന് തീരുമാനത്തിലെത്തി. അഡ്വക്കേറ്റ് ജനറലായി ചാർജെടുത്ത് എം.കെ. ദാമോദരൻ എന്നെയും വിജ യനെയും എറണാകുളത്തേക്ക് വിളിപ്പിച്ചു. "സി.ബി.ഐ.യ്ക്ക് അന്വേഷണം കൈമാറുവാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ ചെയ്യുവാൻ തീരുമാനിച്ചു. നിങ്ങൾ മുഖ്യമന്ത്രിക്ക് ഒരു നിവേദനം നൽകണം. സി.ബി.ഐ. അന്വേഷണത്തി ലെ പിഴവുകൾ എടുത്തു പറയണം." എ.ജി. എം.കെ. ദാമോദരൻ ഞങ്ങളോട് ആവശ്യപ്പെട്ടു.
നിയമപരമായി അതു നിലനിൽക്കുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു അക്കാര്യം അദ്ദേഹത്തോ ട് സൂചിപ്പിച്ചപ്പോൾ, "നിയമത്തിന്റെ വഴിയിൽ നമ്മൾ ചരിത്രം സൃഷ്ടിക്കും സിബി' എന്നായിരുന്നു ലാഘവ ത്തോടെ അദ്ദേഹം പറഞ്ഞത്.

തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന പ്രോസികൃഷൻ ഡയറക്ടർ കല്ലട സുകുമാരൻ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം എന്ന അഭിപ്രായക്കാരനായിരുന്നു. പക്ഷേ അഡ്വക്കേറ്റ് ജനറൽ പറഞ്ഞത് നടന്നു.ഡി.ഐ.ജി. സെൻകുമാറിന്റെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം നടത്തുവാൻ ഉത്തരവായി. എന്നാൽ ഈ വിജ്ഞാപനം കേരള ഹൈക്കോടതിയിൽ കുറ്റാരോപിതർ ചോദ്യം ചെയ്തു.

1996 നവംബറിൽ വിധി വന്നു. കേസ് വീണ്ടും അന്വേഷിക്കാൻ കേരള സർക്കാരിന് അധികാരമുണ്ട്. സെൻകുമാറിന് തുടർന്ന് അന്വേഷിക്കാനുള്ള അനുവാദം സി.ജെ.എം. കോടതി നൽകി. അപ്പോഴേക്കും കുറ്റാരോപിതർ ഈ തീരുമാനം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. സെൻകുമാർ ഒരൊറ്റ സാക്ഷിയെ പ്പോലും ചോദ്യം ചെയ്യുവാനോ അന്വേഷണത്തിന്റെ ആദ്യചുവടെങ്കിലും വയ്ക്കുവാനോ തയ്യാറായില്ല. അ തുകൊണ്ട് പ്രതികൾക്ക് സുപ്രീംകോടതിയിൽനിന്നും സ്റ്റേ ഉത്തരവ് വാങ്ങുവാൻ എളുപ്പത്തിൽ സാധിച്ചു. അ തോടെ ചാരക്കേസിലെ രണ്ടാമത്തെ അന്വേഷണവും അവസാനിച്ചു. പിന്നീട് നടന്നതെല്ലാം നിയമയുദ്ധവും പത്രമാധ്യമങ്ങളിലൂടെയും ടി.വി. ചാനലുകളിലൂടെയുമുള്ള കുറ്റാരോപണങ്ങളും വിചാരണയും മാത്രമായിരുന്നു.

1998 ൽ സുപ്രീംകോടതിയിൽ ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെ അപ്പീലുകൾ വാദം തുടങ്ങാനിരിക്കെ പലതവണ ഞാൻ അഡ്വക്കേറ്റ ജനറലിനൊപ്പം ന്യൂഡൽഹിയിൽ പോയി. അവിടെ ചെന്നപ്പോഴാണ് കേരള സർക്കാരിനുവേണ്ടി ഹാജരാകുന്നത് ശാന്തിഭൂഷൺ എന്ന സീനിയർ അഭിഭാഷകനാണെന്ന് അറിയുന്നത്. ശാന്തിഭൂഷൺ 1977ലെ ജനതാപാർട്ടി സർക്കാരിൽ നിയമമന്ത്രിയായിരുന്നു. അക്കാലംതൊട്ടുതന്നെ ജഡ്ജിമാ രുടെ അഴിമതിയും വഴിവിട്ട ബന്ധങ്ങളും പരസ്യമാക്കുന്നയാളും അവർക്കെതിരെ പരാതി അയയ്ക്കുന്നയാളു മായിരുന്നു. ഇതൊക്കെ ജഡ്ജിമാർ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടാവണം. അതുകൊണ്ട് ജഡ്ജിമാർക്കൊക്കെ ശാ ന്തിഭൂഷൺ അനഭിമതനാണ്. ശാന്തിഭൂഷണോടുള്ള വ്യക്തിവിദേഷം ഒരുപക്ഷേ ഈ കേസിനെ ബാധിച്ചേ ക്കാം എന്ന് ഞാൻ ഭയന്നിരുന്നു.

ഞാൻ എന്റെ ഭയം എം.കെ. ദാമോദരനോട് പറഞ്ഞില്ലെങ്കിലും അദ്ദേഹം അത് മനസ്സിലാക്കി എന്നോടു പറഞ്ഞു. "സി.ബി.ഐയ്ക്കക്കെതിരെ കേസു വാദിക്കുവാൻ പലരും തയ്യാറല്ല. അതുകൊണ്ടാണ് ഒടുവിൽ ശാന്തി ഭൂഷണെ എൻഗേജ് ചെയ്തത്. സാരമില്ല സിബി, നമുക്ക് പൊരുതിനോക്കാം. ഞാൻ രാജീവ് ധവാനേയും കെ.കെ. വേണുഗോപാലിനെയുമൊക്കെ കിട്ടുമോയെന്ന് ശ്രമിക്കാം."

അന്താരാഷ്ട്ര ബന്ധങ്ങളും സൈനിക സ്ഥാപനത്തിലെ രേഖകളും ഒക്കെ സംബന്ധിച്ചുള്ള ചാരക്കേസി ന്റെ അന്വേഷണം ഒരു കേന്ദ്രസർക്കാർ ഏജൻസി അന്വേഷിക്കുന്നതാണ് ഉചിതം എന്ന് 1994 നവംബർ 30ന് ഞാൻ ഡി.ജി.പിക്ക് നൽകിയ കത്തിൽ എഴുതിയിരുന്നു. അതിനെത്തുടർന്നാണ് കേരള സർക്കാർ 246/1994 എന്ന നമ്പറിലുള്ള ചാരക്കേസ് സി.ബി.ഐയ്ക്ക് ശുപാർശ ചെയ്തത്. സി.ബി.ഐ. അന്വേഷണത്തിൽ കേ സ് കളവും കൃതിമവുമാണെന്ന് കോടതിയിൽ റിപ്പോർട്ടു കൊടുത്തപ്പോൾ വീണ്ടും സംസ്ഥാന പൊലീസ് അന്വേഷണം നടത്തിക്കൊള്ളാം എന്ന് 1996 ജൂണിൽ ഉത്തരവിട്ടതിന്റെ യുക്തിഭദ്രത സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക എന്നത് വലിയൊരു പ്രതിസന്ധിയായിരുന്നു. 1996ലെ കേരളസർക്കാരിന്റെ ഉത്തരവ് എ. ജി.യുടെ നിയമോപദേശപ്രകാരമായിരുന്നുവെങ്കിലും ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതി നെക്കുറിച്ച അദ്ദേഹം ആകുലപ്പെട്ടു.

കേന്ദ്രസർക്കാർ ഏജൻസികൾ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് എ ന്നിവ കേരള പൊലീസിന്റെ അന്വേഷണത്തോടു സഹകരിക്കാം എന്നൊരു കത്ത് കേന്ദ്ര ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ചാൽ ഈ പ്രശ്നം പരിഹരിക്കുമെന്നും കേസ് നമ്മൾ ജയിക്കുമെന്നും എം.കെ. ദാമോദരൻ എ നോടു പറഞ്ഞു. ഇതിനായി ഒരുദിവസം എന്നെയും കൂട്ടി അദ്ദേഹം കേന്ദ്ര നിയമമന്ത്രിയായിരുന്ന തമ്പി ദുത്തെയെ കാണാൻ പോയി. ഞാൻ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ കാത്തിരുന്നു. മന്ത്രിയുമായി സംസാ രിച്ച് തിരിച്ചെത്തിയ എം.കെ. ദാമോദരൻ നിരാശയോടെ പറഞ്ഞു. "നമ്മൾ വിചാരിച്ചതുപോലെ നടക്കില്ല."

അദ്ദേഹം ആലോചനയിൽ മുഴുകി. കേരളാ ഹൗസിലെത്തിയപ്പോഴാണ് വിശദീകരിച്ച് പറഞ്ഞത്. തമ്പിദുത്തെ പറയുന്നത് നിങ്ങളുടെ പാർട്ടിക്കാരനായ ഇന്ദ്രജിത്ത് ഗുപ്തയായിരുന്നുവല്ലൊ ഇതുവരെ യും കേന്ദ്ര ആഭ്യന്തരമന്ത്രി. എന്നിട്ട് അദ്ദേഹം നിങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്ന കാര്യം ചെയ്തതുതന്നില്ല ല്ലോ എന്നാണ്. അതുകൊണ്ട് തമ്പിദുത്തെയ്ക്ക് ഇക്കാര്യത്തിൽ ഉറപ്പുവരുത്തുവാൻ സാധിക്കില്ലെന്നും.

ഐ.കെ. ഗുജ്റാൾ പ്രധാനമന്ത്രിയായിരുന്നപ്പോൾ സി.പി.ഐ.യുടെ ഇന്ദ്രജിത് ഗുപ്തതയായിരുന്നു ആഭ്യ ന്തരമന്ത്രി. അക്കാലത്ത് ഇന്ദ്രജിത് ഗുപ്തത നൽകാത്തത് തുടർന്നുവന്ന വാജ്പേയ്ക്ക് മന്ത്രിസഭയിൽ നിയമമന്ത്രി യായ എ.ഐ.എ.ഡി.എം.കെ.ക്കാരനായ താൻ എങ്ങനെ നൽകും എന്നതായിരുന്നു തമ്പിദുത്തെയുടെ ചോദ്യം.

"ഇന്ദ്രജിത് ഗുപ്തതയെ സാർ നേരിട്ട് കണ്ടിരുന്നോ? ഞാൻ എം.കെ. ദാമോദരനോട് ചോദിച്ചു. 'ഉവ്വ്. കണ്ടിരുന്നു. എന്നാൽ സി.ബി.ഐ. അന്വേഷണം പൂർത്തിയാക്കിയ ഒരു കേസിൽ ഇനി കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് ഫയലിൽ നോട്ടെഴുതിയത്.' ഇനി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് മനസ്സിലായി. കേസിന്റെ വാദം നടന്നു. എം.കെ. മുഖർജി, അബ്ദുൾ ക്വാദിരി എന്ന ജഡ്ജിമാരുടെ ബെഞ്ചിലാണ് വാ ദം കേട്ടത്. നമ്പിനാരായണനുവേണ്ടി ഹാജരായ ഹരീഷ് സാൽവെ സി.ബി.ഐ. റിപ്പോർട്ടിനെ പിന്താങ്ങി ശക്തിയായി വാദിച്ചു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, കേസിന്റെ അന്വേഷണം പുനരാരംഭി ക്കുവാൻ നൽകിയ ഉത്തരവിൽ "ഈ കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകൾ വിലയിരുത്തുമ്പോൾ, അന്വേഷണം തുടർന്നു നടത്തുന്നപക്ഷം പ്രതികളെ ശിക്ഷിക്കുവാൻ പര്യാപ്തതമായ കൂടുതൽ തെളിവുകൾ ശേഖരിക്കുവാൻ കഴിയും' എന്ന് വിലയിരുത്തിയിരുന്നു. ഇത് ഉദ്ധരിച്ചുകൊണ്ടായിരുന്നു സാൽവെ വാദിച്ചത്. "പ്രതികളെ ശിക്ഷിക്കണമെന്ന മുൻവിധിയോടെയാണ് ഇതെഴുതിയിരിക്കുന്നത്' എന്ന് അദ്ദേഹം വാദിച്ചു.

അന്വേഷണം നടത്തി സത്യം കണ്ടെത്തുന്നതിനല്ല, പ്രതികളെ ശിക്ഷിക്കണമെന്ന മുൻവിധിയോടെയാണ് ഇ ത് എഴുതിയിരിക്കുന്നതെന്നും ഇതാണ് അന്വേഷണത്തിന്റെ രീതിയെങ്കിൽ ഒരിക്കലും പ്രതികൾക്ക് നീതി ല ഭിക്കുകയില്ലെന്നും അദ്ദേഹം ഉറഞ്ഞുതുള്ളി. മറിയം റഷീദയേയും ഫൗസിയ ഹസനെയും പൊലീസ് പീഡിപ്പിച്ചു എന്നും മറ്റും ഫൗസിയ ഹസനുവേ ണ്ടി ഹാജരായ അഡ്വ. പ്രസാദ് ഗാന്ധി വാദിച്ചപ്പോൾ ജസ്റ്റിസ് മുഖർജി അദ്ദേഹത്തെ ശകാരിച്ചു. "കേരള ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതികളെ ചോദ്യം ചെയ്തപ്പോൾ തയ്യാറാക്കിയ വീഡിയോ ദൃശ്യങ്ങളെ പ്ര തിപാദിച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് (ജസ്റ്റിസ് ശ്രീധരനും പടനായ്ക്കും) എഴുതിയതൊന്നും നിങ്ങൾ ക ണ്ടിട്ടില്ലേ? അങ്ങനെ ഒരു കോടതി രേഖപ്പെടുത്തിയ ഈ കേസിൽ പ്രതികളെ പൊലീസ് പീഡിപ്പിച്ചുവെന്നും മറ്റും ഈ അത്യുന്നത് കോടതിയിൽ വന്നു വാദം പറയുന്നതെന്തിനാണ്? എന്നു ചോദിച്ചു.

സി.ബി.ഐ.യ്ക്ക് ഒരിക്കൽ നൽകിയ അനുമതി പിന്നീട് പിൻവലിക്കാനാവില്ല എന്ന് സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അൽത്താഫ് അഹമ്മദ് വാദിച്ചു. സി.ബി.ഐ. വാദം അപൂർണ്ണമായിരുന്നു എന്ന ശാന്തിഭൂഷണിന്റെ വാദം ദുർബലമായിരുന്നു. കോടതി അദ്ദേഹത്തെ നിരുത്സാഹ പ്പെടുത്തുകയും ചെയ്തതോടെ കേസിന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായെന്ന് എനിക്ക് തോന്നി. ഞാൻ തിരുവനന്തപുരത്തേക്ക് മടങ്ങി. എന്റെ ജോലിയിൽ മുഴുകി.

1998 ഏപ്രിൽ 29ന് ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണി നേരത്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനു മുൻവശമുള്ള ജംഗ്ഷനിൽ ഗതാഗതനിയന്ത്രണത്തിനായി കോൺക്രീറ്റ് കോണുകൾ സ്ഥാപിക്കുന്നതിന്റെ മേൽനോട്ടം വഹിച്ചുകൊണ്ട് റോഡിൽ നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ഏതോ ഒരു പക്ഷിയുടെ കാ ഷ്ഠം മുകളിൽനിന്ന് എന്റെ വലതുചെവിയെ ഉരസിക്കൊണ്ട് തോളിൽ വന്നു വീണു. സ്വാഭാവികമായും, ഒന്ന് മുകളിലേക്ക് നോക്കി അവിടെ നിന്നും മാറിനിന്ന്, അത് കഴുകിക്കളയുക എന്നതുമാത്രമായിരിക്കും എനിക്ക് ചെയ്യാനുണ്ടായിരുന്നത്.

പക്ഷേ, അന്ന് എന്തുകൊണ്ടോ എന്റെ മനസ്സ് അനിഷ്ടകരമായത് എന്തോ സംഭവിക്കാൻ പോകുന്നുവെ ന്ന് മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി. വരാൻ പോകുന്ന അപകടത്തിന്റെ സൂചനയായി കണക്കാക്കാ നാണ് എനിക്ക് അപ്പോൾ തോന്നിയത്. ഞാൻ വീട്ടിലേക്ക് പോയി. അരമണിക്കുറിനുള്ളിൽ മംഗളം പ്രതത്തിലെ ജയചന്ദ്രൻ എന്നെ വിളിച്ചു പറഞ്ഞു. "സർ, ഒരു ബാഡ് ന്യൂസുണ്ട്. ചാരക്കേസിൽ സുപ്രീംകോടതി കടുത്ത വിമർശനവുമായി വിധി എഴുതിക്കഴിഞ്ഞു. കൂടുതൽ കാര്യങ്ങൾ നാളത്തെ പ്രതത്തിൽ വായിക്കാം."ജയചന്ദ്രൻ വളരെക്കാലമായി രമൺ ശ്രീവാസ്തവയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ടിരുന്ന ആളായിരുന്നു.

പിറ്റേദിവസത്തെ പത്രങ്ങളിലെല്ലാം വാർത്ത വന്നു. 'ജനാധിപത്യ വ്യവസ്ഥയ്ക്കു ചേരാത്ത നടപടിയാണ് നായനാർ സർക്കാരിന്റേത് എന്ന് സുപ്രീംകോടതി.'സി.ബി.ഐയുടെ റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു. പത്രങ്ങളിൽ സി.ബി.ഐയുടെ വാദമുഖ ങ്ങൾ നിരത്തി. സത്യം ജയിച്ചുവെന്ന് കെ. കരുണാകരൻ. അങ്ങനെ ഒരുപാട് റിപ്പോർട്ടുകൾ, പ്രതികരണങ്ങള്‍ യഥാർത്ഥത്തിൽ മറിയം റഷീദയും ഫൗസിയയും ഇന്ത്യയിൽ എന്തിനു വന്നു? അവരും ശാസ്ത്രജ്ഞന്മ ാരും ചാരവൃത്തി നടത്തിയതിനു തെളിവുണ്ടോ? കേരളാ പൊലീസിന്റെ കണ്ടെത്തലുകൾ എത്രത്തോളം സ ത്യമായിരുന്നു? ഐ.ബി.യുടെ വിലയിരുത്തലുകൾ എന്തായിരുന്നു? റോയുടെ ഇടപെടലുകൾ എത്രത്തോളമുണ്ട്? ഇതൊന്നും സുപ്രീംകോടതി ചർച്ച ചെയ്തില്ല.

ഒരിക്കൽ സി.ബി.ഐ. അന്വേഷണത്തിനു സംസ്ഥാന സർക്കാർ നൽകിയ അനുമതി പിന്നീട് പിൻവലി ച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമപരമായി നിലനിൽക്കുന്നതാണോ എന്ന നിയമപ്രശ്നം മാത്രമേ ചർച്ചാ വിഷയമാക്കിയിട്ടുള്ളൂ എന്നത് വിധിന്യായത്തിന്റെ ആരംഭത്തിൽത്തന്നെ പറയുന്നുണ്ട്. പക്ഷേ, ചാനലുകളും പത്രങ്ങളും അതൊന്നും കണ്ടതായി ഭാവിച്ചില്ല. പകരം, ചാരക്കേസ് വെറും കെട്ടുകഥയാണെന്ന മട്ടിൽ പ്രച രണം നടത്തി. മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും എന്നെ അധിക്ഷേപിച്ചും വി മർശിച്ചും നമ്പി നാരായണന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ച വാതോരാതെയും സംസാരിച്ചുകൊണ്ടിരുന്നു. പത്രപവർത്തകരായിരുന്ന കെ.എം. റോയ്ക്ക്, ബി.ആർ.പി. ഭാസ്കർ, എഴുത്തുകാരനായ സക്കറിയ, ഡോ. സെ ബാസ്റ്റ്യൻ പോൾ തുടങ്ങിയവർ നമ്പി നാരായണനെ അനുകൂലിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തതു പോന്നു.

എന്തായിരുന്നു സംഭവിച്ചതെന്ന് വാദിക്കാൻ ആരുമുണ്ടായില്ല. റിട്ടയർ ചെയ്തതു എന്നതുകൊണ്ടെങ്കിലും മധുസൂദനനും രാജഗോപാലൻ നായരും എന്തെങ്കിലും എതിർവാദം ഉന്നയിക്കുമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ, അവർ മൗനംപാലിച്ചു. കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ നൂറുശതമാനവും രമൺശ്രീവാസ്തവയെ ഞാൻ കള്ള ക്കേസിൽ കുടുക്കിയെന്ന് വിശ്വസിക്കുകയും പരസ്യമായി പറയുകയും ചെയ്തു.

ഞാൻ പൊലീസ് വകുപ്പിൽ തീർത്തും ഒറ്റപ്പെട്ടു ആ സമയങ്ങളിൽ, "അതേസമയം ഞാൻ കേസ് അന്വേഷിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ തെറ്റുകാരനല്ല" എന്ന മട്ടിൽ സെൻകുമാർ എന്നിൽനിന്നും അകൽച്ച പാലിച്ചു.

സെൻകുമാറായിരുന്നു സുപ്രീംകോടതിയിൽ കേരള സർക്കാരിനുവേണ്ടി അഫിഡവിറ്റ് തയ്യാറാക്കി ഫയൽ ചെയ്തത്. അതു തയ്യാറാക്കുന്ന വേളയിൽ എന്നെ അറിയിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ പ്രധാനമായ പല വസ്തുതകളും അതിൽ ചേർത്തിരുന്നുമില്ല. അവയിൽ ചിലതൊ ക്കെ വാദ്രപതിവാദത്തിനിടയിൽ എം.കെ. ദാമോദരൻ ചൂണ്ടിക്കാട്ടിയപ്പോൾ ജസ്റ്റിസ് മുഖർജി അഡ്വക്കേറ്റ് ജ നറലിനെ ശാസിച്ചുകൊണ്ടു ചോദിച്ചു: "നിങ്ങൾ ഇപ്പോൾ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ അഫിഡവിറ്റിൽ ഉ ണ്ടോ? ഇല്ല എന്നു മാത്രമേ എം.കെ. ദാമോദരന് പറയുവാൻ കഴിയുമായിരുന്നുള്ളൂ. സെൻകുമാർ അത്തരം കാര്യങ്ങളൊന്നും അതിൽ ചേർത്തിരുന്നില്ലല്ലോ. "എങ്കിൽ പുതിയ കാര്യങ്ങളൊന്നും പറയേണ്ടതില്ല" എന്ന് ജഡ്ജി എം.കെ. ദാമോദരനെ ശാസിച്ചു.ഇതൊന്നും ചർച്ച ചെയ്യപ്പെട്ടില്ല.

രമൺ ശ്രീവാസ്തവയുടെ അടുത്ത ബന്ധുവും കേരളാ പൊലീസിലെ ഐ.ജി.യുമായിരുന്ന അരവിന്ദ രഞ്ജൻ ഐ.പി.എസ്. ശ്രീവാസ്തവയ്ക്കുവേണ്ടി പ്രചാരവേല ഏറ്റെടുത്തു. എന്റെ സഹപാഠികളായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥർക്കിടയിൽ എനിക്കെതിരെ അപവാദപ്രചരണം നടത്തി. പലരും അതിൽ വിശ്വസിച്ചു. അവർക്കിടയിലൊക്കെ ഞാൻ ഒറ്റപ്പെട്ടു. വല്ലപ്പോഴും ഡൽഹിയിൽ വച്ചും മറ്റും കണ്ടുമുട്ടുമ്പോൾ അവരുടെ പെരുമാറ്റത്തിൽ നിന്നും എനിക്കത് മനസ്സിലായി.

സി.ബി.ഐ.യിലെ ഡി.ഐ.ജിയായിരുന്ന പി.എം. നായരും ഇത്തരം പ്രചാരവേലകൾക്ക് നേതൃത്വം കൊ ടുത്തു. സി.ബി.ഐ. അന്വേഷണം ശരിയാണെന്ന് വരുത്തിത്തീർക്കാൻ ആദ്യമേ പത്രങ്ങളിലും ചാനലുകളി ലും കയറിയിറങ്ങിയത് പി.എം. നായരായിരുന്നുവല്ലോ. അന്വേഷണത്തേക്കാൾ അദ്ദേഹം നടത്തിയത് പി. ആർ.ഒ. ജോലികളായിരുന്നു. സി.ബി.ഐ.യുടെ റിപ്പോർട്ട് അംഗീകരിച്ചു എന്നത് പരമാവധി ചർച്ച ചെയ്യിക്ക ണമെങ്കിൽ എന്നെപ്പോലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ കരിവാരി തേയ്ക്കുകയും വേണം. അങ്ങനെ എ ല്ലാവിധത്തിലും ഞാൻ ഒറ്റപ്പെട്ടു കഴിഞ്ഞു.

1998 ആഗസ്റ്റ് മാസത്തിൽ എന്നെ ക്രൈംബ്രാഞ്ച് വിഭാഗം ഐ.ജി.യായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐ. ജി.യായി ജോലി ചെയ്തതു വരവെ ചാരക്കേസുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമുണ്ടായി. ഐ.എസ്.ആർ.ഒ. കേസിലെ കുറ്റാരോപിതരായിരുന്ന നമ്പി നാരായണൻ, എസ്.കെ. ശർമ്മ എന്നിവർ എനിക്കും മറ്റു ചില ഉ ദ്യോഗസ്ഥർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചു. തുടർന്ന് ശർമ്മ ബാംഗ്ലൂരിലും നമ്പിനാരായണൻ തിരുവ നന്തപുരത്തും സിവിൽ കേസും ഫയൽ ചെയ്തതു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാ ണ് നമ്പിനാരായണൻ കേസ് ഫയൽ ചെയ്തത്. അതേസമയം ഫീസ് കെട്ടിവയ്ക്കുവാൻ ആസ്തിയില്ലാത്ത 'പാപ്പർ അഥവാ 'ഇൻഡിജൻറ് ആണെന്ന രീതിയിലായിരുന്നു കേസ് ഫയൽ ചെയ്തത്. ശർമ്മ 55 ലക്ഷം രൂ പയാണ് നഷ്ടപരിഹാരമാവശ്യപ്പെട്ടത്. ഇതിനെല്ലാം പുറമെ നമ്പി നാരായണൻ ദേശീയ മനുഷ്യാവകാശ ക മ്മീഷൻ ചെയർമാൻ ജസ്റ്റിസ് വെങ്കിടചെല്ലയ്യയെ നേരിട്ട് കണ്ട പരാതി നൽകുകയും ചെയ്തു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ 2001 മാർച്ചിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേരള സർക്കാ രിനോട്, നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സിബി മാത്യുവിനും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്കനടപടിയെടുക്കണമെന്നും ഉത്തരവു നൽകി. ഇതു സംബന്ധിച്ച് പത്രങ്ങ ളിൽ വലിയ വാർത്തകൾ വന്നു. നമ്പി നാരായണൻ മനുഷ്യാവകാശ ലംഘനങ്ങളുടെ 'ഇര'യാണെന്ന് ദൃശ്യ ശ്രവ്യമാധ്യമങ്ങളിലൂടെ പ്രകീർത്തിക്കപ്പെട്ടു. എന്നാൽ മേല്പറഞ്ഞ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയയ്ക്കാതെയും അവർക്ക് ഈ വിഷയത്തെ സംബന്ധിച്ച് പറയാനുള്ളത് കേൾക്കാതെയും തികച്ചും ഏകപക്ഷീയമായി പുറപ്പെടുവിച്ച ഉത്തരവായിരുന്നു എന്നത് വേണ്ടപോലെ വാർത്തകളിൽ ഇടംപിടിച്ചില്ല. ബഹു സുപ്രീം കോടതിയുടെ തന്നെ അടിസ്ഥാന പ്രമാണമായ 'സ്വാഭാവികനീതി (Natural Justice)യുടെ വ്യക്തമായ നിഷേധമായിരുന്നു നടന്നത് എന്നുള്ളത് ശ്രദ്ധിക്കപ്പെടാതെ പോയി.

ഈ ഉത്തരവിനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിക്കൊണ്ട് റ്റേസ്റ്റ് ഓർഡർ സമ്പാദിച്ചു. എന്നാൽ ഹൈക്കോട തിയിൽനിന്ന് അവസാന തീരുമാനം ഉണ്ടായത് 2012ലാണ്. അന്ന് കേരളത്തിൽ ഭരണത്തിലുണ്ടായിരുന്ന യു. ഡി.എഫ്. സർക്കാർ ഈ കേസിൽ വേണ്ടത്ര താത്പര്യം എടുക്കാതിരുന്നതിനാൽ വിധി നമ്പി നാരായണന് അനുകൂലമായി. ഇതിന്റെ ഫലമായി സർക്കാർ നമ്പി നാരായണന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകേണ്ടി വന്നു. എന്നാൽ സിബി മാത്യ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്കനട പടി സ്വീകരിക്കണമെന്നുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദ് ചെയ്തു.

ചന്ദ്രശേഖരനാകട്ടെ അഞ്ചുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട ബാംഗ്ലൂരിൽ സിവിൽ കേസ് ഫയൽ ചെയ്തതു. കേസിലെ മൂന്നാംപ്രതിയും തിരുവനന്തപുരം സ്വദേശിയുമായ ശശികുമാരനാകട്ടെ വക്കീൽ നോട്ടീ സ് അയച്ചതുമില്ല, നഷ്ടപരിഹാരം ആവശ്യപ്പെട്ടതുമില്ല. നമ്പി നാരായണൻ നഷ്ടപരിഹാരക്കേസ് കൊടുത്തത് എല്ലാ പ്രതങ്ങളിലും വാർത്തയായി വന്നു. ചാന ലുകളിൽ പ്രത്യേക വാർത്തകളായി അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

നീതിവിട്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല. ആത്മാർത്ഥതയോടെ സർക്കാരിനോടും ജനങ്ങളോടുമുള്ള കർത്ത വ്യങ്ങൾ നിറവേറ്റാൻ മാത്രമാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഞാനൊരു അഴിമതി നടത്തിയെന്നോ എ ന്റെ താത്പര്യങ്ങൾക്കുവേണ്ടി എപ്പോഴെങ്കിലും പ്രവർത്തിച്ചുവെന്നോ, സാമ്പത്തികലാഭത്തിനു വേണ്ടി ഏ തെങ്കിലും കേസ് വഴിമാറ്റിയെന്നോ ആർക്കെങ്കിലും ഏതെങ്കിലും കേസിൽ എന്നെക്കുറിച്ച ആരോപിക്കാനാ വുമോ? എന്നിട്ടും എന്നെ അപമാനിക്കാൻ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവർക്കെതിരെ കേസ് കൊടു ക്കണം, അവരെ കോടതി കയറ്റണം എന്ന് ഞാൻ ആഗ്രഹിച്ചു. ദുരഭിമാനവും വാശിയും അഹംഭാവവും അ പ്പോൾ വേണ്ടുവോളം എന്നിലുണ്ടായിരുന്നു.

നമ്പി നാരായണനെതിരെ സ്വകാര്യഅന്യായം ഫയൽ ചെയ്യുവാനായിരുന്നു എന്റെ തീരുമാനം.തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡറായിരുന്ന രാജഗോപാലൻ നായർ എന്നോട്, "കേരളസർ ക്കാർ വാദിയായിത്തന്നെ ഇത്തരം കേസുകൾ ഫയൽ ചെയ്യാൻ സാധിക്കും" എന്ന് പറഞ്ഞു. അങ്ങനെ സർ ക്കാർ വാദിയായി തിരുവനന്തപുരം ജില്ലാക്കോടതിയിൽ സി.സി. 1/2000 നമ്പറായി കേസ് ഫയൽ ചെയ്തു. ഈ കേസിലെ സാക്ഷിവിസ്താരം പൂർത്തിയാക്കി 2002ൽ വിധി പറയുവാൻ ജഡ്ജിയായിരുന്ന മുരളീധരൻ തയ്യാറായിരുന്നു.കേസിൽ കഴമ്പുണ്ടെന്നും നമ്പി നാരായണനെ ശിക്ഷിക്കുമെന്നും വക്കീലന്മാർ അടക്കമുള്ള എല്ലാവരും കരുതി. എന്നാൽ എല്ലാവരെയും അമ്പരിച്ചുകൊണ്ടാണ് ജഡ്ജി കേസ് തള്ളിയത്.

ഈ കേസ് തള്ളുന്നതിന് ജഡ്ജി നിരത്തിയ കാരണങ്ങൾ വിചിത്രമായിരുന്നു. 'ഇപ്രകാരം ഒരു കേസ് ക്രി മിനൽ നടപടി നിയമം 199(2) വകുപ്പുപ്രകാരം കോടതി മുമ്പാകെ ഫയൽ ചെയ്യുന്നതിന് സർക്കാരിന്റെ രേഖാ മൂലമുള്ള അനുമതി വാങ്ങേണ്ടതാണ്. പബ്ലിക്സ് പ്രോസികയ്ക്കൂട്ടർ അപ്രകാരം വാങ്ങിയ അനുമതിയുടെ കാലാവ ധി 26.41999ന് അവസാനിച്ചു. പിന്നീട് അനുമതി ഉത്തരവു വാങ്ങിയത് അതേ മാസം 29ന് ആയിരുന്നു. പ ക്ഷേ, കേസ് ഫയൽ ചെയ്തത് 27നാണ്. കേസ് ഫയൽ ചെയ്യുന്ന ദിവസം അനുമതി പ്രാബല്യത്തിൽ ഇല്ല.'

അടുത്ത കാരണം: 'ഏഷ്യാനെറ്റ്, സൂര്യ എന്നീ ടെലിവിഷനുകളിൽ വന്