വിദേശ എഴുത്തുകാര്‍ക്കൊപ്പമോ അതില്‍ അധികമോ ഇന്ത്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ മേല്‍ക്കൈ നേടിയ കാഴ്ചയായിരുന്നു 2016ലെ ഇന്ത്യന്‍ പുസ്തകവിപണിയില്‍ കണ്ടത്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ മുന്നിട്ടു നിന്ന പട്ടികയില്‍ ജെ കെ റൗളിങ്ങിന്റെ ഹാരി പോട്ടര്‍ ആന്റ് ദി കഴ്‌സ്ഡ് ചൈല്‍ഡ്, എവരി വണ്‍ ഹാസ് എ സ്റ്റോറി തുടങ്ങിയ പുസ്തകങ്ങളും നേട്ടമുണ്ടാക്കി. 2016ലെ ബസ്റ്റ് സെല്ലിങ് പുസ്തകങ്ങള്‍ പരിചയപ്പെടാം.

41. വണ്‍ ഇന്ത്യന്‍ ഗേള്‍ - ചേതന്‍ ഭഗത് 

ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ വണ്‍ ഇന്ത്യന്‍ വുമണായിരുന്നു ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം. ഒരു നാഗരിക പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വികസിക്കുന്ന നോവലിന് മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ ലഭിച്ചത്. 

2. ഹാരി പോട്ടര്‍ ആന്റ് ദി കഴ്‌സ്ഡ് ചൈല്‍ഡ് - ജെ കെ റൗളിങ്‌

3

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ റൗളിങ്ങിന്റെ ലോക പ്രശസ്ത ഹാരി പോട്ടര്‍ പരമ്പരയിലെ എട്ടാമത്തെ പുസ്തകമാണ് 'ഹാരി പോട്ടര്‍ ആന്റ് ദി കഴ്‌സ്ഡ് ചൈല്‍ഡ്'. ഹാരി പോര്‍ട്ടറുടെ മകനാണ് നോവലിലെ പ്രധാന കഥാപാത്രം. 

23. എവരി വണ്‍ ഹാസ് എ സ്റ്റോറി - സവി ശര്‍മ്മ

വ്യത്യസ്തമായ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയുള്ള നാല് ചെറുപ്പക്കാരുടെ ജീവിതം പറയുന്ന പുസ്തകമാണ് എവരി വണ്‍ ഹാസ് എ സ്റ്റോറി. മീര, വിവാന്‍, കബീര്‍, നിഷ എന്നിവരുടെ ജീവിതമാണ് നോവല്‍ വായനക്കാരിലെത്തിക്കുന്നത്. 

4. അവര്‍ ഇംപോസിബിള്‍ ലവ് -ദര്‍ജോയ് ദത്ത5

ലക്ഷക്കണക്കിന് യുവഹൃദയങ്ങളെ തൊടുന്ന ഒരു പ്രണയ കഥയാണ് ദര്‍ജോയ് ദത്തയുടെ അവര്‍ ഇംപോസിബിള്‍ ലവ്. തികച്ചും അപരിചിതരായ രണ്ടു പേര്‍ യാദൃച്ഛികമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമാണ് നോവലിന്റെ പ്രമേയം. 

15. ലേവ്‌ലോക് - ദേവ്ദത്ത് പട്‌നായിക് 

പ്രമുഖ പുരാണസാഹിത്യകാരന്‍ ദേവ്ദത്ത് പട്‌നായികിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ദേവ്‌ലോക്.  ഹിന്ദു ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പുസ്തകത്തില്‍ എഴുത്തുകാരന്‍ ഉയര്‍ത്തുന്നത്. 

അവലംബം: ദി എകണോമിക്‌സ് ടൈംസ്