സാഹിത്യകാരൻ യു. എ ഖാദറിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സി. രാധാകൃഷ്ണൻ സംസാരിക്കുന്നു.

യു.എ ഖാദർ എന്റെ വളരെയടുത്ത സുഹൃത്തായിരുന്നു. 1953-ൽ തുടങ്ങിയതാണ് അദ്ദേഹവുമായുള്ള ബന്ധം. ഒരിക്കലും പരാതിയോ പരിഭവമോ പിണക്കമോ പ്രകടിപ്പിക്കാത്ത സുഹൃത്ത്. അദ്ദേഹത്തിന്റെ വേർപാടിൽ ഏറെ ദു:ഖമുണ്ട്. നികത്താവാത്ത ശൂന്യതയാണ് അദ്ദേഹം എനിക്കദ്ദേഹം തന്നിട്ട് പോയിരിക്കുന്നത്. ആർക്കും തടഞ്ഞുനിർത്താനാവാത്ത കാര്യമാണല്ലോ മരണം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എല്ലാ ശാന്തിയും നേരുകയാണ്. അദ്ദേഹത്തിന്റെ കൃതികൾക്ക് മുമ്പുണ്ടായതിലേറെ വായനക്കാരുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.

Content Highlights: Writer C Radhakrishnan conveys deep Condolences for the Demise of Veteran Writer UA Khadar