''ഇതൊരു മുന്നറിയിപ്പാണ് വരാന്‍ പോകുന്ന ആപല്‍ഘട്ടങ്ങളുടെ മുന്നറിയിപ്പ്. ഈ ദുരിതസഞ്ചയത്തില്‍ നിന്നു ലാഭം കൊത്തിപ്പെറുക്കുവാന്‍ ശവംതീനിക്കഴുകുകള്‍ വട്ടമിട്ടുതുടങ്ങിയിരിക്കുന്നു എന്നറിയുക. സഹസ്രകോടികളുടെ തിളക്കമാണവരുടെ കണ്ണുകളില്‍.. സര്‍ക്കാരിനോട് വീണ്ടും പറയുന്നു ജാഗ്രത.. ആകെ മുറിവേറ്റ എന്റെ നാടിനു വേണ്ടി എന്റെ നിറഞ്ഞ പ്രാര്‍ഥന...''
വിരലുകള്‍ക്ക് പേന വഴങ്ങാതിരുന്നപ്പോഴും സുഗതകുമാരി ടീച്ചറെഴുതിയത് സ്വന്തം നാടിനുവേണ്ടിയാണ്. പ്രകൃതിചൂഷണത്തിനെതിരെ ഇനി ആ പേന ചലിക്കില്ലെങ്കിലും ഹൃദയത്തില്‍ നിന്നും പറിച്ചെറിഞ്ഞുതന്നതാണ് ഈ വാക്കുകള്‍. സഹസ്രകോടികളുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ പ്രകൃതിയ്ക്കു ചുറ്റും ലാഭക്കൊതിയോടെ വട്ടമിട്ടുപറക്കുമ്പോള്‍ ഓര്‍ക്കണം നാം ആ അമ്മയുടെ കരുതല്‍ ഇനിയില്ല എന്ന്!
Content Highlights: poet sugathakumari teacher concern about environment