'രാത്രിമഴ, മന്ദമീ
യാശുപത്രിക്കുള്ളി-
ലൊരു നീണ്ട തേങ്ങലാ
യൊഴുകി വന്നെത്തിയീ-
ക്കിളിവാതില്‍ വിടവിലൂ-
ടേറെത്തണുത്ത കൈ-
വിരല്‍ നീട്ടിയെന്നെ-
ത്തൊടുന്നൊരീ ശ്യാമയാം
ഇരവിന്റെ ഖിന്നയാം പുത്രി'.
ഇനിയുമിവിടെ പുനര്‍ജനിക്കണം, ഇനിയുമീ കഷ്ടതകള്‍ മുഴുവന്‍ പേറണം എന്ന് കവയിത്രി ആത്മാര്‍ഥമായി ആഗ്രഹിച്ചതുപോലെ തന്നെ ഇനിയുമീ അക്ഷരങ്ങള്‍ തേജസ്സോടെ തലയുയര്‍ത്തിത്തന്നെ നില്‍ക്കട്ടെ, ലോകമവസാനിക്കുവോളം.
Content Highlights: Poet Sugathakumari Teacher