പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തരായിരിക്കണെമെന്ന നിര്‍ബന്ധമുണ്ടായിരുന്നു മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ക്ക്. വീട്ടില സാഹചര്യങ്ങള്‍ കാരണം മകള്‍ വി. ലീലയുടെ പഠനം ഇടയ്ക്കിടെ മുടങ്ങിയപ്പോള്‍ കവി ജാഗ്രതകാട്ടിയത് മകളുടെ വിദ്യാഭ്യാസം തുടര്‍ന്നുകൊണ്ടുപോവുന്നതിലായിരുന്നു. അച്ഛന്റെ പ്രയത്നത്താല്‍ ജീവിതം സുരക്ഷിതമാക്കിയ മകള്‍ വി.ലീല മഹാകവിയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നു.

വാത്സല്യം ഉള്ളിലൊളിപ്പിച്ച ഗൗരവക്കാരനായ അച്ഛനാണെന്റെ ഓര്‍മയില്‍ എന്നും. ഒരിക്കലും സ്നേഹം പ്രകടിപ്പിക്കാനറിയില്ല. പക്ഷെ, കണ്ണടക്കിടയിലൂടെയുള്ള ആ നോട്ടത്തിലും കള്ളച്ചിരിയിലും നിറയെ സ്നേഹമൊളിച്ചു വെച്ചിരുന്നത് അനുഭവിച്ചറിയാറുണ്ട്.
ഒരുപാട് നാള്‍ അച്ഛന്റൊപ്പം കഴിയാനും ആ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം എന്നുമെന്നിലുണ്ട്. ഒരിക്കല്‍ പോലും മുന്‍ ശുണ്ഠിക്കാരനായ അച്ഛന്റെ ദേഷ്യത്തിനിരയാകേണ്ടി വന്നിട്ടില്ല എന്നതും ഞാനോര്‍ക്കുന്നു.

പലതവണ കാഞ്ഞാങ്ങാട്ടെ അച്ഛന്റെ വീട്ടില്‍ വെച്ച് (മഠത്തില്‍ വളപ്പ്) ഒന്നു രണ്ടു തവണ പഠിത്തം മുടങ്ങിപ്പോയപ്പോഴൊക്കെ അച്ഛന്‍ മുത്തശ്ശിയോട് വഴക്കുകൂടി പിന്നെയും സ്‌കൂളില്‍ ചേര്‍ത്തു. കൊടുവായൂരിലെ ട്രെയിനിങ് സ്‌കൂളില്‍ ചേര്‍ത്തതും അച്ഛന്‍ തന്നെ.

ഓണത്തിനും നവരാത്രിയ്ക്കുമൊക്കെ ട്രെയിനിങ് സ്‌കൂളില്‍ വന്ന് വന്ന് എന്റെ കാര്യങ്ങളന്വേഷിച്ച് ആവശ്യമായ ചിലവുകളെല്ലാം മാനേജരെ ഏല്‍പിക്കും. അപൂര്‍വം ചില സമയങ്ങളില്‍ (ക്ലാസ്നടന്നുകൊണ്ടിരിക്കയാണെങ്കില്‍) കാണാന്‍ കാത്തുനില്ക്കാതെ പോകും .
സ്വന്തം കാലില്‍ നില്ക്കാന്‍ മകളെ പ്രാപ്തയാക്കാന്‍ അഛന്‍ കാണിച്ച നിര്‍ബന്ധബുദ്ധി എന്റെ ജീവിതം ധന്യമാക്കി.. സ്നേഹത്തില്‍ പൊതിഞ്ഞ ഈ ഓര്‍മക്കുറിപ്പ് അഛന് ആദരവോടെ സമര്‍പ്പിക്കുന്നു.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: p kunhiraman nair daughter V Leel Memories